മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം; കഠ്‌വ ജില്ലയില്‍തിരച്ചില്‍ ശക്തമാക്കി സുരക്ഷാ സേന

മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം; കഠ്‌വ ജില്ലയില്‍തിരച്ചില്‍ ശക്തമാക്കി സുരക്ഷാ സേന

Update: 2025-04-21 00:44 GMT

ജമ്മു: ജമ്മു കശ്മീരിലെ കഠ്‌വ ജില്ലയില്‍ മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം കിട്ടിയതിനെ തുടര്‍ന്ന് സുരക്ഷാസേന തിരച്ചില്‍ ശക്തമാക്കി. രസന മേഖലയിലെ വനപ്രദേശത്ത് മേല്‍ബാഗുകളുമായി 3 പേരെ സംശയാസ്പദമായ നിലയില്‍ കണ്ടെന്ന് ഒരു പുരോഹിതനാണ് വിവരം നല്‍കിയത്. പൊലീസും സിആര്‍പിഎഫും പ്രദേശം വളഞ്ഞിട്ടുണ്ട്. വനത്തിനുള്ളില്‍ തിരച്ചില്‍ നടക്കുന്നതായി പൊലീസ് അറിയിച്ചു.

Tags:    

Similar News