സംഘടനാ തെരഞ്ഞെടുപ്പില്‍ അര്‍ഹതയും കഴിവുമുള്ള സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുക്കപ്പെടും എന്നത് സുചിന്ത്യമാണ്; എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ പരസ്പരം ചെളിവാരി എറിയുന്ന കാഴ്ച 'അമ്മ' സംഘടനയെ സ്‌നേഹിക്കുന്നവരിലും സിനിമയ്ക്ക് പുറത്തും സൃഷ്ടിക്കുന്ന വിഷമവും അവജ്ഞയും വലുത്; ശ്വേതാ മേനോനെ പിന്തുണച്ച് പരസ്യ പ്രസ്താവന; ഒപ്പിട്ടവരില്‍ ബാബുരാജ് അനുകൂലികള്‍ ഇല്ല; ആ കേസില്‍ ദുരൂഹത തുടരുന്നു
കൊച്ചി: ശ്വേതാ മേനോന് പിന്തുണയുമായി താര സംഘടനയായ അമ്മയിലെ പ്രമുഖരുടെ പ്രസ്താവന. 'അമ്മ സംഘടന തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തില്‍ അര്‍ഹതയും കഴിവുമുള്ള സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുക്കപ്പെടും എന്നത് സുചിന്ത്യമാണ് . എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ പരസ്പരം ചെളിവാരി എറിയുന്ന കാഴ്ച 'അമ്മ' സംഘടനയെ സ്‌നേഹിക്കുന്നവരിലും സിനിമയ്ക്ക് പുറത്തും സൃഷ്ടിക്കുന്ന വിഷമവും അവജ്ഞയും വലുതാണ് . നിരവധി കലാകാരന്മാര്‍ക്ക് താങ്ങും തണലുമാകേണ്ട 'അമ്മ ' സംഘടന ഇതുവഴി പൊതു ജനമധ്യത്തില്‍ അപഹാസ്യമാവുകയാണ്. അമ്മയിലെ നടന്‍ ബാബുരാജിനെ പിന്തുണയ്ക്കുന്ന ആരും ഇതുവരെ ഈ പ്രസ്താവനയ്‌ക്കൊപ്പം ചേര്‍ന്നിട്ടില്ലെന്നതാണ് ശ്രദ്ധേയം. മെമ്മറി കാര്‍്ഡ് വിവാദത്തില്‍ കുക്കു പരമേശ്വരനെ ആക്രമിക്കാന്‍ സ്ത്രീ പക്ഷ ചിന്തകള്‍ എടുത്തു കാട്ടിയവര്‍ പോലും ഈ പ്രസ്താവയെ പിന്തുണയ്ക്കാന്‍ എത്തിയിട്ടില്ല. ഇതോടെ ആ വിഭാഗത്തിനും ശ്വേതയ്‌ക്കെതിരായ പരാതിയില്‍ പങ്കുണ്ടോ എന്ന സംശയമാണ് ആളിക്കത്തുന്നത്.
ശ്വേത മേനോന് എതിരെ അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ചെന്ന പരാതി ഉയര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ദേവനും രംഗത്ത് വന്നിട്ടുണ്ട്. അമ്മ തിരഞ്ഞെടുപ്പില്‍ ശ്വേത മേനോന്റെ എതിര്‍ സ്ഥാനാര്‍ത്ഥി കൂടിയാണ് നടന്‍ ദേവന്‍. ചില പടങ്ങളിലെ സീനുകള്‍ വെച്ചിട്ടാണ് ശ്വേത മേനോനെതിരെ പരാതികള്‍ ഉയര്‍ത്തുന്നതെന്നും അവയെല്ലാം സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയോടുകൂടി ഇറങ്ങിയ ചിത്രങ്ങളാണെന്നും ദേവന്‍ പറഞ്ഞു. എന്നിട്ടും ബാബുരാജ് അനുകൂലികള്‍ മൗനം തുടരുന്നു. ശക്തമായാണ് ദേവന്‍ പ്രതികരിച്ചത്. 'ശ്വേത മേനോനെതിര പരാതി ചില പടങ്ങളിലെ സീനുകള്‍ വെച്ചിട്ടാണ്. അത് ശ്വേതയുടെ താല്പര്യത്തിനനുസരിച്ച് ചെയ്യുന്നതല്ല. സിനിമയുടെ സ്‌ക്രിപ്റ്റ് ആഗ്രഹിക്കുന്നത് അനുസരിച്ചാണ് ചെയ്തത്. അതില്‍ സെക്‌സ് കൂടിപ്പോയോ, കുറഞ്ഞു പോയോ എന്ന് തീരുമാനിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡ് ആണ്. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയോടുകൂടിയാണ് ആ സിനിമകള്‍ ഇറങ്ങിയത്,' ദേവന്‍ മാധ്യമങ്ങളോട് പറഞ്ഞു.
