മറ്റൊരാളുമായി പ്രണയത്തിലെന്ന് നവവധു; യുവതിയെ കുടുക്കാന്‍ സ്വയം വിഷം കഴിച്ച ശേഷം ഭാര്യ നല്‍കിയതെന്ന് മൊഴി നല്‍കി ഭര്‍ത്താവ്: പൊളിച്ചടുക്കി പോലിസ്
ഭാര്യയ്ക്കു മറ്റൊരാളോടു പ്രണയം, കേസിൽ കുടുക്കാൻ വിഷം കഴിച്ച് ഭർത്താവ്
ചെന്നൈ: ഭാര്യയോടുള്ള പകവീട്ടാന്‍ സ്വയം വിഴം കഴിച്ച ശേഷം ഭാര്യ നല്‍കിയെന്ന് മൊഴി നല്‍കി ഭര്‍ത്താവ്. എന്നാല്‍ യുവാവിന്റെ ആരോപണം ശാസ്ത്രീയ തെളിവുകളിലൂടെ കള്ളത്തരമാണെന്ന് തെളിയിച്ച് പോലീസ്. കടലൂര്‍ സ്വദേശിയായ കലയരശനാണ് നവവധുവായ ശാലിനിയെ കുടുക്കാനായി സ്വയം വിഷം കഴിച്ച ശേഷം കുറ്റം ഭാര്യയുടെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചത്.
ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി കഴിച്ച കലയരശന്‍ ആശുപത്രി കിടക്കയില്‍ വെച്ച് ഭാര്യയാണ് വിഷം നല്‍കിയതെന്ന് പോലിസിന് മൊഴി നല്‍കുക ആയിരുന്നു. ഭആര്യയോടുുള്ള വൈരാഗ്യമാണ് കലയരശനെ ഇത്തരത്തില്‍ ഒരു കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചത്.
മറ്റൊരാളുമായി പ്രണയത്തിലായിരുന്നെന്നും ഈ വിവാഹത്തില്‍ താല്‍പര്യമില്ലെന്നും ആദ്യരാത്രിയില്‍ തന്നെ ശാലിനി പറഞ്ഞിരുന്നു. പ്രകോപിതനായ കലയരശന്‍ യുവതിയെ തിരികെ വീട്ടിലേക്ക് അയച്ചു. എന്നാല്‍, കുറച്ചു ദിവസത്തിനുള്ളില്‍ വീട്ടുകാര്‍ യുവതിയെ തിരികെ ഭര്‍ത്താവിന്റെ വീട്ടിലെത്തിച്ചു.
ഇതോടെ, ഭാര്യയോട് പ്രതികാരം ചെയ്യാനായി കലയരശന്‍, ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി കഴിക്കുകയായിരുന്നു. തുടര്‍ന്ന്, ഭാര്യയാണു വിഷം നല്‍കിയതെന്നും മൊഴി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കലശയരശന്‍ തന്നെയാണു വിഷം വാങ്ങിയതെന്നു കണ്ടെത്തി. യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.