സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; മലക്കപ്പാറയില്‍ ഉറക്കത്തിനിടെ കാട്ടാന വീട് തകര്‍ത്തു; ഇറങ്ങിയോടിയ വയോധികയെ ആക്രമിച്ച് കൊലപ്പെടുത്തി
മലക്കപ്പാറയില്‍ കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-05-22 03:25 GMT
തൃശൂര്‍: മലക്കപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക മരിച്ചു. മലക്കപ്പാറ-വാല്‍പ്പാറ അതിര്‍ത്തിയിലാണ് സംഭവം. തമിഴ്‌നാട് അതിര്‍ത്തിയില്‍ താമസിക്കുന്ന 67 വയസുകാരിയായ മേരിയാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ വീടിന് സമീപമാണ് അപകടം ഉണ്ടായത്. ഷോളയാര്‍ ഡാമിന്റെ ഇടതുക്കര ഭാഗത്തായിരുന്നു ഇവരുടെ താമസം.
മേരിയും മകളും വീടിനുള്ളില്‍ കിടന്നുറങ്ങുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. തുടര്‍ന്ന് മേരിയും മകളും വീട്ടില്‍നിന്ന് ഇറങ്ങി ഓടി. കാട്ടാന ഇവരെ പിന്തുടര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു.