ഇറാന്റെ ക്രൂരതയോട് ഇസ്രായേല്‍ സംയമനം പാലിച്ചപ്പോള്‍ ടെല്‍ അവീവിലേക്ക് മിസൈല്‍ അയച്ച് ഒക്ടോബര്‍ ഏഴ് ആഘോഷിച്ച് ഹിസ്ബുള്ള; ഹൈഫയേയും വിറപ്പിച്ച് ഹിസ്ബുള്ളയുടെ മിസൈലുകള്‍; പതിവ് പോലെ എല്ലാം തകര്‍ത്ത് ഇസ്രായേല്‍ പ്രതിരോധം

ലബനനില്‍ നിന്ന് അയച്ച അഞ്ച് മിസൈലുകള്‍ തങ്ങളുടെ അതിര്‍ത്തി കടന്നെത്തിയതായി ഇസ്രയേല്‍ സൈനിക വൃത്തങ്ങള്‍ വെളിപ്പെടുത്തി

Update: 2024-10-08 03:33 GMT

ജെറുസലേം: കഴിഞ്ഞ വര്‍ഷം ഹമാസ് ഭീകരര്‍ ഇസ്രയേലിലേക്ക് ഇരച്ചു കയറി കൂട്ടക്കൊല നടത്തിയതിന്റെ ഒന്നാം വാര്‍ഷിക ദിനമായ ഇന്നലെ ഹിസ്ബുള്ള തീവ്രവാദികള്‍ ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് ശക്തമായ മിസൈല്‍ ആക്രമണം നടത്തി. ഇസ്രയേലിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ ഹൈഫയില്‍ അിതരൂക്ഷമായ ആക്രമണമാണ് തീവ്രവാദികള്‍ നടത്തിയത്. എന്നാല്‍ ഇസ്രയേല്‍ ആകട്ടെ പരമാവധി സംയമനം പാലിക്കുകയാണ് ചെയ്തത്.

അതേ സമയം മിസൈലുകളെ പ്രതിരോധിരോധിക്കാനുള്ള ഇസ്രയേലിന്റെ അയണ്‍ഡോം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ശക്തമായി തന്നെ അവയെ പ്രതിരോധിച്ചു. ലബനനില്‍ നിന്ന് അയച്ച അഞ്ച് മിസൈലുകള്‍ തങ്ങളുടെ അതിര്‍ത്തി കടന്നെത്തിയതായി ഇസ്രയേല്‍ സൈനിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഈ അഞ്ച് മിസൈലുകളും ഇസ്രയേല്‍ വ്യോമസേന തകര്‍ത്തു. എന്നാല്‍ അവയുടെ അവശിഷ്ടങ്ങള്‍ ഇസ്രയേല്‍ മേഖലയില്‍ ചിതറിക്കിടക്കുകയാണ്.

ഇസ്രയേലിന്റെ അത്യാധുനിക മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഉപയോഗിച്ച് ജനങ്ങള്‍ക്ക് മിസൈലുകള്‍ പുറപ്പെടുമ്പോള്‍ തന്നെ മുന്നറിയിപ്പ് നല്‍കാന്‍ കഴിയുന്നത് കാരണം അവര്‍ക്ക് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാനും കഴിഞ്ഞു. ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ ഇന്റലിജന്‍സ് ആസ്ഥാനം കഴിഞ്ഞ ദിവസം ഇസ്രയേല്‍ ആക്രമിച്ച് തകര്‍ത്തിരുന്നു. ഇതിന് തിരിച്ചടി ആയിട്ടാണ് ഹിസ്ബുള്ള ഇത്രയും വലിയ ആക്രമണം നടത്തിയത് എന്നാണ് കരുതപ്പെടുന്നത്.

ടെല്‍ അവീവിലെ ഇസ്രയേലിന്റെ ഒരു സൈനിക കേന്ദ്രം ലക്ഷ്യമിട്ടാണ് തങ്ങള്‍ ആക്രമണം നടത്തിയത് എന്നാണ് ഹിസ്ബുള്ള പിന്നീട് പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നാല്‍ ഹിസ്ബുള്ളയുടെ ആക്രമണത്തില്‍ ഇസ്രയേലില്‍ ഒരാള്‍ക്ക് പോലും പരിക്കേറ്റില്ല എന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചത്. ഹമാസ് തീവ്രവാദികള്‍ കൂട്ടക്കൊല നടത്തിയതിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് ഇസ്രേയലില്‍ മിക്ക സ്ഥലങ്ങളിലും ഇന്നലെ അനുസ്മരണ ചടങ്ങുകള്‍ നടന്നിരുന്നു.

എന്നാല്‍ തീവ്രവാദി ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ അനുസ്മരണ ചടങ്ങുകളില്‍ വലിയ തോതില്‍ ആള്‍ക്കൂട്ടം എത്തുന്നതിന് സര്‍്ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ടെല്‍ അവീവില്‍ നടന്ന പ്രധാന അനുസ്മരണ പരിപാടിയില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. യാര്‍ക്കോണ്‍ പാര്‍ക്കില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ ഒക്ടോബര്‍ ഏഴിന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പങ്കെടുത്തിരുന്നു.

അതിനിടെ ഇന്നലെ തെക്കന്‍ ലബനനിലും വടക്കന്‍ ലബനനിലും ഇസ്രേയല്‍ സൈന്യം ആക്രമണം നടത്തി..ഇസ്രയേല്‍ പ്രസിഡന്റ് ഇസ്ഹാഖ് ഹെര്‍സോഗ് പങ്കെടുത്ത അനുസ്മരണ ചടങ്ങ് ആരംഭിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ അപായ സൈറനുകള്‍ മുഴങ്ങിയതിനെ തുടര്‍ന്ന് നിത്തിവെയ്ക്കുക ആയിരുന്നു. ഹമാസ് ത്രീവ്രവാദികളും ഇസ്രയേലിലേക്ക് ആക്രമണം നടത്തി എങ്കിലും അവ തീരെ ദുര്‍ബലമായ രീതിയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Tags:    

Similar News