ത്രികോണപ്പോര് കടുക്കുന്ന നേമത്തും കഴക്കൂട്ടത്തും എന്ത് സംഭവിക്കും? മന്ത്രിമാരായ വീണാജോര്‍ജും, ഗണേഷ് കുമാറും വിജയിച്ചു കയറുമോ? ആലപ്പുഴ മുതല്‍ തിരുവനന്തപുരം വരെയുള്ള തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ സീറ്റുകള്‍ ഏത് മുന്നണി നേടും? കേരളത്തില്‍ ഭരണമാറ്റത്തിന് കളമൊരുങ്ങുന്നോ? മറുനാടന്‍ സര്‍വേ ഫലം അറിയാം

ത്രികോണപ്പോര് കടുക്കുന്ന നേമത്തും കഴക്കൂട്ടത്തും എന്ത് സംഭവിക്കും?

Update: 2026-04-06 11:24 GMT

തിരുവനന്തപുരം: കേരളം ആര്‍ക്കൊപ്പം എന്നറിയാനായി മറുനാടന്‍ മലയാളി നടത്തിയ അഭിപ്രായ സര്‍വേയില്‍ 140 മണ്ഡലങ്ങളിലെയും ഫലം ഇന്ന് പുറത്തുവിടുകയാണ്. നേരത്തെ മലബാറിലെയും, മധ്യകേരളത്തിലെയും, മറുനാടന്‍ സര്‍വേ ഫലങ്ങളിലും ലീഡ് നേടിയത് ഐക്യജനാധിപത്യ മുന്നണിയായിരുന്നു. മൂന്നാം ഘട്ടത്തില്‍ തെക്കന്‍ കേരളത്തിലെ 39 സീറ്റുകളുടെ ഫലമാണ് പുറത്തുവിടുന്നത്.

മലബാറിലെ 48 മണ്ഡലങ്ങളില്‍ നടന്ന മറുനാടന്‍ മലയാളി പ്രീ പോള്‍ സര്‍വേയുടെ ഒന്നാം ഘട്ടത്തില്‍, യുഡിഎഫ് 28 സീറ്റുകളും, എല്‍ഡിഎഫ്-19 സീറ്റുകളുമാണ് നേടിയത്. മധ്യകേരളത്തിലെ 53 മണ്ഡലങ്ങളിലെ സര്‍വേയില്‍, യുഡിഎഫ് 32 സീറ്റുകളിലും, എല്‍ഡിഎഫ് 20 സീറ്റുകളിലും മുന്നിലെത്തി. എന്‍ഡിഎക്ക് ഒരു സീറ്റ് (പാലക്കാട്) ലഭിച്ചു. മൂന്നാംഘട്ടമായി നടത്തിയ, ആലപ്പുഴ മുതല്‍ തിരുവനന്തപുരം വരെയുള്ള 39 സീറ്റുകളുടെ ഫലമാണ് ഇപ്പോള്‍ പുറത്തുവിടുന്നത്.

ആലപ്പുഴയില്‍ അട്ടിമറി; യുഡിഎഫിന് 5

2021-ല്‍ ഇടത് തരംഗം ആഞ്ഞടിച്ച ജില്ലയാണ് ആലപ്പുഴ. ആകെയുള്ള 9 സീറ്റില്‍, അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല മാത്രമാണ് യുഡിഎഫില്‍ നിന്ന് ജയിച്ചത്. ഇത്തവണ ചെന്നിത്തലയുടെ ഹരിപ്പാട് നിലനിര്‍ത്തുന്ന യുഡിഎഫ്, കായംകുളം, അമ്പലപ്പുഴ, കുട്ടനാട്, അരൂര്‍, എന്നീ സീറ്റുകള്‍ കൂടി പിടിച്ചെടുക്കും എന്നാണ് മറുനാടന്‍ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. എല്‍ഡിഎഫ് ചേര്‍ത്തല, ആലപ്പുഴ, മാവേലിക്കര, ചെങ്ങന്നുര്‍ എന്നീ മണ്ഡലങ്ങള്‍ നിലനിര്‍ത്തും.

