പാലക്കാട്ട് ശോഭാ സുരേന്ദ്രനോ അതോ രമേഷ് പിഷാരടിയോ? മന്ത്രിമാരായ എം ബി രാജേഷും ബിന്ദുവും വാസവനും വീഴുമോ? തൃശ്ശൂരില്‍ താമര വിരിയുമോ? എറണാകുളവും ഇടുക്കിയും കോട്ടയവും ആര്‍ക്കൊപ്പം? മധ്യകേരളത്തിലെ അഞ്ച് ജില്ലകളില്‍ ആര് വാഴും? മറുനാടന്‍ മലയാളി സര്‍വേയുടെ രണ്ടാംഘട്ട ഫലം അറിയാം

മറുനാടന്‍ മലയാളി സര്‍വേയുടെ രണ്ടാംഘട്ട ഫലം അറിയാം

Update: 2026-04-05 10:12 GMT

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കേരളം എങ്ങനെ ചിന്തിക്കുന്നു എന്നറിയാനുള്ള മറുനാടന്‍ മലയാളിയുടെ അഭിപ്രായ സര്‍വേയുടെ ഫലങ്ങള്‍ പുറത്തുവിടുകയാണ്. ഇന്നലെ സര്‍വേയില്‍ മലബാര്‍ മേഖല എങ്ങനെ ചിന്തിക്കുന്നു എന്ന ഫലമാണ് പുറത്തുവിട്ടത്. ഇന്ന് സര്‍വേയുടെ രണ്ടാംഘട്ട ഫലം പുറത്തുവിടുകയാണ്. പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ അഞ്ച് ജില്ലകളിലെ 53 മണ്ഡലങ്ങളിലെ സര്‍വേയുടെ ഫലമാണ് പുറത്തുവിടുന്നത്. ഇഞ്ചോടിച്ച് പോരാട്ടം നടക്കുന്ന പാലക്കാട് അടക്കമുള്ള മണ്ഡലങ്ങളിലെ ഫലമാണ് ഈ സര്‍വേയില്‍ പുറത്തു വിടുന്നത്.

കഴിഞ്ഞ ദിവസം കാസര്‍കോട് മുതല്‍ മലപ്പുറം വരെയുള്ള അഞ്ച് ജില്ലകളിലെ 48 മണ്ഡലങ്ങളില്‍ നടത്തിയ സര്‍വേഫലം മറുനാടന്‍ പുറത്തുവിട്ടിരുന്നു. ഇതില്‍ യുഡിഎഫായിരുന്നു മുന്നിലെത്തിയത്. ആ 48-ല്‍ യുഡിഎഫ് 28 സീറ്റുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് 19 സീറ്റുകള്‍ നേടി. മഞ്ചേശ്വരത്ത് എന്‍ഡിഎയും യുഡിഎഫും തുല്യനിലയിലാണ്.

പാലക്കാടിന് ശോഭ! എല്‍ഡിഎഫ്-8- യുഡിഎഫ്-3

നിയമസഭാ തിരഞ്ഞെടുപ്പുകളില്‍, ഇടതുപക്ഷത്തിന്റെ ഉറച്ച സീറ്റുകള്‍ ഏറെയുള്ള ജില്ലയാണ് പാലക്കാട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍, ആകെയുള്ള 12ല്‍, മണ്ണാര്‍ക്കാട്, പാലക്കാട് എന്നീ രണ്ടു സീറ്റുകള്‍ മാത്രമാണ് ഐക്യ ജനാധിപത്യ മുന്നണിക്ക് ജയിക്കാന്‍ കഴിഞ്ഞത്. ബാക്കി 10 സീറ്റുകളും എല്‍ഡിഎഫിനായിരുന്നു. എന്നാല്‍ മറുനാടന്‍ സര്‍വേ അനുസരിച്ച്, ചില ഷോക്കുകള്‍ ഇത്തവണ എല്‍ഡിഎഫിന് പാലക്കാട് ജില്ലയില്‍ ഉണ്ടാവാനിടയുണ്ട്. ഇടതിന്റെ രണ്ടു സീറ്റുകള്‍ കൂടി പിടിച്ച് യുഡിഎഫ് കരുത്തുകാട്ടുമെന്ന് സര്‍വേ പ്രവചിക്കുന്നു. എന്നാല്‍ തീ പാറുന്ന പോരാട്ടം നടക്കുന്ന പാലക്കാട് അസംബ്ലി മണ്ഡലത്തില്‍ എന്‍ഡിഎ, യുഡിഎഫില്‍ നിന്ന് സീറ്റ് പിടിക്കാനുള്ള സാധ്യയുമുണ്ട്.

കഴിഞ്ഞ തവണ മുസ്ലീം ലീഗിലെ എന്‍ ഷംസുദ്ദീന്‍, 5,870 വോട്ടിന് ജയിച്ച് മണ്ണാര്‍ക്കാട്ട് ഇത്തവണ യുഡിഎഫ് അതിലേറെ ലീഡ് ഉയര്‍ത്തുമെന്നാണ് മറുനാടന്‍ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 9 ശതമാനം വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവിടെ ഷംസുദ്ദീനുള്ളത്. 2011 മുതല്‍ തുടര്‍ച്ചയായി ജയിക്കുന്ന ഷംസുദ്ദീന്‍, ഇത് നാലാം തവണയാണ് ജനവധി തേടുന്നത്.

എന്നാല്‍ ഇടതുപക്ഷത്തിന് ഷോക്കായി മാറുന്ന ഒരു ഫലസൂചന വരുന്നത് തൃത്താലയില്‍നിന്നാണ്. കോണ്‍ഗ്രസിലെ യുവതുര്‍ക്കി വി ടി ബല്‍റാമും, മന്ത്രി എം ബി രാജേഷും തമ്മിലുള്ള ഗ്ലാമര്‍ പോരാട്ടത്തില്‍, ഇത്തവണ വി ടി ബല്‍റാമിനാണ് മുന്‍തൂക്കം. മറുനാടന്‍ സര്‍വേ പ്രകാരം, ബല്‍റാം 4 ശതമാനം വോട്ടിന് മുന്നിലാണ്. കഴിഞ്ഞ തവണ, 3,016 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാജേഷ്, ബല്‍റാമിനെ തോല്‍പ്പിച്ചത്. കഴിഞ്ഞ, ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ഇവിടെ യുഡിഎഫിന്റെ മുന്നേറ്റമാണ് കണ്ടത്.



