Bharath - Page 236

അന്തരിച്ച ആർച്ച് ബിഷപ് ഡോ.ജോസഫ് ചേന്നോത്തിന് ആദരാഞ്ജലികളുമായി വിശ്വാസികൾ; ജപ്പാനിലെ വത്തിക്കാൻ സ്ഥാനപതിയായ ആർച്ച് ബിഷപ്പിന്റെ സംസ്‌ക്കാരം പിന്നീട് നടക്കും; പക്ഷാഘാതത്തെത്തുടർന്നു ചികിത്സയിലായിരുന്ന ബിഷപ്പിന്റെ ഭൗതിക ശരീരം ടോക്കിയോയിലെ മിഷൻ ആശുപത്രിയിൽ
അന്തരിച്ച പ്രഫ. എം. ബാലസുബ്രഹ്മണ്യത്തിന്റെ മൃതദേഹം തഞ്ചാവൂരിൽ തന്നെ സംസ്‌ക്കരിച്ചു; നാലു പതിറ്റാണ്ടായി സംഗീത മേഖലയിൽ സജീവമായിരുന്ന മൃദംഗ വിദ്വാന്റെ മരണത്തിൽ തേങ്ങി കലാലോകം
അന്തരിച്ച ബാസ്‌കറ്റ്‌ബോൾ പരിശീലകൻ തോമസ് ജെ.ഫെന്നിന് വിട; അരനൂറ്റാണ്ടോളം ബാസ്‌കറ്റ്ബോൾ പരിശീലകനായും രാജ്യാന്തര, ദേശീയ ബാസ്‌കറ്റ്ബോൾ റഫറിയുമായി തിളങ്ങിയ തോമസിന്റെ മരണം വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്: കേരള ടീമിനും വേണ്ടി ഒട്ടേറെ മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരത്തിന് ആദരാഞ്ജലികളുമായി കായിക ലോകം
പ്രത്യേക വിഷയങ്ങളിൽ വിമർശനം ഉന്നയിക്കുമ്പോഴും ബിഷപ് മാർ പോൾ ചിറ്റിലപ്പിള്ളിയുമായി ഊഷ്മളമായ വ്യക്തിബന്ധം; അർപ്പണമനോഭാവത്തോടെ സേവനം നടത്തിയ  വൈദിക ശ്രേഷ്ഠനെയാണ് ക്രൈസ്തവ സഭയ്ക്ക് നഷ്ടമാകുന്നതെന്ന് അനുശോചന സന്ദേശത്തിൽ മുഖ്യമന്ത്രി; ഇണങ്ങിയും പിണങ്ങിയുമുള്ള സ്‌നേഹം നിറഞ്ഞ ബന്ധമെന്ന് ബിനോയ് വിശ്വം എംപി
നവീകരിക്കുക ശക്തിപ്പെടുക എന്നത് മുദ്രാവാക്യമായി സ്വീകരിച്ച് അജപാലന ദൗത്യം; എല്ലാ ഇടവകകളിലും കുടുംബസമ്മേളനങ്ങൾ വിളിച്ച് രാഷ്ട്രീയക്കാർക്ക് പോലും അനുകരണമാതൃക; സഫലമായ വൈദിക ജീവിതത്തിന് ശേഷം 10 വർഷമായി വിശ്രമ ജീവിതം; താമരശേരി രൂപത മുൻ ബിഷപ് മാർ പോൾ ചിറ്റിലപ്പിള്ളി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ; സംസ്‌കാര ശുശ്രൂഷകൾ ചൊവ്വാഴ്ച
മൗലികാവകാശ സംരക്ഷണത്തിനായി സുപ്രീം കോടതിയിൽ കേരള സർക്കാരിനെ നിർത്തി പൊരിച്ച സ്വാമി; ഇന്ത്യയിലെ എല്ലാ സർവ്വകലാശാലകളിലും നിയമം പഠിക്കുന്ന എല്ലാ കുട്ടികളും ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള പേര്; ഏറ്റവും കൂടുതൽ പഠിക്കാനുള്ള കേസ്, കേശവാനന്ദ ഭാരതി vs സ്റ്റേറ്റ് ഓഫ് കേരള: വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ച എടനീർ മഠാധിപത്യ കേശവാനന്ദ ഭാരതി സ്വാമിക്ക് പ്രണാമം
സ്വന്തം അമ്മയുടെ പ്രസവമെടുക്കാനുള്ള അപൂർവ്വ ഭാഗ്യം; അമരത്തിലെ അച്ചൂട്ടി മകളെ ഡോക്ടറാക്കാൻ മാതൃകയായി കണ്ട വ്യക്തിത്വം; 69-ാം വയസ്സിൽ ഡ്രൈവിങ് ലൈസൻസ് നേടി താരമായി: 99-ാം വയസ്സിൽ വിടവാങ്ങിയത് സ്വന്തം ആശുപത്രിയിൽ പാവപ്പെട്ട പെൺകുട്ടികളെ സൗജന്യമായി നഴ്സിങ് പരിശീലിപ്പിച്ച ചാലക്കുടിക്കാരുടെ സ്വന്തം ആനി ഡോക്ടർ
