കുടുംബ വഴക്കിനിടെ നഴ്‌സായ ഭാര്യയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; കെകള്‍ അറ്റുപോകുന്ന വിധത്തില്‍ ക്രൂരമായ ആക്രമണം: ഭര്‍ത്താവ് അറസ്റ്റില്‍

കുടുംബ വഴക്കിനിടെ ഭാര്യയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

Update: 2025-05-03 01:45 GMT

ചെന്നൈ: കുടുംബ വഴക്കിനിടെ ഭാര്യയെ കല്ലു കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ഭര്‍ത്താവിനെ പോലിസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് സംഭവം. ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ചിത്ര എന്ന യുവതിയാണ് അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ പ്രതി രാജേഷ് ഖന്നയെ മധുരൈയില്‍ നിന്നും പോലിസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മയക്കു മരുന്നിന് അടിമയാണെന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെ രാവിലെയാണ് തിരുപ്പൂര്‍ കളക്ട്രേറ്റിന് സമീപത്തെ തകര്‍ന്ന കെട്ടിടത്തില്‍ ചിത്രയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ച് അതിക്രൂരമായാണ് കൊലനടത്തിയത്. ശരീരത്തില്‍ നിന്നും കൈകള്‍ അറ്റുപോകുന്ന വിധത്തില്‍ ക്രൂരമായി ഇടിച്ചിരുന്നു. മൃതദേഹ പരിശോധനയിലാണ് കൊല്ലപ്പെട്ടത് ചിത്രയെന്ന് തിരിച്ചറിഞ്ഞത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിസിടിവി പരിശോധിച്ചപ്പോള്‍ ചിത്ര ഭര്‍ത്താവ് രാജേഷ് ഖന്നയുമൊത്ത് നടന്നുവരുന്നതിന്റ ദൃശ്യങ്ങള്‍ കിട്ടി. പിന്നാലെ ഫോണ്‍ ടവര്‍ ലൊക്കേഷനില്‍ നിന്ന് രാജേഷ് മധുരൈയില്‍ ഉണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചു. രാത്രിയോടെ രാജേഷിനെ കസ്റ്റഡിലിയെടുത്ത പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു. തന്നോട് പിണങ്ങി മധുരൈയില്‍ നിന്നുപോയ ചിത്രയെ തിരികെ വിളിക്കാനാണ് തിരുപ്പൂരില്‍ എത്തിയത്. പക്ഷേ ഒപ്പം വരില്ലെന്ന് പറഞ്ഞു റോഡില്‍ വച്ച് ചിത്ര വഴക്കിട്ടതോടെ നിയന്ത്രണം വിട്ടെന്നാണ് മൊഴി.

കൊലയ്ക്ക് ശേഷം ചിത്രയുടെ അമ്മയെ കണ്ട രാജേഷ് തങ്ങള്‍ ഒരുമിച്ച് ബന്ധുവിന്റെ വീട്ടില്‍ പോകുന്നതായി അറിയിച്ചാണ് മധുരൈയിലേക്ക് കടന്നുകളഞ്ഞത്. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു. 20 ദിവസം മുന്‍പാണ് ചിത്ര തിരുപ്പൂരിലെ ദന്താശുപത്രിയില്‍ നഴ്‌സായി ജോലിക്ക് കയറിയത്.

Tags:    

Similar News