- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ചേശ്വരത്ത് താമര വിരിയുമോ? കണ്ണൂരിലെ ഇടതുകോട്ടകള്‍ തകരുമോ? പേരാവൂരില്‍ ശൈലജയോ സണ്ണിയോ? കോഴിക്കോടും മലപ്പുറവും ആര്‍ക്കൊപ്പം? കാസര്‍കോട് മുതല്‍ മലപ്പുറം വരെയുള്ള 48 മണ്ഡലങ്ങളില്‍ മുന്‍തൂക്കം ആര്‍ക്ക്? മറുനാടന്‍ മലയാളി അഭിപ്രായ സര്‍വേയുടെ ആദ്യഘട്ട ഫലമറിയാം
മറുനാടന്‍ മലയാളി അഭിപ്രായ സര്‍വേയുടെ ആദ്യഘട്ട ഫലമറിയാം

തിരുവനന്തപുരം: കേരളം ആര്‍ക്കൊപ്പം? കഴിഞ്ഞ ഒരു ഡസനോളം തിരഞ്ഞെടുപ്പുകളിലും സര്‍വേ നടത്തി കൃത്യമായി ഫലം പറഞ്ഞ മറുനാടന്‍ മലയാളി 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട ഫലം പുറത്തുവിടുകയാണ്. കാസര്‍കോട്, കണ്ണുര്‍, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ അഞ്ച് ജില്ലകളിലെ 48 മണ്ഡലങ്ങളിലെ ഫലമാണ് മറുനാടന്‍ പുറത്തുവിടുന്നത്. മലബാര്‍ മേഖലയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് അനുകൂലമായി മാറുന്ന കാഴ്ച്ചയായിരുന്നു ഉണ്ടായിരുന്നത്. ഇക്കുറി എന്താകും ഫലം എന്നതാണ് ആകാംക്ഷ. കേരളത്തിന്റെ രാഷ്ട്രീയചിത്രം എങ്ങോട്ടാണ് നീങ്ങുന്നതെന്ന് വ്യക്തമാക്കുന്നതാണ് മറുനാടന്‍ സര്‍വേയുടെ ഫലം.
മാര്‍ച്ച് 25,26,27,28,28 തീയതികളിലായി, മറുനാടന്‍ ടീം കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലുമെത്തി, നേരിട്ട് വോട്ടര്‍മാരെ കണ്ടാണ് സര്‍വേ നടത്തിയത്. ഒരു മണ്ഡലത്തില്‍നിന്ന് രണ്ടായിരത്തോളം സാമ്പിളുകള്‍ എടുക്കുന്ന മറുനാടന്‍ സര്‍വേ, കേരളത്തിലെ തന്നെ ഏറ്റവും വലിയ റാന്‍ഡം സര്‍വേയാണ്. ഇന്ന് മലബാര്‍ മേഖലയിലെ സര്‍വേ ഫലമാണ് പുറത്തുവിടുന്നത്. മധ്യകേരളത്തിലെയും തെക്കന്‍ കേരളത്തിലെയും സര്‍വേ ഫലങ്ങള്‍ വരും ദിവസങ്ങളിലും പുറത്തുവിടും. ഓരോ ജില്ലകളിലെയും സര്‍വേഫലം ഫലങ്ങള്‍ അറിയാം..
കാസര്‍കോട്ട് നേരിയ മുന്‍തൂക്കം ഇടതിന്
എല്‍ഡിഎഫ്-3, യുഡിഎഫ്-2, കഴിഞ്ഞ കുറേക്കാലമായി കാസര്‍കോട് ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ റിസള്‍ട്ട് അങ്ങനെയാണ്. അതിന് ഇക്കുറിയും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവില്ലെന്ന സൂചനയാണ്, മറുനാടന്‍ മലയാളി സര്‍വേയും നല്‍കുന്നത്. കാസര്‍കോട് മണ്ഡലത്തില്‍ യുഡിഎഫ് ലീഡുചെയ്യുമ്പോള്‍, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പുര്‍ മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തിനാണ് മൂന്‍തൂക്കം കാണുന്നത്. മഞ്ചേശ്വരം ഫോട്ടോഫിനിഷിലാണ്. ഇവിടെ ബിജെപിയോ, മുസ്ലിംലീഗോ വിജയിക്കാം എന്നതാണ് അവസ്ഥ.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ്ങ് എംഎല്‍എയുമായ, എം കെ എം അഷ്റഫും, ബിജെപിയിലെ കെ സുരേന്ദ്രനും തമ്മില്‍ 34 ശതമാനം വീതം വോട്ടുനേടി തുല്യതയിലാണ്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 745 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ. സുരേന്ദ്രന്‍ ഇവിടെ പരാജയപ്പെട്ടത്. 2016-ല്‍ പി.ബി. അബ്ദുല്‍ റസാഖിനോട് കേവലം 89 വോട്ടിനാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടത്. ഇക്കുറി ഈ നിലയില്‍ മാറ്റം വന്നേക്കാമെന്നാണ് സൂചനയുള്ളത്. പതിവുപോലെ ഇവിടെ ഇക്കുറിയും എല്‍ഡിഎഫിന് വിജയസാധ്യതയില്ല.
കാസര്‍കോട് അംസംബ്ലി മണ്ഡലത്തിലേക്ക് വന്നാലും അവിടെയും മത്സരം യുഡിഎഫും എന്‍ഡിഎയും തമ്മിലാണ്. മറുനാടന്‍ സര്‍വേ പ്രകാരം ഇവിടെ 3 ശതമാനം വോട്ടിന് യുഡിഎഫ് മുന്നിലാണ്. ഇടതുപക്ഷം ഇവിടെയും മൂന്നാമതാണ്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ എന്‍.എ. നെല്ലിക്കുന്ന് 12,901 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. മണ്ഡലത്തിന് കീഴിലുള്ള പ്രധാന തദ്ദേശ സ്ഥാപനങ്ങളില്‍ യു.ഡി.എഫിനാണ് ഭൂരിപക്ഷം.
