ഗര്‍ഭച്ഛിദ്രത്തിലേക്ക് നയിച്ചത് ജീവനൊടുക്കുമെന്ന രാഹുലിന്റെ ഭീഷണി; ഫ്‌ലാറ്റില്‍ നിന്നും ചാടുമെന്ന് രാഹുല്‍ ഭീഷണി മുഴക്കിയ; പരാതിക്കാരി സമ്മതിച്ചത് ഇതേ തുടര്‍ന്ന്; പുതിയ വാദവുമായി പ്രോസിക്യൂഷന്‍ കോടതിയില്‍; പുതിയ തെളിവുകളി വാദം കേട്ട ശേഷം ഇന്ന് തന്നെ വിധി പറയാന്‍ കോടതി

ഗര്‍ഭച്ഛിദ്രത്തിലേക്ക് നയിച്ചത് ജീവനൊടുക്കുമെന്ന രാഹുലിന്റെ ഭീഷണി

Update: 2025-12-04 05:50 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗര്‍ഭച്ഛിദ്രത്തിലേക്ക് നയിച്ചത് ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയെന്ന് പ്രോസിക്യൂഷന്‍. രാഹുല്‍ പരാതിക്കാരിയുടെ ഫ്‌ലാറ്റിലെത്തി ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കി. ഫ്‌ലാറ്റില്‍ നിന്നും ചാടുമെന്നായിരുന്നു രാഹുല്‍ ഭീഷണി മുഴക്കിയത്. ഇതേ തുടര്‍ന്നാണ് ഗര്‍ഭച്ഛിദ്രത്തിന് സമ്മതിച്ചതെന്നും പ്രൊസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കൃത്യമായ തെളിവുകള്‍ രാഹുലിനെതിരെ ഉണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദിക്കുന്നത്.

തന്റെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്ന് പറഞ്ഞായിരുന്നു രാഹുല്‍ പെണ്‍കുട്ടിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. പുതിയ തെളിവുകളില്‍ വാദം കേട്ട ശേഷം കോടതി ഇന്ന് തന്നെ വിധി പറയും. കേസ് ഉടന്‍ തന്നെ വീണ്ടും പരിഗണിക്കും. അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെ സഹായിച്ച ഡ്രൈവറെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. മലയാളിയായ ഡ്രൈവറാണ് കസ്റ്റഡിയിലായത്.

ഇയാളാണ് രാഹുലിനെ ബെംഗളൂരുവില്‍ എത്തിച്ചത്. ബെംഗളൂരുവില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ രഹസ്യ കേന്ദ്രത്തില്‍ വച്ച് ചോദ്യം ചെയ്യുകയാണ്. ഹോട്ടലുടമയെയും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, ബലാത്സംഗ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ എട്ടാം ദിവസവും ഒളിവില്‍ തുടരുകയാണ്. കര്‍ണാടകയുടെ വിവിധ ഇടങ്ങളില്‍ രാഹുല്‍ ഒളിവില്‍ താമസിക്കുന്നതായാണ് വിവരം.

അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാം കേസിലെ എഫ്‌ഐആറില്‍ ഉള്ളത് ഗുരുതര കുറ്റങ്ങള്‍. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു. ക്രൂര ബലാംത്സംഗത്തിന് ഇരയാക്കിയെന്നും എഫ്‌ഐആറില്‍ ആരോപണം. 2023ല്‍ നടന്ന സംഭവത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പെണ്‍കുട്ടിയുടെ ടെലിഗ്രാം നമ്പര്‍ വാങ്ങിച്ചുവെന്നും ആ നമ്പറില്‍ ബന്ധപ്പെട്ട് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കിയെന്നും പറയുന്നു. പെണ്‍കുട്ടിയെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു.

ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഒറ്റയ്ക്ക് വിളിച്ചുവരുത്തി. ശേഷം ഒറ്റപ്പെട്ട സ്ഥലത്തുള്ള ഹോം സ്റ്റേ പോലെയുള്ള കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെന്നി നൈനാനാണ് പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ കുട്ടിയെ കാറില്‍ അവിടെ എത്തിച്ചത്. പെണ്‍കുട്ടിയുടെ എതിര്‍പ്പ് അവഗണിച്ച് ശാരീരിക പീഡനം നടത്തി, ക്രൂര ബലാത്സംഗത്തിന് ഇരയാക്കി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗുരുതരമായി മുറിവേല്‍പ്പിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു.

Tags:    

Similar News