ചൂണ്ട കോര്‍ക്കുന്നതിനിടെ കിട്ടിയ മത്സ്യത്തെ വായില്‍ കടിച്ചു പിടിച്ചു; മീന്‍ വായില്‍ കുടുങ്ങി ആലപ്പുഴയില്‍ യുവാവ് മരിച്ചു

ചൂണ്ട കോര്‍ക്കുന്നതിനിടെ കിട്ടിയ മത്സ്യത്തെ വായില്‍ കടിച്ചു പിടിച്ചു; മീന്‍ വായില്‍ കുടുങ്ങി ആലപ്പുഴയില്‍ യുവാവ് മരിച്ചു

Update: 2025-03-03 01:29 GMT

ആലപ്പുഴ: ചൂണ്ട ഇടുന്നതിനിടെ വായില്‍ മത്സ്യം കുടുങ്ങി കായംകുളത്ത് 26 കാരന്‍ മരിച്ചു. പുതുപ്പള്ളി തയ്യില്‍ തറ അജയന്റെ മകന്‍ ആദര്‍ശ് ആണ് ജീവനുള്ള മീന്‍ തൊണ്ടയില്‍ കുടുങ്ങി ദാരുണമായി മരിച്ചത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.

ചൂണ്ട ഇട്ട് മീന്‍ പിടിക്കുന്നതിനിടയില്‍ കിട്ടിയ മത്സ്യത്തെ ആദര്‍ശ് വായില്‍ കടിച്ചു പിടിച്ച ശേഷം ചൂണ്ട കൊരുക്കുന്നതിനിടെ മത്സ്യം ഉള്ളിലേക്ക് കടന്നുപോയി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. കരട്ടി എന്ന മത്സ്യമാണ് വായില്‍ കുടുങ്ങിയത്.

മറ്റൊരു മീനിനെ പിടിക്കാനായി ചൂണ്ടയില്‍ വേഗം ഇര കോര്‍ക്കാന്‍ വേണ്ടിയാണ് ആദര്‍ശ് ജീവനുള്ള മത്സ്യത്തെ വായില്‍ വെച്ചത്. ഈ സമയത്താണ് മീന്‍ വായിക്കുള്ളിലേക്ക് പോയത്. അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചിരുന്നു.

Tags:    

Similar News