 



അതുപോലെ ഞെട്ടിക്കുന്ന ഒരു സൂചനയാണ് ചിറ്റൂരില്‍നിന്ന് ലഭിക്കുന്നതും. കഴിഞ്ഞ തവണ 33,859 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്, ഇവിടെ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജെഡിഎസ് നേതാവ് മന്ത്രി കൃഷ്ണന്‍കുട്ടി ജയിച്ചത്. അവിടെ ഇത്തവണ യുഡിഎഫ് സീറ്റ് തിരിച്ചുപിടിക്കും എന്നാണ് മറുനാടന്‍ സര്‍വേ പറയുന്നത്. ദീര്‍ഘകാലം കോണ്‍ഗ്രസ് നേതാവ് ചിറ്റൂര്‍ അച്യുതനും, കൃഷ്ണന്‍കുട്ടിയും തമ്മിലുള്ള പോരാട്ടമായിരുന്നു ഈ മണ്ഡലത്തിന്റെ ചരിത്രം. ഇപ്പോള്‍ അച്യുതന്റെ മകന്‍, സുമേഷ് അച്യുതനാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാത്ഥി. അഞ്ചുതവണ ഇവിടെ നിന്ന് എംഎല്‍എയായ കൃഷ്ണന്‍ കുട്ടിക്ക് പകരം, അഡ്വ. വി മുരുകദാസാണ് ഇത്തവണ മത്സരിക്കുന്നത്. മറുനാടന്‍ സര്‍വേ പ്രകാരം സുമേഷിന് 5 ശതമാനം വോട്ടിന്റെ മേല്‍ക്കൈയുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ഇവിടെ യുഡിഎഫാണ് മുന്നിട്ട് നിന്നത്.

നടനും സംവിധായകനുമായ രമേഷ് പിഷാരടിയും, ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും തമ്മില്‍ ഇഞ്ചോടിച്ച് പോരാട്ടം നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍, മറുനാടന്‍ സര്‍വേ പ്രകാരം ശോഭക്കാണ് മുന്‍തൂക്കം. എന്‍ഡിഎ 36 ശതമാനം വോട്ടുനേടുമ്പോള്‍, യുഡിഎഫിന് 34 ശതമാനം വോട്ടാണ് സര്‍വേ കാണുന്നത്. ഇടതുസ്ഥാനാത്ഥിയായ എന്‍ എം ആര്‍ റസാഖ് 28 ശതമാനം വോട്ടു നേടുന്നുണ്ട്.

അതുപോലെ എല്‍.ഡി.എഫിന്റെ കുത്തക സീറ്റുകളായ ആലത്തൂരിലും, നെന്‍മാറയിലും ഇഞ്ചോടിച്ച് പോരാട്ടം നടത്താന്‍ ഇത്തവണ യുഡിഎഫിന് ആവുന്നുണ്ട്. രണ്ടിടത്തും വെറും 2 ശതമാനം വോട്ടിന്റെ ലീഡാണ് സര്‍വേ പ്രകാരം ഇടതിനുള്ളത്. എന്നാല്‍ തരൂര്‍, ഷൊര്‍ണ്ണൂര്‍, കോങ്ങാട്, മലമ്പുഴ എന്നിവടങ്ങള്‍ ഇത്തവണയും ചുവപ്പ് കോട്ടകളായി തുടരുമെന്നാണ് മറുനാടന്‍ സര്‍വേ സൂചിപ്പിക്കുന്നത്. ഇതില്‍ മലമ്പുഴയില്‍ കഴിഞ്ഞ തവണത്തെപ്പോലെ, യുഡിഎഫ് മൂന്നാംസ്ഥാനത്താണ്. എന്‍ഡിഎയാണ് ഇവിടെ രണ്ടാം സ്ഥാനത്ത്. വി എസ് അച്യുതാന്ദന്റെ മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് എ സുരേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയുള്ള കോണ്‍ഗ്രസ് നീക്കം പക്ഷേ വോട്ടായി മാറുന്നില്ല, എന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്.

അതുപോലെ, സിപിഎം വിട്ട് കോണ്‍ഗ്രസിലെത്തിയ പി കെ ശശിക്കും ഒറ്റപ്പാലത്ത് നേട്ടം കൊയ്യാനാവുന്നില്ലെന്ന് മറുനാടന്‍ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. ഇവിടെ മികച്ച ഭുരിപക്ഷത്തിന് ഇടതുമുന്നണി ജയിക്കാനാണ് സാധ്യത. പട്ടാമ്പിയിലെ സിറ്റിംഗ് സീറ്റ് എല്‍ഡിഎഫിനുവേണ്ടി, സിപിഐയിലെ മുഹമ്മദ് മുഹസിന്‍ നിലനിര്‍ത്തുമെന്നും സര്‍വേ വ്യക്തമാക്കുന്നു. ഷൊര്‍ണൂര്‍ സീറ്റ് സിപിഎം നിലനിര്‍ത്തും.


Full View

പാലക്കാട് ജില്ലാ സര്‍വേ ഒറ്റ നോട്ടത്തില്‍ ( മത്സരഫലം ശതമാനക്കണക്കില്‍)

തരൂര്‍

എല്‍.ഡി.എഫ്- 50

യു.ഡി.എഫ്- 32

എന്‍.ഡി.എ-14

മറ്റുള്ളവര്‍-2

നോട്ട-2

2 ആലത്തൂര്‍

എല്‍ഡിഎഫ്- 44

യു.ഡി.എഫ്- 42

എന്‍.ഡി.എ - 11

മറ്റുളളവര്‍-1

നോട്ട- 2

3 തൃത്താല

യു.ഡി.എഫ്- 46

എല്‍.ഡി.എഫ്- 42

എന്‍.ഡി.എ- 10

മറ്റുള്ളവര്‍ -1

നോട്ട-1





 


