രഹസ്യ വിവരത്തെ തുടർന്ന് കട്ടപ്പന ബൈപാസ് റോഡിൽ പോലീസിന്റെ പരിശോധന; എംഡിഎംഎ മറ്റൊരാൾക്ക് കൈമാറാൻ കാത്തു നിന്ന യുവാവ് പിടിയിൽ; പിടിച്ചെടുത്തത് 27 ഗ്രാം എംഡിഎംഎ

Update: 2025-07-15 11:28 GMT

ഇടുക്കി: രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ മാരക മയക്ക് മരുന്നുമായി യുവാവ് പിടിയിൽ. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഷാലീന ഹൗസിൽ ഫാരിസ് മുഹമ്മദ് ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 27 ഗ്രാം എംഡിഎംഎ പിടികൂടി. ബെം​ഗളൂരുവിൽ നിന്നുമാണ് എംഡിഎംഎ വില്‍പ്പനക്കായി എത്തിച്ചതെന്ന് പ്രതി ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞു.

ചൊവ്വാഴ്ച രാവിലെയാണ് ഫാരിസ് മുഹമ്മദ് ബെംഗളൂരുവിൽ നിന്നെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് കട്ടപ്പന ബൈപാസ് റോഡിൽ പോലീസ് പരിശോധന നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ ഇയാളെ കണ്ടത്. തുടർന്ന് പോലീസ് ചോദ്യം ചെയ്ത് ദേഹ പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് ശരീരത്തിൽ ഒളിപ്പിച്ചു വച്ചിരുന്ന 27 ഗ്രം എംഡിഎംഎ കണ്ടെടുത്തത്. എംഡിഎംഎ മറ്റൊരാൾക്ക് കൈമാറാൻ കട്ടപ്പനയിൽ കാത്തുനിൽക്കുന്നതിനിടെയാണ് ഇയാൾ പോലീസിന്റെ പിടിയിലായത്.

Tags:    

Similar News