1991 മുതല്‍ തുടര്‍ച്ചയായി എല്‍.ഡി.എഫ് ജയിക്കുന്ന ഉദുമ മണ്ഡലത്തില്‍ ഇത്തവണയും തല്‍സ്ഥിതി തുടരാനാണ് സാധ്യതയെന്നാണ്, മറുനാടന്‍ സര്‍വേ സൂപിപ്പിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ സി.എച്ച്. കുഞ്ഞമ്പു 13,322 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഉദുമ നിയമസഭാ മണ്ഡലത്തില്‍ യു.ഡി.എഫ് വലിയ മുന്നേറ്റം നടത്തിയിരുന്നു. പക്ഷേ നിയമസഭാ തിരഞ്ഞെടുപ്പിലെത്തുമ്പോള്‍ ചിത്രം മാറുന്നുവെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. എല്‍ഡിഎഫില്‍ സി എച്ച് കുഞ്ഞമ്പു തന്നെയാണ് ഇവിടെ വീണ്ടും ജനവിധി തേടുന്നത്.
ഇടതുപക്ഷത്തിന്റെ കുത്തക മണ്ഡലമാണ് കാഞ്ഞങ്ങാട്. നേരത്തെ ഹോസ്ദുര്‍ഗ് മണ്ഡലമായിരുന്ന കാലം തൊട്ട് ഇവിടെ ഇടതുപക്ഷമാണ് ജയിക്കുന്നത്. ഈ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫ്് ജയിക്കാനുള്ള സാധ്യതയാണ് മറുനാടന്‍ സര്‍വേയിലും തെളിയുന്നത്. കഴിഞ്ഞ തവണ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ സിപിഐയിലെ ഇ. ചന്ദ്രശേഖരന്‍ 27,139 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. നിലവിലെ സാഹചര്യത്തില്‍ ഇടതുമുന്നണി സീറ്റ് നിലനിര്‍ത്താനാണ് സാധ്യത. സിപിഐ ദേശീയ കൗണ്‍സിലംഗം, അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പിലാണ് ഇവിടെ ഇടതുസ്ഥാനാര്‍ത്ഥി.
ഇടതുപക്ഷത്തിന്റെ മറ്റൊരു കുത്തക മണ്ഡലമായ തൃക്കരിപ്പുരില്‍, ബിജെപി വിട്ട് കേണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരെ ഇറക്കി യുഡിഎഫ് നടത്തിയ പരീക്ഷണം വിജയിക്കാന്‍ സാധ്യത കുറവാണെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. ഇ കെ നായനാര്‍ അടക്കമുള്ള സിപിഎമ്മിന്റെ പ്രമുഖ നേതാക്കള്‍ ജയിച്ച, കയ്യൂര്‍പോലുള്ള വിപ്ലവ മേഖലകള്‍ അടങ്ങിയ ഈ പ്രദേശത്ത്, വീണ്ടും ചെങ്കൊടി പാറുമെന്ന സൂചകമാണ് മറുനാടന്‍ സര്‍വേയില്‍ ലഭിക്കുന്നത്. കഴിഞ്ഞ തവണ എല്‍ഡിഎഫിലെ എം. രാജഗോപാല്‍, 26,137 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇവിടെനിന്ന് ജയിച്ചത്. ഇടതിന്റെ ഭൂരിപക്ഷം ഗണ്യമായി കുറക്കാന്‍ സന്ദീപ് വാര്യര്‍ക്ക് കഴിയുന്നുണ്ട്. നാട്ടുകാരനായ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം ഡോ. വി.പി.പി.മുസ്തഫയാണ് ഇവിടെ ഇടതുസ്ഥാനാര്‍ത്ഥി.
കാസര്‍കോട് ജില്ല - സര്‍വേ ഫലം ഒറ്റനോട്ടത്തില്‍ (എല്‍ഡിഎഫ് 3, യുഡിഎഫ്-1, മഞ്ചേശ്വരം - ഒപ്പത്തിനൊപ്പം )
മഞ്ചേശ്വരം
യു.ഡി.എഫ്- 34
എന്‍.ഡി.എ- 34
എല്‍.ഡി.എഫ്-26
മറ്റുള്ളവര്‍- 3
നോട്ട-3
കാസര്‍കോട്
യു.ഡി.എഫ്- 36
എന്‍.ഡി.എ- 33
എല്‍.ഡി.എഫ്- 27
മറ്റുള്ളവര്‍- 2
നോട്ട- 2
ഉദുമ
എല്‍.ഡി.എഫ്- 41
യു.ഡി.എഫ്- 39
എന്‍.ഡി.എ- 17
മറ്റുള്ളവര്‍- 2
നോട്ട- 1
കാഞ്ഞങ്ങാട്
എല്‍.ഡി.എഫ്- 43
യു.ഡി.എഫ്-35
എന്‍.ഡി.എ- 18
മറ്റുള്ളവര്‍- 2
നോട്ട- 2
തൃക്കരിപ്പൂര്‍
എല്‍.ഡി.എഫ്- 41
യു.ഡി.എഫ്- 36
എന്‍.ഡി.എ- 17
മറ്റുള്ളവര്‍- 2
നോട്ട- 4
കണ്ണൂരില്‍ എല്‍ഡിഎഫ്-8, യുഡിഎഫ്-3
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 11 സീറ്റില്‍ ഒമ്പതിടത്തും ഇടതുപക്ഷം ജയിച്ച ജില്ലയാണ് കണ്ണൂര്‍. ഐക്യമുന്നണിക്ക് ഇരിക്കുര്‍, പേരാവൂര്‍ എന്നീ രണ്ട് സീറ്റുകള്‍ മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ഇത്തവണ ഇവ നിലനിര്‍ത്തുന്നതോടൊപ്പം, കണ്ണൂര്‍ അസംബ്ലി സീറ്റുകൂടി യുഡിഎഫ് പിടിക്കുമെന്നും, അഴീക്കോട് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുമെന്നുമാണ് മറുനാടന്‍ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
വര്‍ഷങ്ങളായി യുഡിഎഫ് കുത്തകയാക്കിയ ഇരിക്കൂര്‍ സീറ്റില്‍ ഇത്തവണയും മാറ്റങ്ങള്‍ ഉണ്ടാവാന്‍ വഴിയില്ല. സര്‍വേ പ്രകാരം 11 ശതമാനം വോട്ടിന്റെ കണ്‍ഫര്‍ട്ടബിള്‍ ലീഡ് അവിടെ യുഡിഎഫിനുണ്ട്. എന്നാല്‍ കെപിസിസി പ്രസിഡന്റും, സിറ്റിങ്ങ് എംഎല്‍എയുമായ സണ്ണി ജോസഫ് മത്സരിക്കുന്ന പേരാവൂരില്‍ കാര്യങ്ങള്‍ എളുപ്പമല്ല. ഇവിടെ സിപിഎമ്മിലെ ശൈലജ ടീച്ചര്‍ സണ്ണിജോസഫിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഇവിടെ വെറും രണ്ട് ശതമാനം മാത്രമാണ് സണ്ണി ജോസഫിന്റെ ലീഡ്.