ഇതില്‍ ഇടതുമുന്നണിക്ക് ഷോക്കാവുന്നത് അമ്പലപ്പുഴയാണ്. അവിടെ സിപിഎം വിട്ട്, യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന മുന്‍ മന്ത്രി ജി സുധാകരന്‍ മുന്നിലാണെന്നാണ് മറുനാടന്‍ സര്‍വേ സൂചിപ്പിക്കുന്നത്. സുധാകരന് 43 ശതമാനം വോട്ട് ലഭിക്കുമ്പോള്‍, സിറ്റിങ്് എംഎല്‍എ എച്ച് സലാമിന്, 38 ശതമാനം വോട്ടാണ് ലഭിക്കുന്നത്. ഇവിടെ എന്‍ഡിഎ 16 ശതമാനം വോട്ട് പിടിക്കുന്നുണ്ട്. കഴിഞ്ഞ തവണ 11,125 വോട്ടിനാണ്, ഇവിടെ എച്ച് സലാം വിജയിച്ചത്. അതുപോലെ കായംകുളത്തും ഇത്തവണ വമ്പന്‍ അട്ടിമറിയാണ്. കഴിഞ്ഞ രണ്ടുതവണയും പരാജയപ്പെട്ട കോണ്‍ഗ്രസ് നേതാവ് എം ലിജു, ഇത്തവണ സിറ്റിംങ്് എംഎല്‍എയായ യു പ്രതിഭയെ തോല്‍പ്പിക്കുമെന്നാണ്, മറുനാടന്‍ സര്‍വേയിലെ സൂചനകള്‍. ലിജു 42 ശതമാനം വോട്ടുനേടുമ്പോള്‍, യു പ്രതിഭക്ക് കിട്ടുന്നത് 36 ശതമാനം വോട്ടാണ്. 2021-ല്‍ 6,298 വോട്ടിനാണ് യു പ്രതിഭ ജയിച്ചത്.


Full View

എല്‍ഡിഎഫിലെ ദലീമ ജോജോയും, യുഡിഎഫിലെ ഷാനിമോള്‍ ഉസ്മാനും കൊമ്പുകോര്‍ക്കുന്ന അരൂരിലും മൂന്‍തൂക്കം ഷാനിമോള്‍ക്കാണ് കാണുന്നത്. യു.ഡി.എഫിന് 42 ശതമാനം വോട്ടുകള്‍ ലഭിക്കുമ്പോള്‍, എല്‍ഡിഎഫിന് 38 ശതമാനം വോട്ടാണ് ലഭിക്കുന്നത്. കഴിഞ്ഞതവണ 7,013 വോട്ടിനാണ് ദലീമ അരൂരില്‍ നിന്ന് ജയിച്ചത്.

ഒരുകാലത്ത് ഇടതുപക്ഷത്തിന്റെ കോട്ടയെന്ന് അറിയപ്പെടുന്ന കുട്ടനാട്ടില്‍ സര്‍വേ പ്രകാരം ലീഡ് ചെയ്യുന്നത് യുഡിഎഫാണ്. കഴിഞ്ഞ തവണ 5,516 വോട്ടിന് എന്‍സിപിയിലെ, തോമസ് കെ തോമസാണ് ഇവിടെ നിന്ന് ജയിച്ചത്. ചേര്‍ത്തലയില്‍ മന്ത്രി പി പ്രസാദും, ആലപ്പുഴയില്‍ സിപിഎം നേതാവ് പി പി ചിത്തരഞ്ജനും തങ്ങളുടെ സീറ്റുകള്‍ നിലനിര്‍ത്തും. കഴിഞ്ഞ തവണ 24,717 വോട്ടിന്റെ ഭൂരിപക്ഷത്തിന് മാവേലിക്കരയില്‍നിന്ന് ജയിച്ച ഇടതുസ്ഥാനാത്ഥി സിപിഎമ്മിലെ എസ്. അരുണ്‍ കുമാര്‍ ഇത്തവണയും മണ്ഡലം നിലനിര്‍ത്തുമെന്നാണ് മറുനാടന്‍ സര്‍വേയില്‍ തെളിയുന്ന സൂചന. കഴിഞ്ഞവണ 32,093 വോട്ടിന് ജയിച്ച മന്ത്രി സജി ചെറിയാനും, ഭൂരിപക്ഷം കുറഞ്ഞാലും മണ്ഡലം നിലനിര്‍ത്തുമെന്ന് സര്‍വേ സൂചിപ്പിക്കുന്നു.

