യുക്രെയിനിൽ വീണ്ടും റഷ്യൻ വ്യോമാക്രമണം; പൊട്ടിത്തെറി ശബ്ദത്തിൽ ഭയന്നോടി ജനങ്ങൾ; 19 പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്

Update: 2025-04-07 16:54 GMT

കീവ്: യുക്രെയിൻ നഗരമായ ക്രിവി റീയിൽ ഉണ്ടായ റഷ്യൻ വ്യോമാക്രമണത്തിൽ 9 കുട്ടികൾ അടക്കം 19 പേർ കൊല്ലപ്പെട്ടു. 50ലേറെ പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. സാധാരണക്കാരെ ആക്രമിച്ചില്ലെന്നും സൈനികരെയാണ് ലക്ഷ്യമിട്ടതെന്നുമാണ് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ വാദം. യുക്രെയിൻ ഇത് നിഷേധിക്കുകയും ചെയ്തു.

അതേസമയം, യുക്രൈയിനിൽ ഇരുന്നൂറിലധികം ഡ്രോണുകൾ ഒറ്റരാത്രി ആക്രമണം നടത്തിയതായി യുക്രൈയ്ൻ പ്രസിഡന്റ് വ്ളാദിമർ സെലൻസ്‌കി പറഞ്ഞിരിന്നു. റഷ്യ- യുക്രൈനില്‍ യുദ്ധത്തിലെ ഏറ്റവും വലിയ ഡ്രോൺ ആക്രണമാണ് നേരിട്ടതെന്നും അന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Tags:    

Similar News