ന്യൂജേഴ്സിയില്‍ രണ്ട് ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു; ഒരു മരണം; രണ്ട് പൈലറ്റുമാര്‍ തമ്മില്‍ ആശയവിനിമയത്തില്‍ വന്ന വീഴ്ചയാണ് അപകടകാരണമെന്ന് നിഗമനം
ന്യൂജേഴ്സിയില്‍ രണ്ട് ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു; ഒരു മരണം
ന്യൂജേഴ്സി: ഞായറാഴ്ച ന്യൂജേഴ്സിയില്‍ രണ്ട് ഹെലികോപ്റ്ററുകള്‍ ആകാശത്ത് വച്ച് കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അപകട ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്നുള്ള വീഡിയോയില്‍ ഒരു ഹെലികോപ്റ്റര്‍ അതിവേഗത്തില്‍ കറങ്ങിക്കൊണ്ട് താഴെ വീഴുന്നത് കാണാം.
ഉടനെ പൊലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഒരാളെ ജീവനോടെ രക്ഷിക്കാനായിട്ടുണ്ട്.പൈലറ്റുമാര്‍ മാത്രമേ ഹെലികോപ്റ്ററുകളില്‍ ഉണ്ടായിരുന്നുള്ളൂ. ഒരാള്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മറ്റൊരു പൈലറ്റിനെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.
രണ്ട് പൈലറ്റുമാര്‍ തമ്മില്‍ ആശയവിനിമയത്തില്‍ വന്ന വീഴ്ചയാണ് അപകടകാരണമെന്നും, അവര്‍ക്ക് പരസ്പരം കാണാന്‍ കഴിഞ്ഞോ എന്നത് അന്വേഷിക്കുമെന്ന് എഫ്എഎയുടെയും എന്‍ടിഎസ്ബിയുടെയും മുന്‍ ക്രാഷ് ഇന്‍വെസ്റ്റിഗേറ്ററായ അലന്‍ ഡീല്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.