രക്തം ഛര്‍ദിച്ച മരിക്കുന്ന മഹാരോഗം ബ്രിട്ടനിലും പടരുന്നു; ക്ഷയരോഗം വ്യാപകമാകുന്നതായി മുന്നറിയിപ്പ്

രക്തം ഛര്‍ദിച്ച മരിക്കുന്ന മഹാരോഗം ബ്രിട്ടനിലും പടരുന്നു

Update: 2025-03-26 05:49 GMT

ലണ്ടന്‍: കുടിയേറ്റം വര്‍ദ്ധിച്ചതോടെ മാരകമായ ക്ഷയരോഗവും ബ്രിട്ടനില്‍ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. പ്രതീക്ഷിച്ചതിലും വേഗതയിലാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇത് പടരുന്നതെന്ന് അധികൃതര്‍ പറയുന്നു. കോവിഡിനു ശേഷം വര്‍ദ്ധിച്ചു വരുന്ന സാമൂഹിക ഇടപഴകലുകളും കുടിയേറ്റ ഘടനയില്‍ വന്ന മാറ്റവും, അന്താരാഷ്ട്ര യാത്രകള്‍ വര്‍ദ്ധിച്ചതുമെല്ലാം ഇതിന് കാരണമായിട്ടുണ്ട് എന്നാണ് വിദഗ്ധര്‍ പറയുന്നത്.

യു കെ ആരോഗ്യ സുരക്ഷാ ഏജന്‍സിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത് 2023 ല്‍ രോഗവ്യാപനം 11 ശതമാനത്തോളം വര്‍ദ്ധിച്ചു എന്നാണ്. അതിനു പുറമെ ഒരു 13 ശതമാനത്തിന്റെ വര്‍ദ്ധന കൂടി ഉണ്ടായതായി കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പറയുന്നു. 2017 ന് ശേഷം ഏറ്റവും കുറവ് ക്ഷയരോഗികള്‍ ഉള്ള രാജ്യം എന്ന പദവി ഇതോടെ ബ്രിട്ടന് നഷ്ടമായെക്കാം എന്നാണ് ഏജന്‍സി പറയുന്നത്. 1 മില്യന്‍ ആളുകളില്‍ 10 രോഗികളില്‍ താഴെ മാത്രമുള്ളപ്പോഴാണ് ഈ പദവി ലോകാരോഗ്യ സംഘടന നല്‍കുന്നത്.

രോഗബാധിതരുടെ ചുമയിലൂടെയും തുമ്മലിലൂടെയും പകരുന്ന ക്ഷയരോഗത്തിന്റെ പ്രധാന ലക്ഷണം ചുമ തന്നെയാണ്. ചുമച്ച് ചോര തുപ്പുന്ന നിലയിലെക്ക് കാര്യങ്ങള്‍ എത്തും. ക്ഷയരോഗം ഇപ്പോള്‍ ഇംഗ്ലണ്ടിലെ ഗുരുതരമായ ഒരു ആരോഗ്യ പ്രശ്നമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നാണ് ആരോഗ്യ സുരക്ഷാഏജന്‍സി മേധാവി ഡെയിം ജെന്നി ഹാരിസ് പറയുന്നത്.

Tags:    

Similar News