സര്‍വേ ഫലം ശതമാനക്കണക്കില്‍

1 അരൂര്‍

യു.ഡി.എഫ്- 42

എല്‍.ഡി.എഫ്- 38

എന്‍.ഡി.എ- 16

മറ്റുള്ളവര്‍ -2

നോട്ട- 2

2 ചേര്‍ത്തല

എല്‍.ഡി.എഫ്- 45

യു.ഡി.എഫ്- 41

എന്‍.ഡി.എ- 11

മറ്റുള്ളവര്‍ -2

നോട്ട- 1

3 ആലപ്പുഴ

എല്‍.ഡി.എഫ്- 42

യു.ഡി.എഫ്- 39

എന്‍.ഡി.എ- 14

മറ്റുള്ളവര്‍ -2

നോട്ട- 3


 



4 അമ്പലപ്പുഴ

യുഡിഎഫ്- 43

എല്‍.ഡി.എഫ്-38

എന്‍.ഡി.എ-16

മറ്റുള്ളവര്‍ -1

നോട്ട-2

5 കുട്ടനാട്

യു.ഡി.എഫ്-46

എല്‍.ഡി.എഫ്- 41

എന്‍.ഡി.എ- 11

മറ്റുള്ളവര്‍ -1

നോട്ട-1

6 ഹരിപ്പാട്

യുഡിഎഫ്- 46

എല്‍.ഡി.എഫ്-36

എന്‍.ഡി.എ-15

മറ്റുള്ളവര്‍ -1

നോട്ട-2

7 കായംകുളം

യുഡിഎഫ്- 42

എല്‍.ഡി.എഫ്-36

എന്‍.ഡി.എ-18

മറ്റുള്ളവര്‍ -2

നോട്ട-2

8 മാവേലിക്കര

എല്‍.ഡി.എഫ്- 42

യു.ഡി.എഫ്- 36

എന്‍.ഡി.എ- 20

മറ്റുള്ളവര്‍ -1

നോട്ട- 1

9 ചെങ്ങന്നൂര്‍

എല്‍.ഡി.എഫ്- 38

യു.ഡി.എഫ്- 34

എന്‍.ഡി.എ- 25

മറ്റുള്ളവര്‍ -1

നോട്ട- 2

പത്തനംതിട്ടയില്‍ യുഡിഎഫ്-4, എല്‍ഡിഎഫ്-1

കഴിഞ്ഞ തവണ അഞ്ചില്‍ അഞ്ചും നേടുന്ന രാഷ്ട്രീയ തരംഗമാണ്, എല്‍ഡിഎഫിന് അനുകൂലമായി പത്തനംതിട്ട ജില്ലയില്‍ ഉണ്ടായിരിക്കുന്നുതെങ്കില്‍, ഇത്തവണ കാര്യങ്ങള്‍ നേരെ തിരിച്ചാണ്. കോന്നി ഒഴികയെുള്ള നാലു സീറ്റുകളിലും യുഡിഎഫിനാണ് മറുനാടന്‍ സര്‍വേ സാധ്യത കല്‍പ്പിക്കുന്നത്. റാന്നി, അടൂര്‍, ആറന്‍മുള, തിരുവല്ല സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുക്കയാണ്.

ആറന്‍മുളയില്‍ മന്ത്രി വീണാ ജോര്‍ജ്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അബിന്‍ വര്‍ക്കിയോടെ തോല്‍ക്കുമെന്നാണ് മറുനാടന്‍ സര്‍വേ സൂചിപ്പിക്കുന്നത്. കേരളത്തിലെ ആരോഗ്യമന്ത്രി എന്ന നിലയില്‍ രണ്ടാം പിണറായി സര്‍ക്കാറില്‍ നിറഞ്ഞു നില്‍ക്കുന്ന വീണാജോര്‍ജിനുള്ള തിരിച്ചടി, കൃത്യമായ ഭരണ വിരുദ്ധ വികാരത്തിന്റെ സൂചകമാണ്. യുഡിഎഫിന് 41 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ എല്‍ഡിഎഫിന് 36 ശതമാനമാണ് സര്‍വേയില്‍ കാണുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ 20 ശതമാനം വോട്ടു നേടുന്നുണ്ട്. കഴിഞ്ഞ തവണ 19,000ത്തില്‍പ്പരം വോട്ടിനാണ് ഇവിടെ വീണാ ജോര്‍ജ ജയിച്ചത്.

