ഇന്തോനേഷ്യയിലെ വടക്കൻ മലുകുവിൽ ഭൂചലനം; 6.1 തീവ്രത രേഖപ്പെടുത്തി; ജനങ്ങൾ പരിഭ്രാന്തിയിൽ; ജാഗ്രത വേണമെന്ന് അധികൃതർ; സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല

Update: 2025-02-06 12:36 GMT

ജക്കാർത്ത: ഇൻഡോനേഷ്യയിലെ നോർത്ത് മലുകു തീരത്ത് ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി. ഇന്ത്യൻ സമയം ഇന്നലെ രാവിലെ 8.42നായിരുന്നു സംഭവം നടന്നത്. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ ഇല്ലെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഭൂചലനത്തെ തുടർന്ന് ഇപ്പോൾ ജനങ്ങൾ പരിഭ്രാന്തിയിലായിരിക്കുകയാണ്.

എന്നാൽ, സംഭവത്തെ തുടർന്ന് ആശങ്ക വേണ്ടെന്ന് അധികൃതർ അറിയിച്ചു. കൃത്യമായ മുൻകരുതലുകൾ പാലിക്കണമെന്നും. ജാഗ്രതയോടെ തുടരണമെന്നും അവർ വ്യക്തമാക്കി. അതേസമയം, സുനാമി ഭീഷണി ഇല്ലെന്ന് അധികൃതർ അറിയിച്ചു.

Tags:    

Similar News