ഗസ്സയില്‍ നിന്ന് രോഗികളായ മൂന്നൂറോളം കുട്ടികളെ ചികിത്സയ്ക്ക് യുകെയിലേക്ക് കൊണ്ടുവരും; വരുന്നവര്‍ക്ക് യുകെയില്‍ അഭയം നല്‍കുമെന്നും സൂചന; എതിര്‍ത്തും അനൂകൂലിച്ചും ബ്രീട്ടീഷ് നേതാക്കള്‍
ഗസ്സയില്‍ നിന്ന് രോഗികളായ മൂന്നൂറോളം കുട്ടികളെ ചികിത്സയ്ക്ക് യുകെയിലേക്ക് കൊണ്ടുവരും
ഗസ്സ: ഗസ്സയില്‍ നിന്ന് രോഗികളായ ഒരു കൂട്ടം കുട്ടികളെ എന്‍.എച്ച്.എസില്‍ ചികിത്സയ്ക്കായി യു.കെയിലേക്ക് കൊണ്ടുവരും. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇവര്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്. ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗും ഹോം സെക്രട്ടറി യെവെറ്റ് കൂപ്പറും സംയുക്തമായിട്ടാണ് ഈ നീക്കം നടത്തുന്നത്.
300 പേരെയാണ് എത്തിക്കുന്നത്. ഇവര്‍ക്കൊപ്പം മാതാപിതാക്കളെയോ സഹോദരങ്ങളെയോ കൂടെ വരാന്‍ അനുവദിക്കും. സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, അവരില്‍ പലരും ഒരിക്കലും നാട്ടിലേക്ക് മടങ്ങില്ല. അവര്‍ക്ക് യു.കെയില്‍ അഭയം ലഭിക്കും എന്നാണ്. എന്നാല്‍ ഈ നീക്കത്തെ അപലപിച്ച് പലരും രംഗത്ത് എത്തിയിട്ടുണ്ട്.
സ്വതന്ത്ര എംപി റൂപര്‍ട്ട് ലോവ് ട്വീറ്റ് ചെയ്തത് തങ്ങള്‍ ആദ്യം ബ്രിട്ടീഷുകാരായ കുട്ടികളെ ആദ്യം പരിഗണിക്കണം എന്നാണ്. ഡോക്ടറുടെ അപ്പോയിന്റ്മെന്റിനായി മാസങ്ങളോളം കാത്തിരിക്കാന്‍ നിര്‍ബന്ധിതരായ രോഗികളായ കുട്ടികളുടെ ബ്രിട്ടീഷ് മാതാപിതാക്കളോട് സംസാരിക്കുക എന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.
എന്നാല്‍ ലോവിനെതിരെ മുന്‍ ലേബര്‍ ഷാഡോ മന്ത്രി ജോനാഥന്‍ ആഷ്വര്‍ത്ത് ആരോപണവുമായി രംഗത്ത് എത്തിയിരുന്നു. നാട്ടുകാരായ രോഗികളുടെ കാര്യത്തില്‍ ഒരു തീരുമാനവും ഇല്ലാതെ വിദേശത്ത് നിന്ന് കുട്ടികളെ കൊണ്ടുവരാന്‍ പ്രാപ്തമായ സംവിധാനം
രാജ്യത്ത് നിലവിലുണ്ടോ എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.
പദ്ധതി ഉദ്ഘാടനം ചെയ്തപ്പോള്‍ പ്രധാനമന്ത്രി ആദ്യം പറഞ്ഞത് ക്രിട്ടിക്കല്‍ മെഡിക്കല്‍ അസിസ്റ്റന്‍സ് എന്നതിനുവേണ്ടിയായിരിക്കുമെന്നാണ്. എന്നാല്‍ പിന്നീട് അത് സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ട്രീറ്റ്മെന്റ്' എന്നാക്കി മാറ്റിയിരുന്നു. 'പ്രൊജക്റ്റ് പ്യുവര്‍ ഹോപ്പ്' എന്ന പേരില്‍ നിലവിലുള്ള സ്വകാര്യ ധനസഹായത്തോടെയുള്ള പദ്ധതിക്ക് സമാന്തരമായി ഇത് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. മെയ് മാസത്തില്‍ ആ സംരംഭം ഗാസയില്‍ നിന്ന് രണ്ട് കുട്ടികളെ കൊണ്ടുവന്നിരുന്നു. അവരില്‍ ഒരാള്‍ക്ക് ഇടതു കണ്ണിന് ചികിത്സയും മറ്റൊരാള്‍ക്ക് കുടല്‍ രോഗമുള്ളതായും റിപ്പോര്‍ട്ടുണ്ട്.
റോയല്‍ കോളേജ് ഓഫ് പീഡിയാട്രിക്സ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്തിന്റെ കണക്കനുസരിച്ച്, 340,000-ത്തിലധികം കുട്ടികളും യുവാക്കളും നിലവില്‍ ചികിത്സയ്ക്കായി കാത്തിരിക്കുകയാണ്. അവരില്‍ 113,000 പേര്‍ 18 നും 52 ആഴ്ചയ്ക്കും ഇടയില്‍ കാത്തിരിക്കുന്നു. കഴിഞ്ഞ വര്‍ഷം കെയ് ര്‍ സ്റ്റാമര്‍ കുട്ടികളുടെ ഈ പട്ടിക അപകടകരമാണ് എന്ന് വ്യക്തമാക്കിയിരുന്നു.
കൂടാതെ ഹമാസ് നടത്തുന്ന ആരോഗ്യ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍മാരാണ് യു.കെയിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നത്. ഇസ്രായേലി ബന്ദികളെ തട്ടിക്കൊണ്ടുപോയി തടവിലാക്കിയതിന് ഹമാസുമായി ബന്ധപ്പെട്ട ഡോക്ടര്‍മാരായ അഹമ്മദ് അല്‍ജമാല്‍ പോലുള്ളവര്‍ നേരിട്ട് ഉത്തരവാദികളാണെന്നത് രേഖാമൂലം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.