കോട്ടയത്ത് കുട്ടികളെ കാറിന്റെ ബോണറ്റില്‍ ഇരുത്തി സാഹസിക യാത്ര; സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കാര്‍ കസ്റ്റഡിയിലെടുത്തു
കോട്ടയത്ത് കുട്ടികളെ കാറിന്റെ ബോണറ്റില്‍ ഇരുത്തി സാഹസിക യാത്ര
By : സ്വന്തം ലേഖകൻ
Update: 2026-01-27 12:09 GMT
പാമ്പാടി (കോട്ടയം): കോട്ടയം പാമ്പാടിയില്‍ കുട്ടികളെ കാറിന്റെ ബോണറ്റില്‍ ഇരുത്തി സാഹകിസ യാത്ര. പാമ്പാടി വട്ടുകുളത്താണ് സംഭവം. കുട്ടികള്‍ സ്കൂള്‍ യൂണിഫോമില്‍ ആയിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
വട്ടുകുളം സ്വദേശി ജ്യോതിഷ് കുമാറാണ് കാര്‍ ഓടിച്ചത്. തിങ്കള്‍ വൈകുന്നേരം അഞ്ച് മണിയോടെയാണ് സാഹസികയാത്ര. കറുത്ത നിറത്തിലുള്ള കാറിന്റെ ബോണറ്റില്‍ രണ്ട് കുട്ടികള്‍ ഇരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
പാമ്പാടി പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്തു, കുട്ടികളെ രസിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ യാത്ര ചെയ്തതെന്നാണ് ജ്യോതിഷ് കുമാര്‍ പൊലീസിന് മൊഴി നല്‍കിയത്.