അതുപോലെ എല്‍ഡിഎഫിന് ഷോക്കാണ്, തിരുവല്ലയും. 5 തവണ തിരുവല്ലയില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട (1987, 2006, 2011, 2016, 2021) മുന്‍മന്ത്രി മാത്യു ടി തോമസ് ഇവിടെ തോല്‍ക്കാന്‍ സാധ്യതയുണ്ട്. 30 ശതമാനം വോട്ടാണ് മാത്യു ടി തോമസിന് ലഭിക്കുക. അതേസമയം യുഡിഎഫിലെ വര്‍ഗീസ് മാമ്മന്‍ 39 ശതമാനം വോട്ടു നേടി മുന്നിലെത്തി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ഇവിടെ 27 ശതമാനം വോട്ട് പിടിക്കുന്നുണ്ട്. സര്‍വേ പ്രകാരം, റാന്നി, അടൂര്‍ മണ്ഡലങ്ങളും ഇത്തവണ യുഡിഎഫിന് ഒപ്പമാണ്. എല്‍ഡിഎഫിന്റെ സിറ്റിങ്ങ് എംഎല്‍എയായ യു ജനീഷ്‌കുമാര്‍ കോന്നി നിലനിര്‍ത്തുമെന്നും സര്‍വേ പ്രവചിക്കുന്നു.



1 റാന്നി

യുഡിഎഫ് - 42

എല്‍.ഡി.എഫ്-38

എന്‍.ഡി.എ-17

മറ്റുളളവര്‍-1

നോട്ട-2

2 കോന്നി

എല്‍ഡിഎഫ്- 40

യു.ഡി.എഫ്-37

എന്‍.ഡി.എ- 20

മറ്റുള്ളവര്‍-1

നോട്ട- 2

3 ആറന്മുള

യുഡിഎഫ്-41

എല്‍.ഡി.എഫ്-36

എന്‍.ഡി.എ-20

മറ്റുള്ളവര്‍-2

നോട്ട-1

4 തിരുവല്ല

യു.ഡി.എഫ്-39

എല്‍ഡിഎഫ്-30

എന്‍.ഡി.എ-27

മറ്റുളളവര്‍-2

നോട്ട-2


 



5 അടൂര്‍

യുഡിഎഫ്- 40

എല്‍.ഡി.എഫ്-32

എന്‍.ഡി.എ-25

മറ്റുള്ളവര്‍-2

നോട്ട-1

കൊല്ലത്ത് ഷോക്ക്! യുഡിഎഫ്-8, എല്‍ഡിഎഫ്-3

ആകെയുള്ള 11 സീറ്റുകളില്‍ 9 നേടിക്കൊണ്ടുള്ള എല്‍ഡിഎഫ് തരംഗത്തിനാണ് കൊല്ലം ജില്ല കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സാക്ഷിയായതെങ്കില്‍ ഇപ്പോള്‍ കാറ്റ് വിപരീത ദിശയിലാണ്. മറുനാടന്‍ സര്‍വേ പ്രകാരം, യു.ഡി.എഫ്-8, എല്‍ഡിഎഫ്-3 എന്ന നിലയാണ് ജില്ലയിലെ കക്ഷിനില. കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങള്‍ നിലനിര്‍ത്തുന്ന യുഡിഎഫ്, കൊല്ലം, ചവറ, പത്തനാപുരം, കുന്നത്തൂര്‍, കൊട്ടാരക്കര, ചടയമഗംലം എന്നീ മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കും. എല്‍ഡിഎഫ് ജയിക്കുന്ന ചാത്തന്നൂരില്‍, എന്‍ഡിഎയാണ് രണ്ടാം സ്ഥാനത്ത്. ഇരവിപുരം, പുനലൂര്‍ എന്നിവടങ്ങളിലാണ് എല്‍ഡിഎഫിന്റെ വിജയസാധ്യതയുള്ള മറ്റ് സീറ്റുകള്‍.

