ദൂരെ നിന്ന് നോക്കുമ്പോൾ ഒരു ഭീമൻ കാസ്റ്റിൽ കത്തി ചാമ്പലാകുന്ന കാഴ്ച; പുണ്യ പ്രസിദ്ധമായ തങ്ങളുടെ ക്ഷേത്രം തീഗോളമാകുന്നത് കണ്ട് പലരുടെയും കണ്ണ് നിറഞ്ഞു; വന്നുകയറിയ ആ ഒരാൾ കാരണം സംഭവിച്ചത്

Update: 2025-11-20 15:29 GMT

ബെയ്‌ജിങ്‌: ചൈനയിലെ ചരിത്രപ്രസിദ്ധമായ വെൻ ചാങ് പവലിയനിൽ (Wenchang Pavilion) തീപിടിത്തമുണ്ടായി. ഫെങ്ഹുവ ലിയാൻ പർവതത്തിലെ മൂന്ന് നിലകളുള്ള ഈ പ്രശസ്തമായ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ജിയാങ്‌സു പ്രവിശ്യയിലെ ഷാങ്ജിയാങ്‌ഗ് എന്ന സ്ഥലത്താണ്.

ഈ മാസം 12-നാണ് തീപിടിത്തം ഉണ്ടായത്. ആദ്യഘട്ട അന്വേഷണത്തിൽ, ഒരു സന്ദർശകൻ ധൂപവും മെഴുകുതിരികളും അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് തീപിടിത്തത്തിന് കാരണമെന്നാണ് വ്യക്തമായത്.

തീപിടിത്തത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ക്ഷേത്രത്തിൽ നിന്നും കറുത്ത പുക ഉയരുന്നതും തീഗോളം ഉയരുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. മേൽക്കൂരയുടെ ചില ഭാഗങ്ങൾ തകർന്നുവീഴുകയും ചെയ്തു. അധികൃതർ ഉടൻ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അടുത്തുള്ള വനപ്രദേശങ്ങളിലേക്ക് തീ പടരാതിരുന്നത് വലിയ ആശ്വാസമായി.

2008-2009 കാലഘട്ടത്തിൽ ആധുനിക രീതിയിൽ നിർമ്മിച്ചതാണ് ഈ പവലിയൻ എന്ന് അധികൃതർ അറിയിച്ചു. അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്നും, പരമ്പരാഗത വാസ്തുവിദ്യാ ശൈലി ഉപയോഗപ്പെടുത്തി പവലിയൻ പുനർനിർമ്മിക്കുമെന്നും അധികാരികൾ ഉറപ്പുനൽകി. സ്ഥലത്തെ അഗ്നി സുരക്ഷാ മുൻകരുതലുകൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അവർ അറിയിച്ചു.

Tags:    

Similar News