4 പട്ടാമ്പി

എല്‍.ഡി.എഫ്- 47

യു.ഡി.എഫ്- 39

എന്‍.ഡി.എ -10

മറ്റുള്ളവര്‍ -2

നോട്ട-2

5 ഷൊര്‍ണ്ണൂര്‍

എല്‍.ഡി.എഫ്- 40

യു.ഡി.എഫ്- 30

എന്‍.ഡി.എ -27

മറ്റുള്ളവര്‍ -1

നോട്ട-2

6 ഒറ്റപ്പാലം

എല്‍.ഡി.എഫ്- 44

യു.ഡി.എഫ്- 31

എന്‍.ഡി.എ -19

മറ്റുള്ളവര്‍ -2

നോട്ട-4

7 കോങ്ങാട്

എല്‍.ഡി.എഫ്- 49

യു.ഡി.എഫ്- 32

എന്‍.ഡി.എ -17

മറ്റുള്ളവര്‍ -1

നോട്ട-1

8 മണ്ണാര്‍ക്കാട്

യു.ഡി.എഫ്- 48

എല്‍.ഡി.എഫ്- 39

എന്‍.ഡി.എ- 10

മറ്റുള്ളവര്‍ -2

നോട്ട-1

9 മലമ്പുഴ

എല്‍.ഡി.എഫ്- 41

എന്‍.ഡി.എ -30

യു.ഡി.എഫ്- 25

മറ്റുള്ളവര്‍ -2

നോട്ട-2

10 ചിറ്റൂര്‍

യു.ഡി.എഫ്- 43

എല്‍.ഡി.എഫ്- 38

എന്‍.ഡി.എ- 14

മറ്റുള്ളവര്‍ -3

നോട്ട-2

11 നെന്മാറ

എല്‍.ഡി.എഫ്- 43

യു.ഡി.എഫ്- 41

എന്‍.ഡി.എ -12

മറ്റുള്ളവര്‍-3

നോട്ട-1

12 പാലക്കാട്

എന്‍.ഡി.എ -36

യു.ഡി.എഫ് -34

എല്‍.ഡി.എഫ് -28

മറ്റുള്ളവര്‍ -1

നോട്ട-1

തൃശൂരില്‍ എല്‍ഡിഎഫ്- 8, യു.ഡി.എഫ്- 5

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുതരംഗം ആഞ്ഞടിച്ച ജില്ലയായിരുന്ന തൃശൂര്‍. ആകെയുള്ള 13 സീറ്റില്‍ ചാലക്കുടി മാത്രമായിരുന്നു, ആ ചെങ്കൊടുങ്കാറ്റിനിടയിലും യുഡിഎഫിന് ഒപ്പം നിന്നത്. എന്നാല്‍ ഇത്തവണ ആ മണ്ഡലം നിലനിര്‍ത്തി, മറ്റ് നാലു സീറ്റുകള്‍ കൂടി യുഡിഎഫ് നേടുമെന്നാണ് മറുനാടന്‍ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. തൃശൂര്‍, മണലൂര്‍, വടക്കാഞ്ചേരി, ഇരിങ്ങാലക്കുട എന്നീ സീറ്റുകളാണ് യുഡിഎഫ് തിരിച്ചുപിടിക്കാന്‍ സാധ്യതയുള്ളത്.

കഴിഞ്ഞ തവണ, വെറും 946 വോട്ടുകള്‍ക്ക് യുഡിഎഫിന് നഷ്ടപ്പെട്ട മണ്ഡലമാണ്, തൃശൂര്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി. ബാലചന്ദ്രനാണ് യുഡിഎഫിലെ പത്മജ വേണുഗോപാലിന് തോല്‍പ്പിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയായിരുന്നു മൂന്നാമത്. എന്നാല്‍ അഞ്ചുവര്‍ഷത്തിനുശേഷം വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍, പത്മജ ബിജെപിയിലാണ്. കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷണനാണ് ഇവിടെ ഇടത് സ്ഥാനാര്‍ത്ഥി. മറുനാടന്‍ സര്‍വേ പ്രകാരം, 2 ശതമാനം വോട്ടിന്, യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജന്‍ ജെ പല്ലനാണ് മുന്നില്‍ നില്‍ക്കുന്നത്. യു.ഡി.എഫ് 34 ശതമാനം വോട്ട് നേടുമ്പോള്‍, എല്‍ഡിഎഫ് 32 ശതമാനമായി തൊട്ടുപിന്നിലുണ്ട്. 30 ശതമാനം വോട്ടുമായി പത്മജ തൊട്ടുപിന്നിലുമുണ്ട്. ശരിക്കും ത്രികോണ മത്സരമാണ് തൃശൂരിലും.

2021-ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ മുരളി പെരുനെല്ലി 29,876 വോട്ടുകള്‍ക്ക് വിജയിച്ച മണലൂരില്‍, ഇത്തവണ യുഡിഎഫിനാണ് മേല്‍ക്കെയെന്നാണ് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. മുന്‍ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിനെ സിപിഎം രംഗത്തിറക്കുമ്പോള്‍, മുന്‍ എംപിയും മൂന്‍ എംഎല്‍എയുമായ ടി.എന്‍. പ്രതാപനെയാണ് കോണ്‍ഗ്രസ് കളത്തിലിറക്കിയിരിക്കുന്നത്. മറുനാടന്‍ സര്‍വേ പ്രകാരം ഇവിടെ നാലു ശതമാനം വോട്ടിന് പ്രതാപന്‍ മുന്നിലാണ്.

പക്ഷേ തൃശൂരിലെ ഏറ്റവും രാഷ്ട്രീയ കൗതുകമുള്ള വാര്‍ത്ത ഇരിങ്ങാലക്കുടയില്‍ നിന്നാണ്. ഇവിടെ സിറ്റിംങ്് എംഎല്‍എയായ മന്ത്രി ആര്‍ ബിന്ദു, പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് മറുനാടന്‍ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. മറുനാടന്‍ സര്‍വേ പ്രകാരം, യുഡിഎഫ് സ്ഥാനാര്‍ത്ഥി മൂന്‍ എംഎല്‍എ അഡ്വ. തോമസ് ഉണ്ണിയാടന്‍, ഇവിടെ രണ്ടു ശതമാനം വോട്ടിന് മുന്നിലാണ്. വടക്കാഞ്ചേരിയില്‍ സിറ്റിംഗ് എംഎല്‍എയായ സേവ്യര്‍ ചിറ്റിലപ്പള്ളിയും പിന്നിലാണ്. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈശാഖ് നാരായണസ്വാമിയാണ് മുന്നില്‍. ചാലക്കുടി നല്ല ഭൂരിപക്ഷത്തോടെ യുഡിഎഫ് നിലനിര്‍ത്താനാണ് സാധ്യത.