പത്താനപുരത്ത് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ തോല്‍ക്കാന്‍ സാധ്യതയുണ്ട്. മന്ത്രിമാരായ കെ എന്‍ ബാലഗോപാലും, ചിഞ്ചുറാണിയും പിന്നിലാണെന്നതും ഇടതിന് ഷോക്കാണ്. കഴിഞ്ഞ തവണ 14,336 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്, ഗണേഷ്‌കുമാര്‍, കോണ്‍ഗ്രസിലെ ജ്യോതികുമാര്‍ ചമക്കാലയെ തോല്‍പ്പിച്ചത്. എന്നാല്‍ തോല്‍വിക്കുശേവും പത്തനാപരം മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കയായിരുന്നു ചാമക്കാല. കഴിഞ്ഞ തവണ പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ എന്‍ ബാലഗോപാല്‍ കൊട്ടാരക്കരയില്‍ ജയിച്ചത്. ഇത്തവണ സിപിഎം വിട്ട് കോണ്‍ഗ്രസില്‍ എത്തിയ മുന്‍ എംഎല്‍എ ഐഷാ പോറ്റിയാണ്, ബാലഗോപാലിന്റെ എതിരാളി. മറുനാടന്‍ സര്‍വേ പ്രകാരം, 6 ശതമാനം വോട്ടിന് ബാലഗോപാല്‍ പിന്നിലാണ്.

2021ലെ തിരഞ്ഞെടുപ്പില്‍ ചടയമംഗലം മണ്ഡലത്തില്‍ നിന്നും 13,678 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മന്ത്രി ജെ. ചിഞ്ചുറാണി വിജയിച്ചത്. മറുനാടന്‍ സര്‍വേ പ്രകാരം അവര്‍ രണ്ടു ശതമാനം വോട്ടിന് പിന്നിലാണ്. നടന്‍ മുകേഷിലൂടെ എല്‍ഡിഎഫ് നേടിയ കൊല്ലം സീറ്റ് ഇത്തവണ, കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണ തിരിച്ചുപടിക്കുമെന്നാണ് മറുനാടന്‍ സര്‍വേ സൂചിപ്പിക്കുന്നത്. അതുപോലെ കഴിഞ്ഞ രണ്ടുതവണയും ചവറയില്‍നിന്ന് തോറ്റ ഷിബുബേബി ജോണിന്റെ തിരിച്ചുവരവ് കൂടിയായിരിക്കും ഈ തിരഞ്ഞെടുപ്പെന്ന് മറുനാടന്‍ സര്‍വേ സൂചിപ്പിക്കുന്നു. 11 ശതമാനം വോട്ടിന്റെ ലീഡിന് ചവറയില്‍ ഷിബു മുന്നിലാണ്.


1 ചാത്തന്നൂര്‍

എല്‍.ഡി.എഫ്- 41

എന്‍.ഡി.എ-30

യു.ഡി.എഫ്- 25

മറ്റുള്ളവര്‍-2

നോട്ട -2

2 ഇരവിപുരം

എല്‍.ഡി.എഫ്- 43

യു.ഡി.എഫ്- 41

എന്‍.ഡി.എ-12

മറ്റുള്ളവര്‍-2

നോട്ട- 2

3 കരുനാഗപ്പള്ളി

യു.ഡി.എഫ്-45

എല്‍.ഡി.എഫ്- 32

എന്‍.ഡി.എ- 20

മറ്റുള്ളവര്‍- 1

നോട്ട- 2

4 ചവറ

യു.ഡി.എഫ്- 46

എല്‍.ഡി.എഫ്- 35

എന്‍.ഡി.എ- 17

മറ്റുള്ളവര്‍- 1

നോട്ട- 1




 

