ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയം; വഴക്കിനെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി

ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി

Update: 2025-09-22 00:08 GMT

ലഖ്‌നൗ: അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. യുപിയിലെ ഗൗതമ ബുദ്ധ നഗര്‍ ജില്ലയിലെ രാംപൂര്‍ ഫത്തേപൂര്‍ ഗ്രാമത്തിലാണു സംഭവം. ചഞ്ചല്‍ ശര്‍മ (28) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ഭര്‍ത്താവ് സോനു ശര്‍മയെ പോലിസ് അറസ്റ്റ് ചെയ്തു. എട്ടുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഗ്രാമത്തിലെ വാടകവീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഭാര്യ തന്നെ വഞ്ചിക്കുകയാണെന്ന സംശയം സോനുവിനുണ്ടായിരുന്നു. ഇതേച്ചൊല്ലി ഞായറാഴ്ച രാവിലെ ഇരുവരും വഴക്കിട്ടു. പിന്നാലെ സോനു ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Tags:    

Similar News