ഗാസയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍; 48 മണിക്കൂറിനുള്ളില്‍ മരിച്ചത് 130 പേര്‍

ഗാസയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍; 48 മണിക്കൂറിനുള്ളില്‍ മരിച്ചത് 130 പേര്‍

Update: 2025-03-22 12:24 GMT

ഗാസ സിറ്റി: കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍130 പലസ്തീനികള്‍ കൊല്ലപ്പെടുകയും 263 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പലസ്തീന്‍ എന്‍ക്ലേവ് ആരോഗ്യ മന്ത്രാലയം. ഗാസ മുനമ്പില്‍ ബോംബാക്രമണവും കരയാക്രമണവും ഇസ്രയേല്‍ പുനരാരംഭിച്ചിരുന്നു.

വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഗാസയില്‍ അഞ്ചാം ദിവസമാണ് ഇസ്രയേല്‍ ആക്രമണം നടത്തുന്നത്. ഹമാസിനെ തകര്‍ക്കാനെന്ന പേരില്‍ഗാസയെ വാസയോഗ്യമല്ലാതാക്കി പിടിച്ചെടുക്കാനാണ് ഇസ്രയേല്‍ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. വടക്കന്‍ ഗാസയില്‍ കരയാക്രമണം രൂക്ഷമാക്കിയ ഇസ്രയേല്‍, മുനമ്പിന്റെ ചില ഭാഗങ്ങള്‍ പിടിച്ചെടുക്കുമെന്ന് ഭീഷണി മുഴക്കി. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ ഗാസയിലെ ഏക അര്‍ബുദ ആശുപത്രി പൂര്‍ണമായി തകര്‍ന്നു.

മുനമ്പിന്റെ മധ്യഭാഗത്തുള്ള ടര്‍ക്കിഷ് പലസ്തീന്‍ ഫ്രണ്ട്ഷിപ് ആശുപത്രിയിലേക്കാണ് വെള്ളിയാഴ്ച ആക്രമണം ഉണ്ടായത്. ഗാസയുടെ വടക്കന്‍, തെക്കന്‍ മേഖലകളെ ബന്ധിപ്പിക്കുന്ന നെറ്റ്സരിം ഇടനാഴിക്ക് സമീപമാണ് ആശുപത്രി. ഗാസ സിറ്റിയിലെ ഇസ്ലാമിക് സര്‍വകലാശാലയിലേക്കും ആക്രമണമുണ്ടായി. മുനമ്പില്‍ ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ഒരാള്‍ കൂടി കൊല്ലപ്പെട്ടിരുന്നു.

Tags:    

Similar News