മുൻ പ്രവേശന പരീക്ഷാ കമ്മിഷണറും മുൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുമായിരുന്ന ഡോ. പി.ജെ. ജോർജ് പേരേക്കാട്ടിന്റെ സംസ്‌ക്കാരം ഇന്ന് നടക്കും; ഓപ്പൺ ഹൗസ് എന്ന പേരിൽ എൻജിനിയറിങ് കോളജിലെ ലാബുകൾ ഉൾപ്പടെ ജനങ്ങൾക്കു കാണാനായി തുറന്നിട്ട പേരേക്കോട്ട് തൃശൂരുകാർക്കും പ്രിയപ്പെട്ടവൻ: 36ൽ പരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തിച്ച പിജെജിക്ക് ആദരാഞ്ജലികളുമായി അനേകം ശിഷ്യന്മാർ
മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് വിട നൽകി രാജ്യം; ഡൽഹിയിലെ ലോധി റോഡ് ശ്മശാനത്തിൽ സംസ്ക്കാരച്ചടങ്ങുകൾ നടന്നത് പൂർണ്ണദേശീയ ബഹുമതികളോടെ; രാഷ്ട്രപതിയും പ്രധാനമന്ത്രിയടക്കമുള്ളവരും അന്തിമോപചാരം അർപ്പിച്ചത് രാജാജി മാർഗിലെ വസതിയിലെത്തി
പ്രണബിന്റെ വേർപാട് ഒരുയുഗത്തിന്റെ അന്ത്യമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്; രാജ്യത്തിന്റെ മുന്നേറ്റത്തിൽ മായാമുദ്ര പതിച്ച അതികായനാണ് പ്രണബ് മുഖർജിയെന്ന് പ്രധാനമന്ത്രി; വിവിധ മേഖലകളിൽ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റാൻ അദ്ദേഹത്തിനായെന്നും മോദി; അദ്ദേഹത്തിന്റെ ആർജ്ജവവും ആർദ്രതയും എന്നും സ്മരിക്കപ്പെടുമെന്ന് കോൺഗ്രസ്; അതീവ ദുഃഖത്തോടയാാണ് രാജ്യം പ്രണബിന്റെ വേർപാടിനെ സ്വീകരിക്കുന്നതെന്ന് രാഹുൽ; മുൻ രാഷ്ട്രപതിക്ക് ആദരാഞ്ജലികൾ
പ്രണബ് ദാ വിട വാങ്ങി; ഭാരതരത്‌ന നൽകി രാജ്യം ആദരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചു; അന്ത്യം ഡൽഹി ആർമി റിസർച്ച് റഫറൽ ആശുപത്രിയിൽ; തലച്ചോറിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ പ്രണബിന്റെ നില വഷളാക്കിയത് ശ്വാസകോശത്തിൽ അണുബാധയുണ്ടായതോടെ;  പതിമൂന്നാമത് രാഷ്ടപ്രതിയായി ചുമതലയേറ്റത് വിവിധ കേന്ദ്ര മന്ത്രിസഭകളിലെ അനുഭവപരിചയം മുതൽകൂട്ടാക്കി
പത്താംക്ലാസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക്; പ്ലസ്ടു പരീക്ഷയിൽ നാലാം റാങ്കും മെഡിക്കൽ പ്രവേശനപരീക്ഷയിൽ 48-ാം റാങ്കും നേടി; എയിംസിൽ നിന്നും റേഡിയോ ഡയഗ്‌നോസിസിൽ മാസ്റ്റർ ബിരുദം നേടിയത് സ്വർണ്ണ മെഡലോടെ; ദേശീയ - അന്തർ ദേശീയ സെമിനാറുകളിലെയും സാന്നിധ്യം; രക്താർബുദം പിടിമുറുക്കിയത് കോഴിക്കോട് ജോലി ചെയ്യവേ; പഠനത്തിലും കരിയറിലും അസാമാന്യ മികവ് കാണിച്ച ഡോ. അനൂപിന്റെ വിയോഗത്തിൽ തേങ്ങി സുഹൃത്തുക്കൾ