ഭര്‍ത്താവിന്റെ സുഹൃത്തുമായുള്ള യുവതിയുടെ സൗഹൃദത്തില്‍ സുഹൃത്തിന്റെ ഭാര്യക്ക് സംശയം; യോഗ ടീച്ചറായ യുവതിയെ കൊല്ലാന്‍ ക്വട്ടേഷന്‍; യോഗ പഠിക്കാന്‍ എന്ന വ്യാജേന തട്ടികൊണ്ട് പോയി കൊലപ്പെടുത്തി കുഴിച്ചിട്ടു; മരിച്ചു എന്ന് കരുതിയ യുവതി തിരികെ എത്തി; നടന്നത് വന്‍ ട്വിസ്റ്റ്
ചിക്കബെല്ലാപ്പൂര്‍: യോഗ ടീച്ചറുമായുള്ള ഭര്‍ത്താവിന്റെ അടുപ്പത്തില്‍ സംശയം തോന്നിയ ഭാര്യ ടീച്ചറെ കൊല്ലാന്‍ ക്വട്ടേഷ സംഘത്തിനെ ഏല്‍പ്പിക്കുന്നു. കൃത്യം ഭംഗിയായി ചെയ്ത ക്വട്ടേഷന്‍ സംഘം യോഗ ടീച്ചറിനെ കുഴിച്ച് മൂടുന്നു. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ടീച്ചര്‍ തിരികെ വരികയും പോലീസില്‍ പരാതി കൊടുക്കുകയും ക്വട്ടേഷന്‍ സംഘത്തെ പോലീസ് പിടികൂടുകയും ചെയ്യുന്നു. കേള്‍ക്കുമ്പോള്‍ സിനിമാ കഥയാണെന്ന് തോന്നാമെങ്കിലും ശരിക്കും സംഭവിച്ച കഥയാണിത്.
ചിക്കബെല്ലാപ്പൂരിലാണ് സംഭവം. 35 കാരിയായ അര്‍ച്ചനയെന്ന യോഗ ടീച്ചറാണ് കൊലപ്പെട്ടിട്ടും തിരികെ എത്തി ക്വട്ടേഷന്‍ സംഘത്തെ പൂട്ടിയത്. അര്‍ച്ചനയുടെ ഭര്‍ത്താവിന്റെ സുഹൃത്തായ സന്തോഷുമായി യുവതിക്കുള്ള സൗഹൃദത്തേക്കുറിച്ച് സന്തോഷിന്റെ ഭാര്യ ബിന്ദുവിന് തോന്നിയ സംശയമാണ് സംഭവങ്ങള്‍ക്ക് പിന്നില്‍. പ്രൈവറ്റ് ഡിറ്റക്ടീവ് എന്ന പരിചയപ്പെടുത്തിയ ക്രിമിനല്‍ പശ്ചാത്തലമുള്ള യുവാവിനെയും പങ്കാളികളേയും സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവം ഇങ്ങനെ, സതീഷ് റെഡ്ഡിയെന്ന ക്രിമിനലിന് അര്‍ച്ചനയെ കൊലപ്പെടുത്താനുള്ള ക്വട്ടേഷന്‍ ബിന്ദുവാണ് നല്‍കിയത്. ക്വട്ടേഷന്‍ അനുസരിച്ച അര്‍ച്ചനേയെ നിരീക്ഷിച്ച സതീഷ് റെഡ്ഡി യോഗ പഠിക്കാനെന്ന പേരില്‍ അര്‍ച്ചനയുമായി പരിചയപ്പെട്ടു. അര്‍ച്ചനയുടെ വിശ്വാസം നേടിയ ശേഷം ഇയാള്‍ യുവതിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. ചിക്കബെല്ലാപ്പൂരിന് സമീപത്ത് വച്ചായിരുന്നു കൊലപാതകം. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഘം രക്ഷപ്പെടാനുള്ള തിടുക്കത്തിനിടെ ആഴം കുറഞ്ഞ കുഴിയെടുത്തതാണ് യോഗ അധ്യാപിക കൂടിയായ അര്‍ച്ചനയെ കുഴിച്ച് മൂടിയത്. എന്നിട്ട് കുഴിയുടെ മുകളില്‍ മരച്ചിലകളില്‍ കൊണ്ട് മൂടി ഇടുകയും ചെയ്തു.
എന്നാല്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുന്നത് മനസ്സിലാക്കിയ അര്‍ച്ചന ശ്വാസം നിയന്ത്രിച്ചതോടെ ഇവര്‍ മരിച്ചുവെന്ന ധാരണയിലാണ് ക്വട്ടേഷന്‍ സംഘം ഇവരെ കുഴിച്ച് മൂടിയത്. കൊലപാതാ സംഘം മുങ്ങിയത് യുവതിയുടെ ആഭരങ്ങളും കൊണ്ടാണ്. എന്നാല്‍ യുവതിയെ ജീവനോടെയാണ് മറവ് ചെയ്തതെന്ന് ക്വട്ടേഷന്‍ സംഘം വിചാരിച്ചില്ല. അക്രമി സംഘം സ്ഥലത്ത് നിന്ന് മടങ്ങിയതോടെ യുവതി ശ്വാസം വീണ്ടെടുത്ത് ആഴമില്ലാത്ത കുഴിയില്‍ നിന്ന് മണ്ണ് നീക്കി പുറത്ത് വന്ന് സുരക്ഷിത സ്ഥാനത്തെത്തി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പോലീസില്‍ പ്രതികളെ അന്വേഷിച്ച് എത്തിയപ്പോള്‍ മാത്രമാണ് അവരും ഈ വിവരം അറിയുന്നത്.
ഒക്ടോബര്‍ 24നായിരുന്നു യുവതിയെ സംഘം കൊലപ്പെടുത്തി കുഴിച്ച് മൂടിയത്. സംഭവത്തില്‍ സതീഷ് റെഡ്ഡി, ബിന്ദു, സതീഷിന്റെ സഹായികളായ നാഗേന്ദ്ര റെഡ്ഡി, രമണ റെഡ്ഡി, രവി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയില്‍ നിന്ന് തട്ടിയെടുത്ത ആഭരണങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.