കണ്ണൂര്‍ അസംബ്ലിമണ്ഡലം ഇത്തവണ യുഡിഎഫ് തിരിച്ചുപിടിക്കുമെന്നാണ് മറുനാടന്‍ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ആറുശതമാനം വോട്ടിന് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ ടി ഒ മോഹനന്‍ മുന്നിലാണ്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും രാമചന്ദ്രന്‍ കടന്നപ്പള്ളി, കുറഞ്ഞവോട്ടിന് ജയിച്ച മണ്ഡലമാണിത്. കെ സുധാകരന്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞതും യുഡിഫിന് ഗുണകരമായി.
ഫോട്ടോ ഫിനീഷ് പോലെ കടുത്ത മത്സരമാണ് എല്‍ഡിഎഫിന്റെ സിറ്റിങ്് സീറ്റായ അഴീക്കോട്ട് നടക്കുന്നത്. രണ്ടുതവണ ഇവിടെനിന്ന് വിജയിച്ച മുസ്ലീം ലീഗിലെ കെ എം ഷാജിയെ, 6,142 വോട്ടിന് തോല്‍പ്പിച്ചാണ്, സിപിഎമ്മിലെ കെ വി സുമേഷ് മണ്ഡലം തിരിച്ചുപിടിച്ചത്. ഇത്തവണ കെ വി സുമേഷും, മുസ്ലീം ലീഗിലെ അഡ്വ കരീം ചേളേരിയും തമ്മില്‍ കടുത്ത മത്സരമാണ്. വെറും ഒരു ശതമാനം വോട്ടിനാണ് ഇവിടെ യുഡിഎഫ് മുന്നില്‍ നില്‍ക്കുന്നത്. കൂത്തുപറമ്പിലും, 6 ശതമാനം വോട്ടിന് എല്‍ഡിഎഫ് മുന്നിലാണ്. കഴിഞ്ഞ തവണ എല്‍ഡിഎഫിലെ കെ പി മോഹനന്‍, 9,541 വോട്ടിന് ജയിച്ച ഈ മണ്ഡലമാണിത്. ഇത്തവണ മുസ്ലീം ലീഗിലെ ജയന്തി രാജനാണ് ആര്‍ ജെ ഡിയിലെ പി കെ പ്രവീണിനെ നേരിടുന്നത്.
പതിനായിരങ്ങളുടെ ഭൂരിപക്ഷത്തിനാണ് ഇടതുകോട്ടകളായ, പയ്യന്നുര്‍, കല്ല്യാശ്ശേരി, മട്ടന്നൂര്‍, തളിപ്പറമ്പ്, ധര്‍മ്മടം, തലശ്ശേരി എന്നിവടങ്ങളില്‍നിന്നൊക്കെ മുമ്പ് ഇടതുസ്ഥാനാത്ഥികള്‍ ജയിക്കാറുള്ളത്. അവിടെ ഭൂരിപക്ഷം കുറക്കാമെന്നല്ലാതെ, യുഡിഎഫിന് ജയിക്കാന്‍ കഴിയില്ല എന്നാണ് മറുനാടന്‍ മലയാളി സര്‍വേ ഫലങ്ങള്‍ നല്‍കുന്ന വിലയിരുത്തല്‍. ഫണ്ട് വിവാദത്തെ തുടര്‍ന്ന് സിപിഎം വിട്ട മൂന്‍ ഏരിയാ സെക്രട്ടറി വി കുഞ്ഞികൃഷനാണ് പയ്യന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ശക്തായ മത്സരം കാഴ്ചവെക്കുന്നുണ്ടെങ്കിലും, കുഞ്ഞികൃഷ്ണന്‍ ജയിക്കാനുള്ള സാധ്യത കുറവാണെന്നാണ് മറുനാടന്‍ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ തവണ 49,780 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച, ടി ഐ മധുസൂദനന്‍ തന്നെയാണ് ഇവിടുത്തെ ഇടത് സ്ഥാനാര്‍ത്ഥി.
സമാനമായ അവസ്ഥയാണ് തളിപ്പറമ്പിലും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയെ സ്്ഥാനാര്‍ത്ഥിയാക്കിയതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ട ടി കെ ഗോവിന്ദനാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫ് ലീഡ് വെറും നാലുശതമാനത്തിലേക്ക് ചുരുക്കാന്‍ ഇവിടെ യുഡിഎഫിന് കഴിയുന്നുണ്ട്. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയയന്, 54 ശതമാനം വോട്ടുകിട്ടുമ്പോള്‍, യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വെറും 29 ശതമാനം വോട്ടാണ് സര്‍വേയില്‍ കാണുന്നത്. തലശ്ശേരിയിലും ഭൂരിപക്ഷം കുറഞ്ഞാലും, എല്‍ഡിഎഫ് സ്ഥാനാത്ഥി കാരായി രാജന്‍ ജയിക്കുമെന്നാണ് മറുനാടന്‍ സര്‍വേഫലങ്ങള്‍ സൂചിപ്പിക്കുന്നത്. മട്ടന്നൂരില്‍ കഴിഞ്ഞ തവണ, 60,963 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫിലെ കെ കെ ശൈലജ ജയിക്കുന്നത്. ഇത്തവണയും മട്ടന്നൂരില്‍ 56 ശതമാനം വോട്ട് എല്‍ഡിഎഫ് നേടുമ്പോള്‍, യുഡിഎഫ് മുപ്പതില്‍ ഒതുങ്ങുകയാണ്.
