നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ രണ്ട് കുട്ടികളുടെ അമ്മയായ ഗര്‍ഭിണി വീട്ടില്‍ മരിച്ച നിലയില്‍; സാറാ മോണ്ട്‌ഗോമെറിയുടെ സുഹൃത്ത് കസ്റ്റഡിയില്‍

നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ രണ്ട് കുട്ടികളുടെ അമ്മയായ ഗര്‍ഭിണി വീട്ടില്‍ മരിച്ച നിലയില്‍

Update: 2025-07-02 06:40 GMT

ഡബ്ലിന്‍: നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ രണ്ട് കുട്ടികളുടെ അമ്മയും ഗര്‍ഭിണിയുമായ സാറാ മോണ്ട്‌ഗോമെറിയെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഒരാള്‍ അറസ്റ്റിലായി. ഡൊണാഗാഡിയില്‍ ശനിയാഴ്ച ഉച്ച തിരിഞ്ഞാണ് 27 കാരിയായ സാറ മോണ്ട്‌ഗോമെറിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ മൂന്നാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു അവര്‍. ഇവര്‍ക്ക് പരിചയമുള്ള ഒരു 28 കാരനാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നതെന്ന് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പോലീസ് സ്ഥിരീകരിച്ചു. ഇന്ന് ന്യൂടൗണാര്‍ഡ്‌സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇയാളെ ഹാജരാക്കും.

ഇവരുടെ രണ്ട് കുട്ടികളുടെ സംരക്ഷണാര്‍ത്ഥം ഗോ ഫണ്ട് മീയില്‍ കൂടി ഏകദേശം 20,000 പൗണ്ട് സമാഹരിച്ചിട്ടുണ്ട്. പരിസരവാസികള്‍ക്ക് പ്രിയങ്കരിയായിരുന്നു കൊല്ലപ്പെട്ട സാറ എന്ന് അയല്‍ക്കാര്‍ പറയുന്നു. ബോധരഹിതയായി സാറയെ വീട്ടില്‍ കണ്ടെത്തിയ അയല്‍ക്കാരായിരുന്നു പോലീസില്‍ വിവരമറിയിച്ചത്. പാരാമെഡിക്സ് വന്നെത്തി പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും അവരുടെ ജീവന്‍ രക്ഷിക്കാനായില്ല.

Tags:    

Similar News