5 കൊല്ലം

യു.ഡി.എഫ്- 46

എല്‍.ഡി.എഫ്- 37

എന്‍.ഡി.എ- 13

മറ്റുള്ളവര്‍- 2

നോട്ട- 2

6 കുണ്ടറ

യു.ഡി.എഫ്- 54

എല്‍.ഡി.എഫ്- 35

എന്‍.ഡി.എ- 6

മറ്റുള്ളവര്‍- 2

നോട്ട- 3

7 കുന്നത്തൂര്‍

യു.ഡി.എഫ്- 42

എല്‍.ഡി.എഫ്-32

എന്‍.ഡി.എ- 21

മറ്റുള്ളവര്‍- 2

നോട്ട- 3

8 പത്തനാപുരം

യു.ഡി.എഫ്- 47

എല്‍.ഡി.എഫ്- 40

എന്‍.ഡി.എ- 9

മറ്റുള്ളവര്‍- 1

നോട്ട- 3

9 പുനലൂര്‍

എല്‍.ഡി.എഫ്- 49

യു.ഡി.എഫ്- 36

എന്‍.ഡി.എ-10

മറ്റുള്ളവര്‍-2

നോട്ട- 3

10 കൊട്ടാരക്കര

യു.ഡി.എഫ്- 44

എല്‍.ഡി.എഫ്- 38

എന്‍.ഡി.എ-14

മറ്റുള്ളവര്‍-2

നോട്ട- 2

11 ചടയമംഗലം

യു.ഡി.എഫ്- 42

എല്‍.ഡി.എഫ്- 40

എന്‍.ഡി.എ-15

മറ്റുള്ളവര്‍-2

നോട്ട- 1

തിരുവനന്തപുരത്ത് എല്‍ഡിഎഫ്-8, യുഡിഎഫ്-4- എന്‍ഡിഎ-2

തെക്കന്‍ കേരളത്തില്‍, ഇടതുപക്ഷത്തിന് ആശ്വാസമായ വാര്‍ത്തകള്‍ വരുന്നത് തിരുവനന്തപുരത്തു നിന്നുമാണ്. ജില്ലയില്‍ ആകെയുള്ള 14 സീറ്റില്‍ എല്‍ഡിഎഫ്-8, യുഡിഎഫ്-4- എന്‍ഡിഎ-2 എന്നിങ്ങനെയാണ് മറുനാടന്‍ സര്‍വേയില്‍ തെളിയുന്ന ഫലം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോവളം ഒഴികെയുള്ള മുഴുവന്‍ സീറ്റിലും ജയിച്ചിരുന്നത് ഇടതുപക്ഷമാണ്.

പാറശ്ശാല, നെയ്യാറ്റിന്‍കര, കാട്ടാക്കട, വര്‍ക്കല, ചിറയിന്‍കീഴ്, വാമനപുരം, നെടുമങ്ങാട്, അരുവിക്കര എന്നീ മണ്ഡലങ്ങളാണ് മറുനാടന്‍ സര്‍വേ പ്രകാരം എല്‍ഡിഎഫ് നേടാന്‍ സാധ്യതയുള്ളത്. യുഡിഎഫിന് സാധ്യതയുള്ള സീറ്റുകള്‍, തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, കോവളം എന്നിവയാണ്. ഇതില്‍ കഴക്കൂട്ടത്ത് ഫോട്ടോഫിനിഷാണ്. ഇവിടെ രണ്ടാമത് എത്തുന്നത് എന്‍ഡിഎയാണ്.

എന്‍ഡിഎക്ക് സാധ്യതയുള്ള സീറ്റുകള്‍, നേമം, ആറ്റിങ്ങല്‍ എന്നിവയാണ്. രണ്ടിടത്തും എല്‍ഡിഎഫുമായി വെറു ഒരു ശതമാനം വോട്ടിന്റെ ഫോട്ടോ ഫിനീഷാണ്. വട്ടിയൂര്‍ക്കാവിലാണ് ഇത്തവണ യുഡിഎഫിന്റെ അട്ടിമറിയുള്ളത്. അവിടെ കോണ്‍ഗ്രസ് നേതാവ്, കെ മുരളീധരന്‍ സിറ്റിങ് എംഎല്‍എ വി കെ പ്രശാന്തിനേക്കാള്‍ ആറുശതമാനം വോട്ടിന് മുന്നിലാണ്. എല്‍ഡിഎഫ് സിറ്റിംഗ് സീറ്റായ തിരുവനന്തപുരവും യുഡിഎഫ് പിടിക്കുമെന്ന് സര്‍വേ സൂചിപ്പിക്കുന്നു.