കണ്ണൂര്‍ ജില്ല- സര്‍വേ - (എല്‍ഡിഎഫ്- 8, യുഡിഎഫ് -3)
പയ്യന്നൂര്‍
എല്‍.ഡി.എഫ്- 43
യു.ഡി.എഫ്- 34
എന്‍.ഡി.എ- 18
മറ്റുള്ളവര്‍-3
നോട്ട- 2
കല്യാശ്ശേരി
എല്‍.ഡി.എഫ്- 60
യു.ഡി.എഫ്- 32
എന്‍.ഡി.എ- 7
മറ്റുള്ളവര്‍- 0
നോട്ട- 1
തളിപ്പറമ്പ്
എല്‍.ഡി.എഫ്- 46
യു.ഡി.എഫ്- 42
എന്‍.ഡി.എ- 7
മറ്റുള്ളവര്‍- 2
നോട്ട- 3
ഇരിക്കൂര്‍
യു.ഡി.എഫ്- 48
എല്‍.ഡി.എഫ്- 37
എന്‍.ഡി.എ- 11
മറ്റുള്ളവര്‍- 2
നോട്ട- 2
പേരാവൂര്‍
യു.ഡി.എഫ്- 44
എല്‍.ഡി.എഫ്- 42
എന്‍.ഡി.എ- 11
മറ്റുള്ളവര്‍- 1
നോട്ട-2
കൂത്തുപറമ്പ്
എല്‍.ഡി.എഫ്- 42
യു.ഡി.എഫ്- 38
എന്‍.ഡി.എ- 17
മറ്റുള്ളവര്‍- 1
നോട്ട- 2
മട്ടന്നൂര്‍
എല്‍.ഡി.എഫ്- 56
യു.ഡി.എഫ്- 30
എന്‍.ഡി.എ- 11
മറ്റുള്ളവര്‍- 1
നോട്ട- 2
അഴീക്കോട്
എല്‍.ഡി.എഫ്- 43
യു.ഡി.എഫ്- 42
എന്‍.ഡി.എ- 10
മറ്റുള്ളവര്‍- 2
നോട്ട- 3
ധര്‍മ്മടം
എല്‍.ഡി.എഫ്- 54
യു.ഡി.എഫ്- 29
എന്‍.ഡി.എ- 11
മറ്റുള്ളവര്‍-2
നോട്ട-4
കണ്ണൂര്‍
യു.ഡി.എഫ്- 43
എല്‍.ഡി.എഫ്- 38
എന്‍.ഡി.എ- 13
മറ്റുള്ളവര്‍- 3
നോട്ട-3
തലശ്ശേരി
എല്‍.ഡി.എഫ്- 44
യു.ഡി.എഫ്- 33
എന്‍.ഡി.എ- 18
മറ്റുള്ളവര്‍- 3
നോട്ട- 2
വയനാട്ടില്‍ യുഡിഎഫ് തരംഗം!
മറുനാടന്‍ മലയാളി അഭിപ്രായ സര്‍വേയില്‍ തെളിയുന്നത് വയനാട്ടിലെ യുഡിഎഫ് തരംഗം. ആകെയുള്ള മൂന്ന് സീറ്റിലും നല്ല ഭൂരിപക്ഷത്തില്‍ യുഡിഎഫ് മുന്നിലാണ്. നിലവില്‍ വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളില്‍ രണ്ടെണ്ണം, യുഡിഎഫിനും ഒന്ന് എല്‍ഡിഎഫിനും ഒപ്പമാണ്. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി എന്നീ മണ്ഡലങ്ങളാണ് ഐക്യമുന്നണിക്ക് ഒപ്പമുള്ളത്. മാനന്തവാടിയാണ് ഇടത് ജയിച്ചത്. എന്നാല്‍ ഇത്തവണ മാനന്തവാടി കൂടി പിടിച്ചെടുത്ത് വയനാട് ജില്ലയില്‍ യുഡിഎഫ് സമ്പുര്‍ണ്ണ ആധിപത്യം നേടുമെന്നാണ് മറുനാടന്‍ സര്‍വേ ഫലം സൂചിപ്പിക്കുന്നത്. ഉള്ളവോട്ടുകള്‍ നിലനിര്‍ത്തുന്നുവെന്നല്ലാതെ, എന്‍ഡിഎക്ക് വയനാട് ജില്ലയില്‍ വലിയ മുന്നേറ്റത്തിന് സ്‌കോപ്പില്ലെന്നാണ്, സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
കല്‍പ്പറ്റയില്‍ സിറ്റിംഗ് എംഎല്‍എ ടി സീദ്ദീഖ് 10 ശതമാനത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് മറുനാടന്‍ സര്‍വേയുടെ പ്രവചനം. 2021-ല്‍ ടി സിദ്ദീഖ് 5,470 വോട്ടുകള്‍ക്കാണ് ഇടതുസ്ഥാനാര്‍ത്ഥി എം വി ശ്രേയാംസ് കുമാറിനെ തോല്‍പ്പിച്ചത്. ഇത്തവണ അതിലും മികച്ച വിജയം സിദ്ദീഖിനുണ്ടാവാനാണ് സാധ്യതയെന്ന് സര്‍വേ സൂചിപ്പിക്കുന്നു. 2024-ല്‍ നടന്ന വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്ക് കല്‍പ്പറ്റ അസംബ്ലി സെഗ്മെന്റില്‍ 55,420 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ നഗരസഭ ഒഴികെ ഭൂരിഭാഗം പഞ്ചായത്തില്‍ മുന്നേറിയതും യുഡിഎഫ് തന്നെയാണ്.
1977 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ മിക്ക തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയച്ചി മണ്ഡലമാണ് സുല്‍ത്താന്‍ ബത്തേരി. ഇത്തവണയും മണ്ഡലം ആ പാരമ്പര്യം കാക്കുമെന്നാണ്, മറുനാടന്‍ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. സര്‍വേ പ്രകാരം 12 ശതമാനം വോട്ടിന്റെ സുരക്ഷിതമായ ലീഡാണ്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഐ സി ബാലകൃഷ്ണനുള്ളത്. 2011 മുതല്‍ തുടര്‍ച്ചയായി ഐ.സി. ബാലകൃഷ്ണനാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ തവണ 11,000ത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 2024ലെ വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി അസംബ്ലി സെഗ്മെന്റില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്ക്, 64,302 വോട്ടിന്റെ കുറ്റന്‍ ഭൂരിപക്ഷമാണ് കിട്ടിയത്. 2025ലെ തദ്ദേശ തിരഞ്ഞെടുപ്പിലും യുഡിഎഫ് വന്‍ വിജയം നേടി.