റവന്യൂ മന്ത്രി രാജന്റെ മണ്ഡലമായ ഒല്ലൂരിലും, ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ ചേലക്കരയിലും കനത്ത മത്സരമാണ്. പക്ഷേ എല്‍ഡിഎഫിന്റെ പരമ്പരാഗത കേന്ദ്രങ്ങളായ, കുന്ദംകുളം, കൊടുങ്ങല്ലൂര്‍ എന്നിവയൊക്കെ ഇത്തവണയും ഇടതിനൊപ്പമാണെന്ന് മറുനാടന്‍ സര്‍വേ ഫലങ്ങളും സൂചിപ്പിക്കുന്നു. വിവാദങ്ങള്‍ ഒരുപാടുണ്ടായ ഗുരുവായൂര്‍ മണ്ഡലത്തിലും എല്‍ഡിഎഫിന് തന്നെയാണ് മേല്‍ക്കെ. ഇവിടെ ഇടതുസ്ഥാനാര്‍ത്ഥിക്ക് 8 ശതമാനം വോട്ടിന്റെ ലീഡുണ്ട്. ബിജെപി നേതാവ് എന്‍ ഗോപാലകൃഷ്ണന്‍ ഇവിടെ 20 ശതമാനം വോട്ട് പിടിക്കുന്നുണ്ട്.

1 തൃശൂര്‍-

യു.ഡി.എഫ്- 34

എല്‍.ഡി.എഫ്- 32

എന്‍.ഡി.എ-30

മറ്റുള്ളവര്‍- 2

നോട്ട-2

2 നാട്ടിക

എല്‍.ഡി.എഫ്- 43

യു.ഡി.എഫ്- 35

എന്‍.ഡി.എ- 20

മറ്റുള്ളവര്‍- 1

നോട്ട-1

3 മണലൂര്‍

യു.ഡി.എഫ്- 40

എല്‍.ഡി.എഫ്- 36

എന്‍.ഡി.എ-20

മറ്റുള്ളവര്‍-3

നോട്ട- 1

4 ഒല്ലൂര്‍

എല്‍.ഡി.എഫ്- 40

യു.ഡി.എഫ്- 37

എന്‍.ഡി.എ- 21

മറ്റുള്ളവര്‍- 1

നോട്ട-1

5 കൈപ്പമംഗലം

എല്‍.ഡി.എഫ്- 45

യു.ഡി.എഫ്- 41

എന്‍.ഡി.എ- 11

മറ്റുള്ളവര്‍- 1

നോട്ട-2

6 പുതുക്കാട്

എല്‍.ഡി.എഫ്- 40

യു.ഡി.എഫ്- 37

എന്‍.ഡി.എ- 20

മറ്റുള്ളവര്‍- 2

നോട്ട-1

7 ഇരിങ്ങാലക്കുട

യു.ഡി.എഫ്- 40

എല്‍.ഡി.എഫ്- 38

എന്‍.ഡി.എ- 20

മറ്റുള്ളവര്‍- 1

നോട്ട-1

8 ചാലക്കുടി

യു.ഡി.എഫ്- 47

എല്‍.ഡി.എഫ്- 37

എന്‍.ഡി.എ-12

മറ്റുള്ളവര്‍-2

നോട്ട-2

9 വടക്കാഞ്ചേരി

യു.ഡി.എഫ്- 45

എല്‍.ഡി.എഫ്- 37

എന്‍.ഡി.എ-12

മറ്റുള്ളവര്‍- 3

നോട്ട-3

10 ചേലക്കര

എല്‍.ഡി.എഫ്-43

യു.ഡി.എഫ്- 39

എന്‍.ഡി.എ- 16

മറ്റുള്ളവര്‍- 1

നോട്ട-1

11 ഗുരുവായൂര്‍

എല്‍.ഡി.എഫ്- 42

യു.ഡി.എഫ്- 36

എന്‍.ഡി.എ- 20

മറ്റുള്ളവര്‍- 1

നോട്ട-1




 

12 കുന്ദംകുളം

എല്‍.ഡി.എഫ്- 46

യു.ഡി.എഫ്- 33

എന്‍.ഡി.എ- 17

മറ്റുള്ളവര്‍- 3

നോട്ട-1

13 കൊടുങ്ങല്ലൂര്‍

എല്‍.ഡി.എഫ്-44

യു.ഡി.എഫ്-34

എന്‍.ഡി.എ -20

മറ്റുള്ളവര്‍- 1

നോട്ട-1

എറണാകുളത്തും യുഡിഎഫ് സര്‍വാധിപത്യം; യുഡിഎഫ്-13, എല്‍ഡിഎഫ്-1

മലപ്പുറത്തിന് സമാനമായ രാഷ്ട്രീയ സുനാമിയാണ് എറണാകുളം ജില്ലയിലും ഇടതുപക്ഷത്തെ കാത്തിരിക്കുന്നതെന്നാണ് മറുനാടന്‍ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ജില്ലയില്‍ ആകെയുള്ള 14 സീറ്റില്‍, ഒമ്പതിടത്ത് യുഡിഎഫ്, അഞ്ചിടത്ത് എല്‍ഡിഎഫ് എന്നായിരുന്നു കഴിഞ്ഞ തവണത്തെ കക്ഷിനില. എന്നാല്‍ ഇത്തവണ എല്‍ഡിഎഫ് മന്ത്രി പി രാജീവിന്റെ മണ്ഡലമായ കളമശ്ശേരി എന്ന ഒറ്റസീറ്റിലേക്ക് ഒതുങ്ങുന്നു. അവിടെ തന്നെ വെറും 2 ശതമാനം വോട്ടിന്റെ വ്യത്യാസമാണ്.

