പാട്ടൊക്കെയിട്ട് വൈബായി റോഡിൽ പാഞ്ഞ് കാർ; കണ്ടുനിന്നവർ വാ..തുറന്നു; നിമിഷനേരം കൊണ്ട് പടകുതിരയുടെ കണ്ട്രോൾ മുഴുവൻ നഷ്ടമായി; ടയർ തെന്നിമാറി ഡ്രിഫ്റ്റായി കടകളിലേയ്ക്ക് കുത്തിയിടിച്ചു കയറി; ഒരു യാത്രക്കാരന്റെ മുകളിലേയ്ക്ക് വീണു; അതീവ ഗുരുതരം; യുവാക്കൾ ഇറങ്ങിയോടി; മഹാരാഷ്ട്രയിൽ നടന്നത്!
മുംബൈ: റോഡിൽ ഇപ്പോൾ അപകടങ്ങൾ വർധിക്കുകയാണ്. ആളുകളുടെ അശ്രദ്ധമായി ഡ്രൈവിംഗ് അപകടങ്ങൾ വരുത്തിവെയ്ക്കാൻ ഇടയാക്കുന്നു. അമിത വേഗത്തിൽ പോകുന്നതും ഫോണിൽ സംസാരിച്ച് അപകടങ്ങൾ ഉണ്ടാക്കുന്നതും എല്ലാം പതിവ് സംഭവമാണ്. ഇത്തരം അപകടങ്ങളുടെ പ്രധാന കാരണം റോഡിൽ അതിവേഗം പായുന്നത് തന്നെയാണ്.
അധികൃതർ പരമാവധി പരിശ്രമിച്ചിട്ടും നിയമങ്ങൾ കർശനമാക്കിയിട്ടും റോഡ് അപകടങ്ങൾക്ക് അറുതിവരുന്നില്ല. ഇപ്പോഴിതാ മഹാരാഷ്ട്രയിൽ നടന്നൊരു അപകടത്തിന്റ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
അമിത വേഗതയിൽ എത്തിയ കാറിടിച്ച് കാൽനട യാത്രക്കാരന് ഗുരുതര പരിക്ക്. മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലയിലാണ് ദാരുണസംഭവം സംഭവം നടന്നത്. അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് കടകളിലേയ്ക്കും കാൽനട യാത്രികർക്കിടയിലേയ്ക്കും ഇടിച്ച് കയറുകയായിരുന്നു. സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്.
യുവാക്കൾ റോഡിൽ അശ്രദ്ധമായി ഡ്രൈവ് ചെയ്ത്. അമിത വേഗതയിലെത്തിയ കാർ ആദ്യം കടകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അവിടെ നിന്ന് മുന്നോട്ട് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാൽനട യാത്രികന്റെ മുകളിലൂടെ വാഹനം കയറി ഇറങ്ങുന്നത്. സംഭവത്തിൽ സമീപത്തെ കടകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
അപകട ശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു. പക്ഷെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികളെ പോലീസ് പിടികൂടി. ഇവർ ഓടിച്ചിരുന്ന വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.