മാനന്തവാടിയില്‍ സിറ്റിംഗ് എം.എല്‍.എയും പട്ടികജാതി-പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുമായ ഒ ആര്‍ കേളു തോല്‍ക്കാനുള്ള സാധ്യതയിലേക്കാണ് മറുനാടന്‍ സര്‍വേ വിരല്‍ ചൂണ്ടുന്നത്. യുഡിഎഫ് സ്ഥാനാത്ഥി, കോണ്‍ഗ്രസിലെ ഉഷാ വിജയന്‍ ഒ ആര്‍ കേളുവിനേക്കാള്‍ 5 ശതമാനം വോട്ടിന്റെ മാര്‍ജിന് മുന്നിലാണെന്ന് സര്‍വേ വ്യക്തമാക്കുന്നു. 2016- ഒ.ആര്‍. കേളു, 1,307 വോട്ടിനാണ് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി കെ ജയലക്ഷ്മിയെ തോല്‍പ്പിച്ചു. ഇത്തവണ ജയലക്ഷ്മിക്ക് സീറ്റുകൊടുക്കാതെയാണ്, കോണ്‍ഗ്രസ് നേതൃത്വം ഉഷാ വിജയനിലേക്ക് എത്തിയത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്ക് മാനന്തവാടി അസംബ്ലി സെഗ്മെന്റില്‍ 47,787 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍, യുഡിഎഫ് വലിയ മുന്നേറ്റമാണ് ഇവിടെ നടത്തിയത്. കഴിഞ്ഞ തവണ എല്‍.ഡി.എഫ് ഭരിച്ചിരുന്ന മാനന്തവാടി നഗരസഭ യു.ഡി.എഫ് തിരിച്ചുപിടിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും യു.ഡി.എഫിന് ഒപ്പാണ്. ഗ്രാമപഞ്ചായത്തുകളില്‍ തിരുനെല്ലി മാത്രമാണ് ഇടതിനൊപ്പമുള്ളത്.
വയനാട് ജില്ലയിലെ ഫലം ഒറ്റനോട്ടത്തില്‍ ( യുഡിഎഫ്-3, എല്‍ഡിഎഫ് -0)
കല്‍പ്പറ്റ
യു.ഡി.എഫ്- 49
എല്‍.ഡി.എഫ്- 39
എന്‍.ഡി.എ- 9
മറ്റുള്ളവര്‍- 2
നോട്ട-1
സുല്‍ത്താന്‍ ബത്തേരി
യു.ഡി.എഫ്- 49
എല്‍.ഡി.എഫ്-37
എന്‍.ഡി.എ-9
മറ്റുള്ളവര്‍-2
നോട്ട- 3
മാനന്തവാടി
യു.ഡി.എഫ്- 45
എല്‍ഡി.എഫ്-40
എന്‍.ഡി.എ-11
മറ്റുള്ളവര്‍- 2
നോട്ട-2
കോഴിക്കോട്ട് ഇഞ്ചോടിച്ച്; എല്‍ഡിഎഫ്- 7, യുഡിഎഫ്-6
കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലായി, ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായിരുന്നു കോഴിക്കോട് ജില്ല. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 13 സീറ്റില്‍, വെറും രണ്ടെണ്ണം മാത്രമാണ്, യുഡിഎഫിന് കിട്ടിയത്. വടകര, കൊടുവള്ളി എന്നീ രണ്ട് മണ്ഡലങ്ങളിലൊഴികെ ബാക്കിയെല്ലാം ചുവന്നു. എന്നാല്‍ ഇത്തവണ ഇടതിന്റെ ഉറച്ച കോട്ടക്ക് ഇളക്കം തട്ടുമെന്നാണ് മറുനാടന്‍ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
കോഴിക്കോട് 7 സീറ്റില്‍ എല്‍ഡിഎഫും 6 സീറ്റില്‍ യുഡിഎഫുമാണ് സര്‍വേ പ്രകാരം മുന്നിട്ട് നില്‍ക്കുന്നത്. വടകര, കൊടുവള്ളി സീറ്റുകള്‍ നിലനിര്‍ത്തുന്ന യുഡിഎഫ്, കോഴിക്കോട് സൗത്ത്, കുറ്റ്യാടി, നാദാപുരം, കുന്ദമംഗലം എന്നീ നാലുസീറ്റുകള്‍ കൂടി പിടിച്ചെടുക്കുമെന്നാണ് മറുനാടന്‍ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ തവണ മുന്‍ മന്ത്രിയും ഐഎന്‍എല്‍ നേതാവും ഇടതുപക്ഷ മന്ത്രിയുമായ അഹമ്മദ് ദേവര്‍കോവില്‍, 12,000 ത്തോളം വോട്ടിന് ജയിച്ച കോഴിക്കോട് സൗത്ത് ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും, മുസ്ലീം യൂത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായ, വി കെ ഫൈസല്‍ബാബു പിടിച്ചെടുക്കുമെന്നാണ് മറുനാടന്‍ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 7 ശതമാനം വോട്ടിന്റെ ലീഡ് ഇവിടെ യുഡിഎഫിനുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി രനീഷ് 18 ശതമാനം നേടി ശക്തമായ സാധിധ്യമാവുന്നുണ്ട്.
കഴിഞ്ഞ തവണ യുഡിഎഫിന് വെറും, 333 വോട്ടിന് നഷ്ടപ്പെട്ട മണ്ഡലമാണ്, കുറ്റ്യാടി. ഇത്തവണ മൂന്ന് ശതമാനം വോട്ടിന് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി, മുസ്ലീം ലീഗിലെ പാറക്കല്‍ അബ്ദുള്ള മുന്നിലാണെന്നാണ് സര്‍വേ പ്രവചനം. സിറ്റിങ്ങ് എംഎല്‍എ സിപിഎമ്മിലെ കെ പി കുഞ്ഞഹമ്മദുകുട്ടി മാസ്റ്ററാണ് ഇവിടെ ഇടതുസ്ഥാനാര്‍ത്ഥി. വര്‍ഷങ്ങളായി ഇടതുപക്ഷം കുത്തകയാക്കിയ മണ്ഡലമായ നാദാപുരത്ത്, സര്‍വേ പ്രകാരം 6 ശതമാനം വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം അഭിജിത്ത് മുന്നിലാണ്. സിപിഐയിലെ പി വസന്തമാണ് ഇവിടെ ഇടതു സ്ഥാനാര്‍ത്ഥി. അതുപോലെ കഴിഞ്ഞ മൂന്ന് തവണയായി ഇടതുപക്ഷ സ്വതന്ത്രനായി കുന്ദമംഗലത്തുനിന്ന് ജയിച്ച പി ടി എ റഹീമും മറുനാടന്‍ സര്‍വേ പ്രകാരം പിന്നിലാണ്. 2 ശതമാനം വോട്ടിന് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മുസ്ലീം ലീഗിലെ എം എ റസാഖ് മാസ്റ്റര്‍ മുന്നിലാണ്. ഫോട്ടോ ഫിനീഷ് എന്ന് പറയാവുന്ന സാഹചര്യമാണ് ഇവിടെ. കുന്ദമംഗലത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി കെ സജീവന്‍ 18 ശതമാനം വോട്ട് നേടുന്നുണ്ട്.