എല്‍ഡിഎഫിന്റെ പരമ്പരാഗത മണ്ഡലങ്ങളായ വൈപ്പിനും, കൊച്ചിയും യുഡിഎഫ് പിടിക്കുമെന്നാണ് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ കൊച്ചിയില്‍ യുഡിഎഫിന് വ്യക്തമായ മേല്‍ക്കെയുണ്ട്. എന്നാല്‍ വൈപ്പിനില്‍ വെറും 2 ശതമാനം മാത്രമാണ് മുന്നണികള്‍ തമ്മിലുള്ള വ്യത്യാസം. അതുപോലെ മറ്റൊരു അട്ടിമറിയാണ് കോതമംഗലത്ത് സംഭവിക്കുന്നത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥി ആന്റണി ജോണ്‍ ഇവിടെ 6,605 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ,് യുഡിഎഫിലെ ഷിബു തെക്കുംപുറത്തെ തോല്‍പ്പിച്ചത്. 2016-ല്‍ ഇതേ മണ്ഡലത്തില്‍ ആന്റണി ജോണ്‍ 19,282 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചിരുന്നത്. ഇത്തവണ ഹാട്രിക്ക് ലക്ഷ്യമിട്ട് എത്തുന്ന ആന്റണി ജോണിനെ, യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബുതെക്കുംപുറം പരാജയപ്പെടുത്താനുള്ള സാധ്യതയാണ് മറുനാടന്‍ സര്‍വേയില്‍ തെളിയുന്നത്. മൂന്നു ശതമാനം വോട്ടിന് ഇവിടെ യുഡിഎഫ് മുന്നിലാണ്.

കുന്നത്തുനാട്ടില്‍ സിറ്റിംങ്് എംഎല്‍എ സിപിഎമ്മിലെ പി വി ശ്രീനിജനും മറുനാടന്‍ സര്‍വേ പ്രകാരം പിന്നിലാണ്. കഴിഞ്ഞ തവണ പി.വി. ശ്രീനിജിന്‍ വെറും, 2,715 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്, യു.ഡി.എഫ് വി.പി. സജീന്ദ്രന്‍നെ തോല്‍പ്പിച്ചത്. അന്ന് ട്വന്റി ട്വന്റിയും ബിജെപിയും വേറിട്ടാണ് മത്സരിച്ചത്. ഇത്തവണ ട്വന്റി ട്വന്റി, എന്‍ഡിഎ മുന്നണിയിലാണ്. മറുനാടന്‍ സര്‍വേ പ്രകാരം ഈ മണ്ഡലത്തില്‍ യുഡിഎഫിലെ സജീന്ദ്രന്‍ മുന്നിലാണ്. ട്വന്റി ട്വന്റിയിലെ, ബാബു ദിവാകരന്‍ മൂന്നാം സ്ഥാനത്താണ്. യു.ഡി.എഫ് 39 ശതമാനം വോട്ടും, ഇടതുപക്ഷം 31 ശതമാനവും, എന്‍.ഡി.എ 27 ശതമാനം വോട്ട് നേടുമെന്നാണ് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. അതുപോലെ യുഡിഎഫ് വെല്ലുവിളി നേരിടുന്ന മണ്ഡലം പെരുമ്പാവൂരാണ്, സിറ്റിംങ്് മണ്ഡലത്തില്‍ വെറും 3 ശതമാനം മാത്രാണ് യുഡിഎഫിന്റെ ലീഡ്.

പറവൂരില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സര്‍വേ പ്രകാരം ബഹുദൂരം മുന്നിലാണ്. യു.ഡി.എഫ് ഇവിടെ 52 ശതമാനം വോട്ടുനേടുമ്പോള്‍ ഇടതിന് കിട്ടുന്നത് 37 ശതമാനം വോട്ടാണ്. ആലുവ, അങ്കമാലി, തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, മൂവാറ്റുപുഴ തുടങ്ങിയ സിറ്റിങ്് സീറ്റുകളൊക്കെ ഭദ്രമാക്കാന്‍ യുഡിഎഫിന് കഴിയുന്നുണ്ട്.

ട്വന്റി ട്വന്റി, എന്‍ഡിഎയില്‍ ചേര്‍ന്നതുകൊണ്ട്് ജയിക്കാന്‍ കഴിയുന്ന രീതിയിലുള്ള നേട്ടമുണ്ടാവുന്നില്ല. തൃപ്പൂണിത്തുറയില്‍ നടി അഞ്ജലി നായര്‍ക്ക് തൃക്കാക്കരയിയില്‍ സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖില്‍ മാരാര്‍ക്കുമൊന്നും കാര്യമായ ചലനം ഉണ്ടാക്കാന്‍ കഴിയുന്നില്ലെന്നും സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.

1 പറവൂര്‍

യു.ഡി.എഫ്- 52

എല്‍.ഡി.എഫ്- 37

എന്‍.ഡി.എ-9

മറ്റുള്ളവര്‍-1

നോട്ട- 1


 