താരങ്ങള്‍ ശ്വേതാ മേനോന് പിന്തുണ അര്‍പ്പിച്ചിറക്കിയ കുറിപ്പ് ചുവടെ
ശ്വേതാമേനോന് പിന്തുണ
'അമ്മ സംഘടന തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തില്‍ അര്‍ഹതയും കഴിവുമുള്ള സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുക്കപ്പെടും എന്നത് സുചിന്ത്യമാണ് . എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ പരസ്പരം ചെളിവാരി എറിയുന്ന കാഴ്ച 'അമ്മ' സംഘടനയെ സ്‌നേഹിക്കുന്നവരിലും സിനിമയ്ക്ക് പുറത്തും സൃഷ്ടിക്കുന്ന വിഷമവും അവജ്ഞയും വലുതാണ് . നിരവധി കലാകാരന്മാര്‍ക്ക് താങ്ങും തണലുമാകേണ്ട 'അമ്മ ' സംഘടന ഇതുവഴി പൊതു ജനമധ്യത്തില്‍ അപഹാസ്യമാവുകയാണ്.
അതിനെ ഒന്നുകൂടി ആളിക്കത്തിക്കുവാനാണ് ഇപ്പോള്‍ ശ്വേതാമേനോന്‍ എന്ന നടിക്കെതിരെ നിലനില്‍ക്കാന്‍ അശേഷം സാധ്യതയില്ലാത്ത ആരോപണങ്ങളുമായി ഒരാള്‍ അവതരിച്ചിരിക്കുന്നത് . കേന്ദ്ര ഗവര്‍മെന്റിന്റെ കീഴിലുള്ള സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി പ്രദര്‍ശിപ്പിച്ച സിനിമകളില്‍ അശ്ലീലരംഗങ്ങളില്‍ അഭിനയിച്ചു എന്ന് ആരോപിച്ചാണ് ഇയാള്‍ പോലീസ് പരാതി നല്‍കിയിരിക്കുന്നത് മികച്ച ചലച്ചിത്രങ്ങളില്‍ അഭിനയിച്ച ശ്വേതാമേനോന്‍ എന്ന അഭിനേത്രിയെ ഈയവസരത്തില്‍ പിന്തുണക്കേണ്ടത് സഹപ്രവര്‍ത്തകരായ നമ്മുടെ കടമായാണെന്ന് ഞാന്‍ കരുതുന്നു . രതിവൈകൃത മനോരോഗമുള്ള മേനാച്ചേരിമാരല്ല അമ്മ സംഘടനയിലെ തെരഞ്ഞെടുപ്പ് തീരുമാനിക്കേണ്ടത്. അത് അമ്മയിലെ അംഗങ്ങളായ നമ്മള്‍ ഓരോരുത്തരുമാണ്. നിങ്ങള്‍ക്ക് ശ്വേതാമേനോന് വോട്ട് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം. അത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനങ്ങളാണ് . പക്ഷെ നമ്മുടെ തൊഴിലിന്റെ അന്തസ്സിനെ ചോദ്യം ചെയ്യാന്‍ വരുന്ന ഏതൊരു പ്രതികൂല ശക്തിയെയും നമ്മള്‍ ഒറ്റക്കെട്ടായി പ്രതിരോധിക്കും ഇവിടെയാണ് 'അമ്മ' യുടെ മക്കളുടെ ഐക്യം നമ്മള്‍ ലോകത്തിനു മുന്‍പില്‍ കാണിച്ചുകൊടുക്കേണ്ടത് .
ഈ നിയമയുദ്ധത്തില്‍ ധാര്‍മികമായി ഞാന്‍ ശ്വേതാമേനോനെ പിന്തുണക്കുന്നു.
Devan
Lal
Joy mathew
Baburaj
Alancier
Thampi Antony
Kailash
Joe mol
Nandu
Suresh krishna
Kalabhavan shajohn
Malavika mohan
Anshiba Hassan's
Raveendran
Irshad ali
Anoop chandran
Unni sivapal
Dr tony
Tini Tom
Sarayu mohan
Dinesh Prabhakar
Santhosh Kizhatoor
Anoop chandran
Sijoy verghese
Jayan cherthala
Cuckoo parameswaran
അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചുവെന്നതാണ് ശ്വേത മേനോനെതിരായ പരാതി. കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് നടിക്കെതിരെ കേസ് എടുത്തത്. മാര്‍ട്ടിന്‍ മേനാച്ചേരി എന്നയാള്‍ നല്‍കിയ പരാതിയിലാണ് കേസ്. ഐ.ടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. അശ്ലീല രംഗങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു എന്ന് പരാതിയിലുണ്ട്. തനിക്കെതിരായ കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ശ്വേത മേനോന്‍ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. അന്വേഷണ നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്.
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ നിന്ന് ജഗദീഷ് പിന്‍മാറിയതോടെ പ്രസിഡന്റ് സ്ഥാനത്തക്ക് ശ്വേത മോനോന്‍ എത്താന്‍ സാധ്യത കൂടിയിരുന്നു. ഇതിനിടെയാണ് പുതിയ വിവാദം എത്തിയത്.