അതേസമയം, യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റായ വടകരയിലും ഇത്തവണ കടുത്ത മത്സരമാണ്. വെറും 3 ശതമാനത്തിന് മാത്രമാണ് ഇവിടെ ആര്‍ എം പിയിലെ കെ കെ രമയുടെ ലീഡ്. സിറ്റിങ്് സീറ്റായ കൊടുവള്ളിയില്‍ യുഡിഎഫ് ഇത്തവണ ലീഡ് ഉയര്‍ത്താനാണ് സാധ്യതയെന്ന് മറുനാടന്‍ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.
കോഴിക്കോട് നോര്‍ത്തില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം. ഇവിടെ സിപിഎം സ്ഥാനാര്‍ത്ഥി തോട്ടത്തില്‍ രവീന്ദ്രനാണ്, കോണ്‍ഗ്രസിലെ അഡ്വ. കെ ജയന്തിനേക്കാള്‍ മൂന്ന് ശതമാനം വോട്ടിന് മുന്നില്‍ നില്‍ക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ബിജെപിയിലെ നവ്യ ഹരിദാസ് 25 ശതമാനം വോട്ട്പിടിച്ച് ഞെട്ടിക്കുന്നുണ്ട്. ഇടതുപക്ഷത്തിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളായ എലത്തൂര്‍, ബേപ്പൂര്‍, ബാലുശ്ശേരി, പേരാമ്പ്ര, എന്നിവയില്‍ ഇത്തവണ ഭൂരിപക്ഷം കുറയുമെങ്കിലും, അട്ടിമറിയുണ്ടാവില്ല എന്നാണ് മറുനാടന്‍ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. മന്ത്രി മുഹമ്മദ് റിയാസിനെ വെല്ലാന്‍ പി വി അന്‍വറിന് ആവുന്നില്ല. എലത്തൂരില്‍ മന്ത്രി ശശീന്ദ്രനും ഭുരിപക്ഷം കുറഞ്ഞാലും ജയിച്ചുകയറും. മലയോര മേഖലയായ തിരുവമ്പാടിയിലും, സിറ്റിങ് മണ്ഡലങ്ങളായ ബാലുശ്ശേരിയിലും, കൊയിലാണ്ടിയിലും ഇടതുമുന്നണി തന്നെയാണ് മുന്നില്‍. ബാലുശ്ശേരിയിലും യുഡിഎഫ് ഭൂരിപക്ഷം കുത്തനെ ഇടിയുമെന്നാണ് മറുനാടന്‍ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ സര്‍വേ ഫലം നോട്ടത്തില്‍( എല്‍ഡിഎഫ്-7, യുഡിഎഫ് 6)
1 കോഴിക്കോട് നോര്‍ത്ത്
എല്‍.ഡി.എഫ്- 37
യു.ഡി.എഫ്- 34
എന്‍.ഡി.എ- 25
മറ്റുള്ളവര്‍-2
നോട്ട-2
2 കോഴിക്കോട് സൗത്ത്
യുഡിഎഫ്- 42
എല്‍.ഡി.എഫ്- 35
എന്‍.ഡി.എ- 18
്മറ്റുള്ളവര്‍- 3
നോട്ട- 2
3 എലത്തൂര്‍
എല്‍.ഡി.എഫ്- 48
യു.ഡി.എഫ്- 36
എന്‍.ഡി.എ- 13
മറ്റുള്ളവര്‍- 1
നോട്ട- 2
4 കൊയിലാണ്ടി
എല്‍.ഡി.എഫ്- 41
യു.ഡി.എഫ്- 37
എന്‍.ഡി.എ- 17
മറ്റുള്ളവര്‍- 3
നോട്ട- 2
5 ബാലുശ്ശേരി
എല്‍.ഡിഎഫ്- 44
യു.ഡി.എഫ്- 40
എന്‍.ഡി.എ- 10
മറ്റുള്ളവര്‍- 3
നോട്ട- 3
6 പേരാമ്പ്ര
എല്‍.ഡിഎഫ്- 49
യു.ഡി.എഫ്- 40
എന്‍.ഡി.എ- 9
മറ്റുള്ളവര്‍-1
നോട്ട- 1
7 കുറ്റ്യാടി
യു.ഡി.എഫ്- 41
എല്‍.ഡിഎഫ്- 38
എന്‍.ഡി.എ- 15
മറ്റുള്ളവര്‍- 3
നോട്ട- 3
8 നാദാപുരം
യു.ഡി.എഫ്- 46
എല്‍.ഡിഎഫ്- 40
എന്‍.ഡി.എ- 11
മറ്റുള്ളവര്‍- 1
നോട്ട- 2
9 വടകര
യു.ഡി.എഫ്- 42
എല്‍.ഡി.എഫ്- 39
എന്‍.ഡി.എ- 13
മറ്റുള്ളവര്‍- 3
നോട്ട- 3
10 കൊടുവള്ളി
യു.ഡി.എഫ്- 58
എല്‍.ഡിഎഫ്- 31
എന്‍.ഡി.എ- 9
മറ്റുള്ളവര്‍- 1
നോട്ട- 1
11 കുന്ദമംഗലം
യു.ഡി.എഫ്- 40
എല്‍.ഡിഎഫ്- 38
എന്‍.ഡി.എ- 18
മറ്റുള്ളവര്‍- 2
നോട്ട-2
12 തിരുവമ്പാടി
എല്‍.ഡിഎഫ്- 46
യു.ഡി.എഫ്- 40
എന്‍.ഡി.എ- 10
മറ്റുള്ളവര്‍- 1
നോട്ട-3
13 ബേപ്പൂര്‍
എല്‍.ഡിഎഫ്- 41
യു.ഡി.എഫ്- 36
എന്‍.ഡി.എ- 19
മറ്റുള്ളവര്‍- 2
നോട്ട-2
മലപ്പുറത്ത് സൂനാമി! യുഡിഎഫ്-15, എല്‍ഡിഎഫ് -1
എന്നും യുഡിഎഫിന്റെയും, മുസ്ലീം ലീഗിന്റെയും പൊന്നാപുരംകോട്ടയായിരുന്നു മലപ്പുറം ജില്ല. ഈ പച്ചക്കടലില്‍ പക്ഷേ ഇടക്കിടെ കുറച്ച് ചുവപ്പ് തുരുത്തുകള്‍ ഉണ്ടാവാറുണ്ട്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളില്‍ നാലിടത്ത് എല്‍.ഡി.എഫ് വിജയിച്ചിരുന്നു. എന്നാല്‍ മറുനാടന്‍ സര്‍വേയില്‍ കാണുന്നത് ഈ നാലില്‍ മൂന്നിലും ഇടതിന് തിരിച്ചടിയുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ്. ശരിക്കും രാഷ്ട്രീയ സൂനാമിയാണ് മലപ്പുറം ജില്ലയില്‍ ഇടതുപക്ഷം നേരിട്ടുകൊണ്ടിരിക്കുന്നത്.