2 അങ്കമാലി

യു.ഡി.എഫ്- 50

എല്‍.ഡി.എഫ്- 39

എന്‍.ഡി.എ- 8

മറ്റുള്ളവര്‍- 1

നോട്ട-2

3 ആലുവ

യു.ഡി.എഫ്- 51

എല്‍.ഡി.എഫ്- 36

എന്‍.ഡി.എ-11

മറ്റുള്ളവര്‍ -1

നോട്ട-1

4 കളമശ്ശേരി

എല്‍.ഡി.എഫ്- 41

യു.ഡി.എഫ്- 39

എന്‍.ഡി.എ- 14

മറ്റുള്ളവര്‍- 3

നോട്ട-3

5 പെരുമ്പാവൂര്‍

യു.ഡി.എഫ്- 39

എല്‍.ഡി.എഫ്- 35

എന്‍.ഡി.എ-23

മറ്റുള്ളവര്‍ -2

നോട്ട-1

6 കുന്നത്തുനാട്

യു.ഡി.എഫ്- 39

എല്‍.ഡി.എഫ്-31

എന്‍.ഡി.എ- 27

മറ്റുള്ളവര്‍-2

നോട്ട-1

7 പിറവം

യു.ഡി.എഫ്- 52

എല്‍.ഡി.എഫ്- 37

എന്‍.ഡി.എ-7

മറ്റുള്ളവര്‍-2

നോട്ട-2

8 മൂവാറ്റുപുഴ

യു.ഡി.എഫ്- 48

എല്‍.ഡി.എഫ്- 37

എന്‍.ഡി.എ-13

മറ്റുള്ളവര്‍ -1

നോട്ട-1

9 കോതമംഗലം

യു.ഡി.എഫ്- 46

എല്‍.ഡി.എഫ്- 43

എന്‍.ഡി.എ-9

മറ്റുള്ളവര്‍ -1

നോട്ട-1

10 തൃപ്പൂണിത്തുറ

യു.ഡി.എഫ്- 41

എല്‍.ഡി.എഫ്- 35

എന്‍.ഡി.എ-19

മറ്റുള്ളവര്‍-3

നോട്ട-2

11 എറണാകുളം

യു.ഡി.എഫ്- 42

എല്‍.ഡി.എഫ്- 38

എന്‍.ഡി.എ-18

മറ്റുള്ളവര്‍ -1

നോട്ട-1

12 തൃക്കാക്കര

യു.ഡി.എഫ്- 48

എല്‍.ഡി.എഫ്- 34

എന്‍.ഡി.എ-16

മറ്റുള്ളവര്‍ -1

നോട്ട-1

13 കൊച്ചി

യു.ഡി.എഫ്- 43

എല്‍.ഡി.എഫ്- 34

എന്‍.ഡി.എ-20

മറ്റുള്ളവര്‍ -2

നോട്ട-1

14 വൈപ്പിന്‍

യു.ഡി.എഫ്- 44

എല്‍.ഡി.എഫ്- 42

എന്‍.ഡി.എ-12

മറ്റുള്ളവര്‍ -1

നോട്ട-1

ഇടുക്കിയില്‍ അഞ്ചില്‍ അഞ്ചും യുഡിഎഫിന്

ഇടുക്കിയില്‍ യുഡിഎഫ് തരംഗം ആഞ്ഞടിക്കയാണെന്നാണ് മറുനാടന്‍ സര്‍വേയില്‍ വ്യക്തമാവുന്നത്. കഴിഞ്ഞ തവണ തൊടുപുഴ എന്ന ഒറ്റ സീറ്റില്‍ മാത്രം ജയിച്ച യുഡിഎഫ്, അത് നിലനിര്‍ത്തി മറ്റ് നാല് സീറ്റുകൂടി പിടിച്ചെടുക്കുമെന്നാണ് സര്‍വേയില്‍ കാണുന്നത്. ഇടുക്കിയിലും, ഉടുമ്പന്‍ചോലയിലും, പീരുമേട്ടിലും യുഡിഎഫ് ആധിപത്യം സര്‍വേയില്‍ വ്യക്തമാണ്. ദേവികുളത്ത് മുന്‍തൂക്കം യുഡിഎഫിനാണെങ്കിലും വോട്ട് വ്യത്യാസം വെറും ഒരു ശതമാനമാണ്.

കാല്‍നൂറ്റാണ്ടായി ഇടുക്കി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന, റോഷി അഗസ്റ്റിന്റെ കുത്തക അവസാനിക്കാനുള്ള സാധ്യതയാണ് മറുനാടന്‍ മലയാളി സര്‍വേയില്‍ കാണുന്നത്. 2001 മുതല്‍ 2016 വരെയുള്ള നാല് തിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായാണ് അദ്ദേഹം ജയിച്ചത്. 2021-ല്‍ കേരള കോണ്‍ഗ്രസ് (എം) എല്‍.ഡി.എഫിന്റെ ഭാഗമായതോടെ, റോഷി ഇടതു സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വീണ്ടും വിജയിച്ചു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരില്‍ ജലവിഭവ വകുപ്പ് മന്ത്രിയുമായി. ഇത്തവണ മുന്‍ ഡി.സി.സി പ്രസിഡന്റായ, റോയ് കെ. പൗലോസാണ് റോഷിയുടെ മുഖ്യ എതിരാളി. മറുനാടന്‍ സര്‍വേ പ്രകാരം, യു.ഡി.എഫ് 48 ശതമാനം വോട്ടുകിട്ടുമ്പോള്‍, എല്‍.ഡി.എഫിന് കിട്ടുന്നത് 37 ശതമാനം വോട്ടാണ്.

2021ല്‍ എം.എം. മണി കേരളത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷങ്ങളില്‍ ഒന്നായ 38,305 വോട്ടുകള്‍ക്കാണ് ഉടുമ്പന്‍ ചോലയില്‍ വിജയിച്ചത്. ഇത്തവണ മണിയാശാന് വിശ്രമം കൊടുത്ത് മുന്‍ എം.എല്‍.എയും സി.പി.ഐ.എം മുന്‍ ജില്ലാ സെക്രട്ടറിയുമായ കെ കെ ജയചന്ദ്രനെയാണ്, സിപിഎം സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ തവണയും എം.എം. മണിക്കെതിരെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്ന അഡ്വ. സേനാപതി വേണുവിനെയാണ് കോണ്‍ഗ്രസ് കളത്തിലിറക്കിയിരിക്കുന്നത്. മറുനാടന്‍ സര്‍വേ പ്രകാരം, യു.ഡി.എഫ് 51 ശതമാനം വോട്ടുകള്‍ കിട്ടുമ്പോള്‍, എല്‍.ഡി.എഫിന് കിട്ടുന്നത് 39 ശതമാനം വോട്ടാണ്.

