യുക്രൈനില്‍ റഷ്യയുടെ മിസൈല്‍ ആക്രമണം; ആറു വയസ്സുകാരനുള്‍പ്പടെ 16 പേര്‍ കൊല്ലപ്പെട്ടു: 16 കുട്ടികളടക്കം 155 പേര്‍ക്ക് പരിക്ക്: കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തിരച്ചില്‍

യുക്രൈനില്‍ റഷ്യയുടെ മിസൈല്‍ ആക്രമണം; ആറു വയസ്സുകാരനുള്‍പ്പടെ 16 പേര്‍ കൊല്ലപ്പെട്ടു

Update: 2025-08-01 00:12 GMT

കീവ്: യുക്രൈനില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പട്ടു. 16 കുട്ടികളടക്കം 155 പേര്‍ക്ക് പരുക്കേറ്റു. യുക്രെയ്ന്‍ തലസ്ഥാന നഗരമായ കീവിലാണ് റഷ്യ ആക്രമണം അഴിച്ചു വിട്ടത്. ആക്രമണത്തില്‍ തകര്‍ന്നു വീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ പുറത്തെടുക്കാന്‍ ശ്രമം നടക്കുകയാണ്. കീവില്‍ 27 ഇടങ്ങളിലായിരുന്നു ആക്രമണം. പാര്‍പ്പിട സമുച്ചയങ്ങളും സ്‌കൂളുകളും ആശുപത്രികളും തകര്‍ന്നു.

റഷ്യ 309 ഡ്രോണുകളും എട്ട ക്രൂയിസ് മിസൈലുകളും തൊടുത്തുവിട്ടതായി യുക്രെയ്ന്‍ വ്യോമസേന അറിയിച്ചു. അതേസമയം ഓഗസ്റ്റ് 8നകം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ വ്‌ലാഡിമിര്‍ പുട്ടിന്‍ തയാറായില്ലെങ്കില്‍ മോസ്‌കോ കടുത്ത ഉപരോധങ്ങള്‍ നേരിടേണ്ടി വരുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ് നിലനില്‍ക്കെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.

ഇതിനിടെ, യുക്രെയ്‌നിലെ അഴിമതി വിരുദ്ധ ഏജന്‍സികളുടെ സ്വതന്ത്രാധികാരം വെട്ടിച്ചുരുക്കാനുള്ള പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുടെ ശ്രമത്തിനെതിരെയുള്ള ജനകീയ പ്രതിഷേധം ഫലം കണ്ടു. ഏജന്‍സികളുടെ സ്വാതന്ത്ര്യം പുനഃസ്ഥാപിച്ചുകൊണ്ടുള്ള പുതിയ ബില്ലിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി.

Tags:    

Similar News