ഓഫീസിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലെത്തി; ഒന്ന് ഫ്രഷായി ഫോൺ തുറന്നതും ഗ്രൂപ്പിലെ മെസ്സേജ് കണ്ട് ഞെട്ടൽ; പോരാത്തതിന് അപമാനവും; വിചിത്ര പോസ്റ്റുമായി യുവാവ്

Update: 2025-08-28 10:23 GMT

മ്പനിയിൽ എസി ഓഫ് ചെയ്യാൻ ഒരു ദിവസം മറന്നതിനെ തുടർന്ന് ജീവനക്കാരനെ പിഴയീടാക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്ത സംഭവം ചർച്ചയാകുന്നു. റെഡ്ഡിറ്റിൽ പങ്കുവെച്ച യുവാവിൻ്റെ അനുഭവക്കുറിപ്പാണ് സാമൂഹിക മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുന്നത്.

തൻ്റെ ജോലിയല്ലെങ്കിലും, പതിവായി ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ ലൈറ്റുകളും എസിയും ഓഫ് ചെയ്യാറുണ്ടെന്ന് യുവാവ് പറയുന്നു. എന്നാൽ, ഒരു ദിവസം അപ്രതീക്ഷിതമായി എസി ഓഫ് ചെയ്യാൻ വിട്ടുപോയി. ഇതിനെ തുടർന്ന് 500 രൂപ പിഴ ചുമത്തുകയും, ഒരു മുന്നറിയിപ്പോ ചർച്ചയോ കൂടാതെ ഗ്രൂപ്പ് മെസ്സേജിലൂടെ തൻ്റെ പേരെടുത്ത് പറഞ്ഞ് അപമാനിക്കുകയും ചെയ്തുവെന്ന് യുവാവ് വെളിപ്പെടുത്തി. ആരാണോ ലൈറ്റും എസിയും ഓഫാക്കാതെ പോയത്, അവരുടെ ശമ്പളത്തിൽ നിന്നും തുക പിടിക്കുമെന്നായിരുന്നു സന്ദേശം.

തൻ്റെ ഭാഗത്താണ് തെറ്റുപറ്റിയതെന്ന് സമ്മതിച്ചെങ്കിലും, എല്ലാവർക്കും മുന്നിൽ അപമാനിക്കപ്പെട്ടതായി യുവാവ് കുറിച്ചു. സാധാരണയായി ഏറ്റവും അവസാനമാണ് താൻ ഓഫീസ് വിടാറുള്ളത്. അതുകൊണ്ടുതന്നെയാണ് ഈ ചുമതല ഏറ്റെടുക്കാറുള്ളതെന്നും, എന്നാൽ ഒരു ദിവസത്തെ തെറ്റിന് ഇത്രയധികം വേദനിപ്പിക്കുന്ന രീതിയിൽ ശിക്ഷ നൽകിയത് ശരിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    

Similar News