സംവരണ മണ്ഡലമായ ദേവികുളത്ത് സിറ്റിംഗ് എംഎല്‍എയായ സിപിഐയിലെ എ രാജയും, കോണ്‍ഗ്രസിലെ എഫ് രാജയും തമ്മില്‍ കടുത്ത പോരാട്ടമാണ്. വെറും ഒരു ശതമാനം വോട്ടിനാണ് ഇവിടെ യുഡിഎഫ് മുന്നിട്ട് നില്‍ക്കുന്നത്. 2021-ല്‍ കോണ്‍ഗ്രസിലെ ഡി കുമാറിനെ 7,848 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് എ രാജ വിജയിച്ചത്. ബിജെപിയില്‍ ചേര്‍ന്ന മുന്‍ സിപിഎം എംഎല്‍എ എസ് രാജേന്ദ്രനും ഇവിടെ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്നില്ല. പീരുമേട്ടിലും യുഡിഎഫിനാണ് മറുനാടന്‍ സര്‍വേ മൂന്‍തൂക്കം കാണുന്നത്. 51 ശതമാനം വോട്ടുകള്‍ യുഡിഎഫിന് കിട്ടുമ്പോള്‍, എല്‍ഡിഎഫിന് 39 ശതമാനം വോട്ട് മാത്രമാണുള്ളത്.

തൊടുപുഴയില്‍ അഞ്ച് പതിറ്റാണ്ടായി മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന പി.ജെ. ജോസഫ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചതോടെ അദ്ദേഹത്തിന്റെ മകന്‍, അപ്പു ജോണ്‍ ജോസഫാണ് യുഡിഎഫിനുവേണ്ടി രംഗത്തിറങ്ങുന്നത്. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റായ, സിറിയക് ചാഴിക്കാടനാണ് ഇവിടെ ഇടതുസ്ഥാനാര്‍ത്ഥി. മറുനാടന്‍ സര്‍വേ പ്രകാരം ഇവിടെ യുഡിഎഫ് ഏറെ മുന്നിലാണ്.

1 പീരുമേട്

യു.ഡി.എഫ്- 51

എല്‍.ഡി.എഫ്-39

എന്‍.ഡി.എ- 8

മറ്റുള്ളവര്‍- 1

നോട്ട- 1

2 ഉടുമ്പന്‍ചോല

യു.ഡി.എഫ്- 49

എല്‍.ഡി.എഫ്- 41

എന്‍.ഡി.എ- 6

മറ്റുള്ളവര്‍- 2

നോട്ട- 2

3 ദേവികുളം

യു.ഡി.എഫ്- 41

എല്‍.ഡി.എഫ്-40

എന്‍.ഡി.എ- 12

മറ്റുള്ളവര്‍- 2

നോട്ട- 5

4 ഇടുക്കി

യു.ഡി.എഫ്- 48

എല്‍.ഡി.എഫ്- 37

എന്‍.ഡി.എ- 10

മറ്റുള്ളവര്‍- 3

നോട്ട- 2

5 തൊടുപുഴ

യു.ഡി.എഫ്-47

എല്‍.ഡി.എഫ്- 35

എന്‍.ഡി.എ-14

മറ്റുള്ളവര്‍- 2

നോട്ട- 2




 

കോട്ടയത്ത് യുഡിഎഫ്- 6, എല്‍ഡിഎഫ്-3

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ ആകെ 9 സീറ്റുകളില്‍ അഞ്ചില്‍ എല്‍ഡിഎഫും നാലില്‍ യുഡിഎഫുമാണ് വിജയിച്ചത്. എന്നാല്‍ ഇത്തവണ 6 സീറ്റിലേക്ക് ഐക്യമുന്നണി വിജയം വ്യാപിക്കുന്നുമെന്നും, എല്‍ഡിഎഫ് മൂന്ന് സീറ്റില്‍ ഒതുങ്ങുമെന്നും മറുനാടന്‍ സര്‍വേ സൂചിപ്പിക്കുന്നു. കോട്ടയം, പുതുപ്പള്ളി, കടുത്തുരുത്തി എന്നീ പരമ്പരാഗത കോട്ടകള്‍ നിലനിര്‍ത്തുന്ന യുഡിഎഫ്, ഏറ്റുമാനുര്‍, പൂഞ്ഞാര്‍, ചങ്ങനാശ്ശേരി തുടങ്ങിയ മണ്ഡലങ്ങളും പിടിക്കാനാണ് സാധ്യതയെന്നാണ് മറുനാടന്‍ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ പൂഞ്ഞാറില്‍ ഫോട്ടോ ഫിനീഷാണ്.

ഏറ്റുമാനുരില്‍ മന്ത്രി വി എന്‍ വാസവന്‍ തോല്‍ക്കാനുള്ള സാധ്യതയാണ് മറുനാടന്‍ സര്‍വേയില്‍ കാണുന്നത്. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി നാട്ടകം സുരേഷ് 44 ശതമാനം വോട്ടുനേടുമ്പോള്‍, എല്‍ഡിഎഫ് 40 ശതമാനത്തില്‍ ഒതുങ്ങുന്നു.ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥികളില്‍ ഒരാളായ ആതിരയാണ്, എന്‍.ഡി.എ സഖ്യത്തിന്റെ ഭാഗമായ ട്വന്റി ട്വന്റിക്കു വേണ്ടി ഇവിടെ മത്സരിക്കുന്നത്. 12 ശതമാനം വോട്ട് ആതിര നേടുമെന്നാണ് മറുനാടന്‍ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. എല്‍ഡിഎഫിന്റെ സിറ്റിംങ്് സീറ്റായ ചങ്ങനാശ്ശേരിയില്‍, യുഡിഎഫിനാണ് മുന്‍തൂക്കം. വെറും 2 ശതമാനമാണ് മുന്നണികള്‍ തമ്മിലുള്ള വ്യത്യാസമെന്നത് ഇവിടുത്തെ മത്സരം കടുപ്പിക്കുന്നു. വൈക്കവും, കാഞ്ഞിരപ്പള്ളി എല്‍ഡിഎഫ് നിലനിര്‍ത്താനുള്ള സാധ്യതയാണ് സര്‍വേയില്‍ കാണുന്നത്.

