അമേരിക്കയില്‍ അടച്ചുപൂട്ടല്‍ തുടരുന്നു; പ്രവര്‍ത്തനം നിര്‍ത്തി നാസയും; ട്രംപിനെതിരെ കടുത്ത വിമര്‍ശനം

അമേരിക്കയില്‍ അടച്ചുപൂട്ടല്‍ തുടരുന്നു; പ്രവര്‍ത്തനം നിര്‍ത്തി നാസയും; ട്രംപിനെതിരെ കടുത്ത വിമര്‍ശനം

Update: 2025-10-04 14:48 GMT

വാഷിങ്ടണ്‍: സര്‍ക്കാര്‍ ഫണ്ടിംഗ് തകരാറിലായതിനെത്തുടര്‍ന്ന് ബഹിരാകാശ ഏജന്‍സിയായ നാസയുടെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. സര്‍ക്കാര്‍ ചെലവുകള്‍ക്കുള്ള ധനാനുമതി ബില്‍ കോണ്‍ഗ്രസില്‍ പാസാകാതായതോടെ യുഎസില്‍ ഫെഡറല്‍ ഷട്ട്ഡൗണ്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. സര്‍ക്കാര്‍ വകുപ്പുകള്‍ക്കു ശമ്പളമടക്കം ചെലവുകള്‍ക്കു പണം ലഭിക്കാതെ വന്നതോടെ ഒക്ടോബര്‍ ഒന്നിന് അമേരിക്കയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ അടച്ചിടാന്‍ നിര്‍ബന്ധിതമായിരുന്നു.

ഇതോടെ നാസ ഉള്‍പ്പെടെയുള്ള നിരവധി സര്‍ക്കാര്‍ ഏജന്‍സികളിലെ സേവനങ്ങള്‍ നിലച്ചിരിക്കുകയാണ്. നാസയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ 'NASA is currently closed due to a lapse in Government funding' എന്ന സന്ദേശം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അടച്ചിടല്‍ ഉണ്ടായതോടെ നാസയിലെ 15,000 ജീവനക്കാര്‍ താത്കാലികമായി ശമ്പളമില്ലാ അവധിയില്‍ പ്രവേശിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌കിന്‍രെ കമ്പനി കരാര്‍ പങ്കാളിയായ ചാന്ദ്ര ദൗത്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നാസ തുടരും. 50 വര്‍ഷത്തിന് ശേഷം മനുഷ്യനെ വഹിച്ചുള്ള ചാന്ദ്ര ദൗത്യമാണ് നാസ നടത്തുന്നത്. 10 ദിവസം നീളുന്ന ദൗത്യത്തിന് 'ആര്‍ട്ടെമിസ് 2' എന്നാണ് പേരിട്ടിരിക്കുന്നത്. 2026 ഫെബ്രുവരിയിലാകും ദൗത്യം നടക്കുക.

Tags:    

Similar News