പൊന്നാനി, താനൂര്‍, നിലമ്പൂര്‍, തവനൂര്‍, എന്നീ നാല് സീറ്റുകളിലാണ് 2021-ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചത്. മറുനാടന്‍ സര്‍വേ പ്രകാരം ഇതില്‍, ഡോ കെ ടി ജലീലിന്റെ മണ്ഡലമായ തവനൂരില്‍ മാത്രമാണ് എല്‍ഡിഎഫിന് ലീഡുള്ളത്. 2006 മുതല്‍ തുടര്‍ച്ചയായി ഇടതുപക്ഷം ജയിക്കുന്ന മണ്ഡലമാണ് പൊന്നാനി. കഴിഞ്ഞ തവണ ഇവിടെ സിപിഎം സ്ഥാനാര്‍ത്ഥി പി. നന്ദകുമാര്‍ 17,043 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. മറുനാടന്‍ സര്‍വേ പ്രകാരം ഈ മണ്ഡലത്തില്‍ നാല് ശതമാനം വോട്ടിന്റെ ലീഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ കെ പി നൗഷാദലിക്കാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ഇവിടെ മുന്നില്‍നിന്നത് യുഡിഎഫാണ്.
കഴിഞ്ഞ തവണ താനൂരില്‍നിന്ന് ജയിച്ച് മന്ത്രിയായ വി അബ്ദുറഹിമാന്‍ ഇത്തവണ മണ്ഡലം മാറി തിരൂരിലാണ് മത്സരിക്കുന്നത്. വെറും 985 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം ജയിച്ചത്. ഇത്തവണ എല്‍ഡിഎഫ് സ്വതന്ത്രനായി ടി മുഹമ്മദ് സമീറാണ് താനൂരില്‍ ജനവിധി തേടുന്നത്. മറുനാടന്‍ സര്‍വേ പ്രകാരം താനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ നവാസ് ബഹുദൂരം മുന്നിലാണ്. യുഡിഎഫ് 48 ശതമാനം വോട്ട് നേടുമ്പോള്‍ എല്‍ഡിഎഫിന് 35 ശതമാനം വോട്ട് മാത്രമാണുള്ളത്. തീരദേശ മേഖലായ താനൂരില്‍ 14 ശതമാനം വോട്ട് നേടി എന്‍ഡിഎ കരുത്ത് കാട്ടുന്നുണ്ട്.
ഇടതുസ്വതന്ത്രനായിരുന്ന പി വി അന്‍വര്‍, 2,700 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ നിലമ്പൂരില്‍ ജയിച്ചത്. എന്നാല്‍ പിണറായിയുമായി ഉടക്കി അന്‍വര്‍ രാജിവെച്ചതിനെ തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ആര്യാടന്‍ ഷൗക്കത്ത്, 11,000 ത്തിലധികം വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഇത്തവണയും മറുനാടന്‍ സര്‍വേയില്‍ എല്‍ഡിഎഫിന് സാധ്യതയില്ല. സര്‍വേ പ്രകാരം 11 ശതമാനം വോട്ടിന് നിലമ്പൂരില്‍ യുഡിഎഫ് മുന്നിലാണ്.
മറുനാടന്‍ സര്‍വേ പ്രകാരം ഇടതുപക്ഷം മുന്നില്‍നില്‍ക്കുന്ന ഒരേ ഒരു മണ്ഡലം തവനൂരാണ്. കെ.ടി. ജലീല്‍ 2,564 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ ഇവിടെ നിന്ന് ജയിച്ചത്. ഇക്കുറി തവനൂരിലും കടുത്ത മത്സരമാണ്. വെറും 2 ശതമാനം വോട്ടിനാണ് ഇവിടെ കെ ടി ജലീല്‍ മുന്നിട്ട് നില്‍ക്കുന്നത്. ഫോട്ടോ ഫിനീഷ് എന്ന് പറയാവുന്ന അവസ്ഥയാണ്.കഴിഞ്ഞ തവണ പെരിന്തല്‍മണ്ണയില്‍ വെറും 38 വോട്ടിനാണ് എല്‍ഡിഎഫ് തോറ്റത്. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരത്തിന്റെ വിജയം, സംസ്ഥാനത്തെ ഏറ്റവു കുറഞ്ഞ ഭൂരിപക്ഷത്തിനായിരുന്നു. 2021-ല്‍ ജയത്തോടുത്ത, ആ മണ്ഡലത്തിലും, മറുനാടന്‍ സര്‍വേ പ്രകാരം ഇടതുപക്ഷം ഏറെ പിന്നിലാണ്. പെരിന്തല്‍മണ്ണയില്‍ 9 ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിന് ഐക്യജനാധിപത്യ മുന്നണി മുന്നിലാണ്.