1.പാറശ്ശാല

എല്‍.ഡി.എഫ്- 45

യു.ഡി.എഫ്- 38

എന്‍.ഡി.എ- 14

മറ്റുളളവര്‍- 1

നോട്ട- 2

2.നെയ്യാറ്റിന്‍കര

എല്‍.ഡി.എഫ്- 49

യു.ഡി.എഫ്-38

എന്‍.ഡി.എ-10

മറ്റുളളവര്‍- 2

നോട്ട- 1

3.കാട്ടാക്കട

എല്‍.ഡി.എഫ്- 43

യു.ഡി.എഫ്- 31

എന്‍.ഡി.എ- 24

മറ്റുളളവര്‍- 1

നോട്ട- 1

4.വര്‍ക്കല

എല്‍.ഡി.എഫ്- 42

യു.ഡി.എഫ്- 36

എന്‍.ഡി.എ- 18

മറ്റുളളവര്‍- 1

നോട്ട- 3

5.ചിറയിന്‍കീഴ്

എല്‍.ഡി.എഫ്- 39

യു.ഡി.എഫ്- 36

എന്‍.ഡി.എ- 20

മറ്റുളളവര്‍- 2

നോട്ട- 3

6.ആറ്റിങ്ങല്‍

എന്‍.ഡി.എ- 34

എല്‍.ഡി.എഫ്- 33

യു.ഡി.എഫ്- 29

മറ്റുളളവര്‍-1

നോട്ട- 3




 

7.നേമം

എന്‍.ഡി.എ- 33

എല്‍.ഡി.എഫ്- 32

യു.ഡി.എഫ്- 30

മറ്റുള്ളവര്‍- 2

നോട്ട-3

8.തിരുവനന്തപുരം

യുഡിഎഫ്- 37

എല്‍ഡിഎഫ്- 33

എന്‍ഡിഎ-28

മറ്റുള്ളവര്‍-1

നോട്ട-1

9.കഴക്കൂട്ടം

യു.ഡി.എഫ്- 33

എന്‍.ഡി.എ- 32

എല്‍.ഡി.എഫ് -30

മറ്റുള്ളവര്‍-1

നോട്ട- 4

10. വാമനപുരം

എല്‍.ഡി.എഫ്- 43

യു.ഡി.എഫ്- 36

എന്‍.ഡി.എ- 16

മറ്റുളളവര്‍- 2

നോട്ട- 3

11.നെടുമങ്ങാട്

എല്‍.ഡി.എഫ്-47

യു.ഡി.എഫ്- 32

എന്‍.ഡി.എ- 18

മറ്റുളളവര്‍- 1

നോട്ട- 2

12.വട്ടിയൂര്‍ക്കാവ്

യുഡിഎഫ്- 36

എല്‍ഡിഎഫ്- 30

എന്‍ഡിഎ-29

മറ്റുള്ളവര്‍-2

നോട്ട-3

13.അരുവിക്കര

എല്‍.ഡി.എഫ്- 46

യു.ഡി.എഫ്- 37

എന്‍.ഡി.എ- 13

മറ്റുളളവര്‍- 1

നോട്ട- 3

14.കോവളം

യുഡിഎഫ്- 47

എല്‍ഡിഎഫ്- 37

എന്‍ഡിഎ- 13

മറ്റുള്ളവര്‍-1

നോട്ട-2

മറുനാടന്‍ സര്‍വേയുടെ മൂന്നാം ഘട്ടത്തില്‍ യുഡിഎഫ് 21, എല്‍ഡിഎഫ് 16, എന്‍ഡിഎ 2 എന്നിങ്ങനെയാണ് ഫലം. ഇതും ചേര്‍ത്ത് കേരളത്തിലെ 140 മണ്ഡലങ്ങളിലെയും ഫലം പുറത്തുവരുമ്പോള്‍ യുഡിഎഫ്-81, എല്‍ഡിഎഫ്- 55, എന്‍ഡിഎ-3 എന്നതാണ് അവസാന കക്ഷിനില. മഞ്ചേശ്വരത്ത് എന്‍ഡിഎയും യുഡിഎഫും ഒപ്പത്തിനൊപ്പമാണ്.

തെക്കന്‍കേരളം മൊത്തം ഫലം.

ആകെ സീറ്റുകള്‍- 39

യുഡിഎഫ്-21

എല്‍ഡിഎഫ്- 16

എന്‍ഡിഎ-2

കേരളത്തിലെ മുഴുവന്‍ സീറ്റുകളിലെയും മറുനാടന്‍ സര്‍വേഫലം ഇങ്ങനെ

ആകെ സീറ്റ്- 140

യുഡിഎഫ്-81

എല്‍ഡിഎഫ്- 55

എന്‍ഡിഎ- 3

ഫോട്ടോഫിനിഷ്- 1 (മഞ്ചേശ്വരം)

Tags:    

Similar News