'നികുതി എല്ലാവർക്കും ബാധകം; മതസ്വാതന്ത്ര്യം ന്യായികരണമല്ല; ശമ്പളം ഉണ്ടെങ്കിൽ നികുതി അടയ്ക്കണം.. ആ‌ർക്കും ഇളവില്ല'; ഒടുവിൽ ക്രൈസ്തവസഭയുടെ നികുതി വെട്ടിപ്പിൽ വടിയെടുത്ത് സുപ്രീംകോടതി; ഓടിയൊളിച്ച് വൈദികരും കന്യാസ്ത്രീകളും; കൈയ്യടിച്ച് ജനങ്ങൾ..!

Update: 2024-11-10 12:44 GMT

ഡൽഹി: അധ്യാപക ജോലി ചെയ്യുന്ന കന്യാസ്ത്രീകളെയും വൈദികരെയും ആദായനികുതിയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ. കേരളത്തിൽ നിന്നടക്കമെത്തിയ 93 ഹർജികളും തള്ളിയ സുപ്രിംകോടതി, നിയമത്തിന് മുന്നിൽ എല്ലാവരും ഒരുപോലെയാണെന്ന് സുപ്രീംകോടതി പറഞ്ഞു.

സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ അധ്യാപകരായി ജോലി ചെയ്യുന്ന കന്യാസ്ത്രീകൾക്കും വൈദികർക്കും നൽകുന്ന ശമ്പളത്തിന് ആദായനികുതി ബാധകമാണെന്ന മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് പരിശോധിച്ച പരമോന്നത കോടതി ഇത് ശരിവെച്ചുകൊണ്ടാണ് ഉത്തരവിറക്കിയിരിക്കുന്നത്.


ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് എടുത്ത തീരുമാനങ്ങളിൽ ഏറ്റവും സുപ്രധാനമായ ഒന്ന് നിർഭാഗ്യവശാൽ നമ്മുടെ മാധ്യമങ്ങളിൽ കാര്യമായ വാർത്ത ആയിട്ടില്ല. ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജസ്റ്റിസ് ചന്ദ്രചൂടിന്റെ അധ്യക്ഷതയിൽ ഉള്ള മൂന്നംഗ ബെഞ്ച് അതിപ്രധാനമായ ഒരു വിധി പ്രഖ്യാപിച്ചിട്ടും ഇവിടെത്തെ മാധ്യമങ്ങളിൽ അത് വരാതെ പോയത്.1944 മുതൽ 80 വർഷം നിയമവിരുദ്ധമായി ഒരു സമൂഹം അനുഭവിച്ചിരുന്ന ഒരു സൗഭാഗ്യത്തിന് സുപ്രീംകോടതി ഈ കഴിഞ്ഞ വെള്ളിയാഴ്ച തടയിട്ടു.


രാജ്യത്തെ ക്രൈസ്തവ പുരോഹിതന്മാരും കന്യാസ്ത്രീകളും സർക്കാർ സർവീസുകളിൽ നിന്ന് ശമ്പളം കൈപ്പറ്റുമ്പോഴും എയ്ഡഡ് മാനേജ്മെന്റിൽ നിന്ന് ശമ്പളം കൈപ്പറ്റുമ്പോഴും ഈ 80 വർഷവും നികുതി അടച്ചിരുന്നില്ല. അവർ കൈപ്പറ്റുന്ന ശമ്പളം സഭയ്ക്ക് ഉള്ളതാണ് അവർക്ക് സ്വകാര്യ സ്വത്തിന് അവകാശമില്ല.


Full View


അതുകൊണ്ട് നികുതിബാധകമല്ല എന്ന് 1944ൽ കൊണ്ട് വന്ന ഒരു ചട്ടം. അത് അനുസരിച്ച് 70 വർഷവും പുരോഹിതരും കന്യാസ്ത്രീകളും നികുതി അടയ്ക്കുമായിരുന്നില്ല. കോളേജുകളിലും സ്കൂളുകളിലുമൊക്കെ ധാരാളം കന്യാസ്ത്രീകളും പുരോഹിതരും പഠിപ്പിക്കുന്നുണ്ട്. മാനേജ്മെന്റിന് കീഴിലാണ് എയ്ഡഡ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. എന്നാൽ സർക്കാർ ശമ്പളം കൊടുക്കുമ്പോഴും അവർക്ക് നികുതി പ്രശ്‌നം ഉണ്ടായിരുന്നില്ല.