എല്‍.ഡി.എഫിന് അല്‍പ്പം പ്രതീക്ഷ നല്‍കുന്നത് മന്ത്രി വി അബ്ദുറഹിമാന്‍ മണ്ഡലം മാറിയെത്തിയ തിരൂരിലാണ്. മറുനാടന്‍ സര്‍വേ പ്രകാരം, ഇവിടെ യുഡിഎഫ് മുന്നിലാണെങ്കിലും, വെറും 3 ശതമാനം മാത്രമാണ് വോട്ട് വ്യത്യാസം. അതുപോലെ മങ്കടയിലും ഇടതുപക്ഷം പിടിച്ചു നില്‍ക്കുന്നുണ്ട്. ആറു ശതമാനം വോട്ടിന് ഇവിടെയും യുഡിഎഫ് മുന്നിലാണ്. ബാക്കിയുള്ള ലീഗിന്റെ കുത്തക മണ്ഡലങ്ങളായ, കൊണ്ടോട്ടി, കോട്ടക്കല്‍, മലപ്പുറം, വേങ്ങര, ഏറനാട്, മഞ്ചേരി, വളളിക്കുന്ന്, തിരൂരങ്ങാടി, കോട്ടക്കല്‍ എന്നിവടങ്ങളിലൊക്കെ വലിയ വോട്ടുവ്യത്യാസത്തിലാണ് അവര്‍ ലീഡ് ചെയ്യുന്നത്.
മലപ്പുറം ജില്ലയിലെ ഫലം ഒറ്റനോട്ടത്തില്‍ (യുഡിഎഫ് -15, എല്‍ഡിഎഫ് -1)
കൊണ്ടോട്ടി
യു.ഡി.എഫ്- 51
എല്‍.ഡി.എഫ്-40
എന്‍.ഡി.എ- 6
മറ്റുള്ളവര്‍- 2
നോട്ട-1
ഏറനാട്
യു.ഡി.എഫ്- 58
എല്‍.ഡി.എഫ്-36
എന്‍.ഡി.എ- 4
മറ്റുള്ളവര്‍- 1
നോട്ട-1
നിലമ്പൂര്‍
യു.ഡി.എഫ്-48
എല്‍.ഡി.എഫ്-37
എന്‍.ഡി.എ-12
മറ്റുള്ളവര്‍- 2
നോട്ട-1
വണ്ടൂര്‍
യു.ഡി.എഫ്-56
എല്‍.ഡി.എഫ്-35
എന്‍.ഡി.എ-4
മറ്റുള്ളവര്‍- 2
നോട്ട-3
മഞ്ചേരി
യു.ഡി.എഫ്-59
എല്‍.ഡി.എഫ്-31
എന്‍.ഡി.എ- 5
മറ്റുള്ളവര്‍- 2
നോട്ട-3
പെരിന്തല്‍മണ്ണ
യു.ഡി.എഫ്-49
എല്‍.ഡി.എഫ്- 40
എന്‍.ഡി.എ-7
മറ്റുള്ളവര്‍- 2
നോട്ട-2
മങ്കട
യു.ഡി.എഫ്-49
എല്‍.ഡി.എഫ്-43
എന്‍.ഡി.എ-4
മറ്റുള്ളവര്‍- 2
നോട്ട-2
മലപ്പുറം
യു.ഡി.എഫ്-57
എല്‍.ഡി.എഫ്-35
എന്‍.ഡി.എ-3
മറ്റുള്ളവര്‍-1
നോട്ട-4
വേങ്ങര
യു.ഡി.എഫ്- 60
എല്‍.ഡി.എഫ്-31
എന്‍.ഡി.എ-5
മറ്റുള്ളവര്‍- 3
നോട്ട-1
വള്ളിക്കുന്ന്
യു.ഡി.എഫ്-58
എല്‍.ഡി.എഫ്-31
എന്‍.ഡി.എ-7
മറ്റുള്ളവര്‍-2
നോട്ട-2
തിരൂരങ്ങാടി
യു.ഡി.എഫ്-56
എല്‍.ഡി.എഫ്-34
എന്‍.ഡി.എ- 7
മറ്റുള്ളവര്‍- 2
നോട്ട-1
താനൂര്‍
യു.ഡി.എഫ്-48
എല്‍.ഡി.എഫ്-35
എന്‍.ഡി.എ- 14
മറ്റുള്ളവര്‍- 2
നോട്ട-1
തിരൂര്‍
യു.ഡി.എഫ്- 47
എല്‍.ഡി.എഫ്-44
എന്‍.ഡി.എ-7
മറ്റുള്ളവര്‍- 1
നോട്ട- 1
കോട്ടക്കല്‍
യു.ഡി.എഫ്-60
എല്‍.ഡി.എഫ്-30
എന്‍.ഡി.എ-4
മറ്റുള്ളവര്‍-3
നോട്ട-3
തവനൂര്‍
എല്‍.ഡി.എഫ്-46
യു.ഡി.എഫ്-44
എന്‍.ഡി.എ-7
മറ്റുള്ളവര്‍-2
നോട്ട-1
പൊന്നാനി
യു.ഡി.എഫ്-46
എല്‍.ഡി.എഫ്-42
എന്‍.ഡി.എ-10
മറ്റുള്ളവര്‍- 1
നോട്ട-1
മറുനാടന്‍ മലയാളി അഭിപ്രായ സര്‍വേയില്‍ 48 സീറ്റുകളിലെ ഫലം പുറത്തുവരുമ്പോള്‍ യുഡിഎഫ് 28 സീറ്റുകളിലും, എല്‍ഡിഎഫ് 19 സീറ്റുകളിലും മുന്നിട്ട് നില്‍ക്കയാണ്. മഞ്ചേശ്വരത്ത് എന്‍ഡിഎക്ക് സാധ്യതയുണ്ട്. ഇവിടെ ഫോട്ടോഫിനിഷിനാണ് സാധ്യത.
48 മണ്ഡലങ്ങളിലെ സര്‍വേഫലം ഇങ്ങനെ:
യുഡിഎഫ് - 28
എല്‍ഡിഎഫ് -19
എന്‍ഡിഎ- 0
ഫോട്ടോഫിനിഷ്- ( മഞ്ചേശ്വരം സീറ്റില്‍ എന്‍ഡിഎയും യുഡിഎഫും തുല്യസാധ്യത)
( മറുനാടന്‍ സര്‍വേയുടെ രണ്ടാം ഘട്ടത്തില്‍ മധ്യകേരളത്തിലെ ഫലം നാളെ പുറത്തുവിടുന്നതായിരിക്കും. തെക്കന്‍ കേരളത്തിലെ സര്‍വേഫലം തിങ്കളാഴ്ച്ചയും പുറത്തുവിടും)


