മകള്‍ ജയിലിലേക്ക് പോകുമ്പോഴും അച്ഛന്‍ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്നത് ശരിയാണോ എന്ന് ചിന്തിക്കണം; മുഖ്യമന്ത്രി കാട്ടുകള്ളനെന്ന് ജനം പറയും മുന്‍പ് പിണറായി രാജി വെച്ചൊഴിയണമെന്ന് വി.മുരളീധരന്‍
മകള്‍ ജയിലിലേക്ക് പോകുമ്പോഴും അച്ഛന്‍ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്നത് ശരിയാണോ എന്ന് ചിന്തിക്കണം
തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി കാട്ടുകള്ളനെന്ന് ജനം പറയും മുന്‍പ് പിണറായി വിജയന്‍ രാജിവെച്ചൊഴിയണമെന്ന് വി.മുരളീധരന്‍. മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന ആര്‍ക്കെങ്കിലും നട്ടെല്ല് അവശേഷിക്കുന്നുണ്ടെങ്കില്‍ പിണറായിയോട് രാജി വയ്ക്കാന്‍ ആവശ്യപ്പെടണമെന്നും മുന്‍കേന്ദ്രമന്ത്രി പറഞ്ഞു.
മകള്‍ ജയിലിലേക്ക് പോകുമ്പോഴും അച്ഛന്‍ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്നത് ശരിയാണോ എന്ന് ആ പാര്‍ട്ടി ചിന്തിക്കണം. രാഷ്ട്രീയ ആക്രമണമാണ് ,ഗൂഢാലോചനയാണ് എന്നെല്ലാം പിണറായിയെ ട്രോളാനാണ് എ.കെ ബാലന്‍ പറയുന്നതെന്നും വി.മുരളീധരന്‍ പരിഹസിച്ചു. മാസപ്പടിയെന്ന പേരില്‍ കോടികള്‍ വാങ്ങിയത് എന്ത് സേവനത്തിനെന്ന് വിശദീകരിക്കാന്‍ കൈകള്‍ ശുദ്ധമെന്ന് പറയുന്ന പിണറായി ഇതുവരെ സാധിച്ചിട്ടില്ലെന്നും വി.മുരളീധരന്‍ പറഞ്ഞു.
എമ്പുരാ്‌ന്റെ പേരില്ല, സിനിമയുടെ അണിയറക്കാര്‍ക്കെതിരെ ഇ.ഡിയുടെ നടപടിയുണ്ടാകുന്നതെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരേഷ് ഗോപിക്കെതിരെ ദേശാഭിമാനിയും കൈരളിയും നടത്തുന്ന പ്രചാരണവേലക്ക് മറ്റ് മാധ്യമങ്ങള്‍ കൂട്ട് നില്‍ക്കരുതെന്നും വി.മുരളീധരന്‍ പ്രതികരിച്ചു.