എന്നാല്‍ ഇത്തവണ സംസ്ഥാനത്തെ തന്നെ ഏറ്റവും ശക്തമായ മത്സരം നടക്കുന്നത്, പാലായിലും, പൂഞ്ഞാറിലുമാണ്. എന്‍ഡിഎ ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നതോടെ ത്രികോണ മത്സരമാണ് ഇവിടെ. മറുനാടന്‍ സര്‍വേ പ്രകാരം, പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിക്കാണ് മുന്‍തൂക്കം. സിറ്റിംങ്് എംഎല്‍എ മാണി സി കാപ്പനേക്കാള്‍ രണ്ടു ശതമാനം വോട്ടിന്റെ മുന്‍തുക്കമാണ് ജോസ് കെ മാണിക്കുള്ളത്. എല്‍.ഡി.എഫിന് 33 ശതമാനം വോട്ട് കിട്ടുമ്പോള്‍ യുഡിഎഫിന് 32 ശതമാനം വോട്ടാണുള്ളത്. 30 ശതമാനം വോട്ടുനേടി എന്‍ഡിഎയിലെ ഷോണ്‍ ജോര്‍ജ് തൊട്ടുപിന്നാലെയുണ്ട്.

അതുപോലെ ഫോട്ടോ ഫിനീഷ് എന്ന് പറയാവുന്ന അവസ്ഥയാണ് പൂഞ്ഞാറിലും. സിറ്റിംഗ് എംഎല്‍എയായ എല്‍ഡിഎഫിലെ സെബാസ്റ്റ്യന്‍ കുളത്തുങ്കലിനേക്കാള്‍, ഒരു ശതമാനം വോട്ടിന് മുന്നിലാണ് യു.ഡി.എഫിലെ എം.ജെ സെബാസ്റ്റ്യന്‍. യു.ഡി.എഫിന് 35 ശതമാനം വോട്ടുകള്‍ കിട്ടുമ്പോള്‍, എല്‍ഡിഎഫ് 34 ശതമാനം വോട്ടുമായി തൊട്ടുപുറകിലാണ്. മുമ്പ്, ഏഴ് തവണ പൂഞ്ഞാറിനെ പ്രതിനിധീകരിച്ച പി സി ജോര്‍ജാണ് ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. 28 ശതമാനം വോട്ട് നേടിക്കൊണ്ട് പി സി ജോര്‍ജ് മുന്നണികള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. പാലായില്‍ ഷോണ്‍ജോര്‍ജും, പൂഞ്ഞാറ്റില്‍ പി സി ജോര്‍ജും പിടിക്കുന്ന വോട്ടുകളെ ആശ്രയിച്ചിരിക്കും ഈ മണ്ഡലങ്ങളിലെ വിജയ സാധ്യത.

1 കോട്ടയം

യു.ഡി.എഫ്- 50

എല്‍.ഡി.എഫ്- 34

എന്‍.ഡി.എ-14

മറ്റുള്ളവര്‍- 1

നോട്ട-1

2 കടുത്തുരുത്തി

യു.ഡി.എഫ്- 49

എല്‍.ഡി.എഫ്- 37

എന്‍.ഡി.എ-9

മറ്റുള്ളവര്‍- 2

നോട്ട-3

3 വൈക്കം

എല്‍.ഡി.എഫ്- 42

യു.ഡി.എഫ്- 39

എന്‍.ഡി.എ-14

മറ്റുള്ളവര്‍- 2

നോട്ട-3

4 ഏറ്റുമാനൂര്‍

യു.ഡി.എഫ്- 44

എല്‍.ഡി.എഫ്- 40

എന്‍.ഡി.എ-12

മറ്റുള്ളവര്‍- 2

നോട്ട-2

5 പുതുപ്പള്ളി

യു.ഡി.എഫ്- 51

എല്‍.ഡി.എഫ്- 38

എന്‍.ഡി.എ-9

മറ്റുള്ളവര്‍- 1

നോട്ട-1

6- കാഞ്ഞിരപ്പള്ളി

എല്‍.ഡി.എഫ്- 43

യു.ഡി.എഫ്- 40

എന്‍.ഡി.എ-14

മറ്റുള്ളവര്‍-2

നോട്ട-1

7 ചങ്ങനാശ്ശേരി.

യു.ഡി.എഫ്- 43

എല്‍.ഡി.എഫ്-41

എന്‍.ഡി.എ-14

മറ്റുള്ളവര്‍- 1

നോട്ട-1

8 പൂഞ്ഞാര്‍

യു.ഡി.എഫ്- 35

എല്‍.ഡി.എഫ്- 34

എന്‍.ഡി.എ-28

മറ്റുള്ളവര്‍- 1

നോട്ട-2

9 പാലാ

എല്‍.ഡി.എഫ്-33

യു.ഡി.എഫ്- 32

എന്‍.ഡി.എ-30

മറ്റുള്ളവര്‍- 3

നോട്ട-2

പാലക്കാട്, തൃശുര്‍, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ 53 മണ്ഡലങ്ങളിലെ സര്‍വേയില്‍, യുഡിഎഫ് 32 സീറ്റുകളിലും, എല്‍ഡിഎഫ് 20 സീറ്റുകളിലും മുന്നിലാണ്. പാലക്കാട് മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനാണ് മുന്നില്‍. ഇതോടെ ഇതുവരെ 101 സീറ്റുകളുടെ ഫലം വിലയിരുത്തുമ്പോള്‍, യുഡിഎഫിന് 60 സീറ്റുകളും, എല്‍ഡിഎഫിന് 39 സീറ്റുകളും, എന്‍ഡിഎക്ക് ഒരു സീറ്റുമാണ് ലഭിച്ചത്. മഞ്ചേശ്വരത്ത് യുഡിഎഫും എന്‍ഡിഎയും തുല്യതയിലാണ്

രണ്ടാം ഘട്ടത്തിലെ 53 മണ്ഡലങ്ങളിലെ സര്‍വേഫലം ഇങ്ങനെ:

യുഡിഎഫ് -32

എല്‍ഡിഎഫ്-20

എന്‍ഡിഎ-1

രണ്ട് ഘട്ടങ്ങളിലുമായി ആകെ ഫലം

യുഡിഎഫ് - 60

എല്‍ഡിഎഫ് -39

എന്‍ഡിഎ-1

തുല്യത - 1( മഞ്ചേശ്വരത്ത് എന്‍ഡിഎയും യുഡിഎഫും തുല്യതയില്‍)

Tags:    

Similar News