2014ൽ മോദി സർക്കാർ ടിഡിഎസ് നടപ്പിലാക്കിയതോടെ അതായത് നികുതി ഉറവിടത്തിൽ നിന്ന് പിടിക്കുക എന്ന സംവിധാനം വന്നതോടെ ശമ്പളം വാങ്ങുന്ന അച്ചന്മാർ പോലും നികുതി അടക്കുന്നില്ല എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഇൻകം ടാക്‌സ് ഡിപ്പാർട്മെൻറ് നികുതി അടയ്ക്കാത്തവർക്ക് നോട്ടീസ് അയക്കാൻ തുടങ്ങി.

ഇങ്ങനെ ഏറ്റവും കൂടുതൽ സർക്കാർ ശമ്പളം പുരോഹിതർ കൈപ്പറ്റുന്നത് കൂടുതലും തമിഴ്‌നാട്ടിലും കേരളത്തിലും ആയത് കൊണ്ട് അവർ കേസിന് പോയി. തമിഴ്നാട് ഹൈകോടതിയിൽ സിംഗിൾ ബെഞ്ച് അച്ചന്മാരുടെയും കന്യാസ്ത്രീകളുടെയും വാദം അംഗീകരിച്ചു. തുടർന്ന് ഡിവിഷൻ ബെഞ്ചിൽ പോയി പക്ഷെ അവർ ആ വാദം തള്ളിക്കളഞ്ഞ് കൊണ്ട് നികുതി അടയ്ക്കാൻ എല്ലാവരും ഒരുപ്പോലെ ഉത്തരവാദികളാണ് എന്ന് പറഞ്ഞു.

അതുപ്പോലെ കേരള ഹൈകോടതിയിലും കേസ് ഉണ്ടായി ഇവിടെത്തെ സിംഗിൾ ബെഞ്ച് പുരോഹിതൻമാരുടെ വാദം തള്ളിക്കൊണ്ട് അവർ നികുതി അടയ്ക്കൻ ബാധ്യസ്ഥരാണ് എന്ന് പ്രഖ്യാപിച്ചു. തുടർന്ന് അപ്പീലുമായി ഡിവിഷൻ ബെഞ്ചിൽ പോയി അവരും വാദം കേൾക്കുകയും അച്ചന്മാരും കന്യാസ്ത്രീകളും സർക്കാരിൽ നിന്നും ശമ്പളം കൈപ്പറ്റുന്നുണ്ടെങ്കിൽ നികുതി അടക്കണമെന്ന് വിധി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഇതിലൊന്നും തൃപതരല്ലാതെ കേരളവും തമിഴ്‌നാടും സുപ്രീം കോടതിയിൽ പോയി. ഒടുവിൽ അവരും എല്ലാ വാദങ്ങളും ശരിവെച്ച് ഭരണഘടനയുടെ 25 ആം ആർട്ടിക്കിൾ അനുവദിക്കുന്ന മതസ്വാതത്ര്യം ന്യായികരണമല്ലെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചിരിക്കുന്നു. ഏത് വ്യക്തിക്കും ഉണ്ടാകുന്ന വരുമാനം നികുതി നിയമങ്ങൾക്ക് അനുസൃതമായിരിക്കണം.

നികുതി അടയ്ക്കാനുള്ള സ്ലാബിന് അപ്പുറത്തേക്ക് ഏത് വ്യക്തിക്ക് വരുമാനം കിട്ടിയാലും അയാൾ ഇന്ത്യൻ പൗരൻ ആണെങ്കിൽ നികുതി അടച്ചേ മതിയാകു. ജസ്റ്റിസ് ചന്ദ്രചൂഡ് നിർണായകമായ ഒരു ചോദ്യം ചോദിച്ചു ഏതെങ്കിലും ഒരു ഹിന്ദുക്ഷേത്രത്തിലെ പൂജാരി അയാൾക്ക് കിട്ടുന്ന ശമ്പളം പൂജ വസ്തുക്കൾ വാങ്ങാൻ ഉപയോഗിക്കുന്നു അത്കൊണ്ട് നികുതി അടക്കില്ല എന്ന് പറഞ്ഞാൽ അത് ശരിയാകുമോ?. നികുതി നിയമം എല്ലാവർക്കും ബാധകമാണ് ശമ്പളം കൈപ്പറ്റുന്നുണ്ടെങ്കിൽ നികുതി സ്ലാബിന് അപ്പുറം ഉണ്ടെങ്കിൽ നികുതി അടച്ചേ മതിയാവു. അത് കൊണ്ട് പുരോഹിതർക്കും കന്യാസ്ത്രീകൾക്കും ടിഡിഎസ് ബാധകമാണ് എന്നാണ് സുപ്രീംകോടതി ഉത്തരവ് ഇട്ടിരിക്കുന്നത്. കഴിഞ്ഞ 80 വർഷമായി നടത്തികൊണ്ടിരിക്കുന്ന നികുതിവെട്ടിപ്പ് സുപ്രീംകോടതി തടയിട്ടിരിക്കുന്നു.

Tags:    

Similar News