ഖത്തറിന്റെ സുരക്ഷിതത്വത്തില്‍ ഒളിഞ്ഞിരുന്ന ഹനിയയെ തീര്‍ത്ത് ഇറാനിലേക്കുള്ള യാത്ര; ഗാസയിലുള്ള പ്രമുഖരെ എല്ലാം കൊന്നൊടുക്കിയ ഇസ്രയേലിന് ഹിറ്റ് ലിസ്റ്റിലുള്ള ബാക്കി പേരുകാരേയും ഖത്തറിന് പുറത്തു കിട്ടും; ഹമാസ് നേതാക്കളോട് രാജ്യം വിടാന്‍ ഖത്തര്‍; ഫലിക്കുന്നത് അമേരിക്കന്‍ സമ്മദ്ദം; ട്രംപിസം പശ്ചിമേഷ്യയെ മാറ്റിമറിക്കും
വാഷിങ്ടന്‍: അമേരിക്കയെ ഡൊണാള്‍ഡ് ട്രംപ് കീഴടക്കുമ്പോള്‍ മാറി ചിന്തിക്കുകയാണ് ഖത്തറും. യുഎസ് സമ്മര്‍ദത്തിനു വഴങ്ങി ഹമാസ് നേതാക്കളോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ഖത്തര്‍. യുഎസ് പ്രസിഡന്റായി ട്രംപ് അധികാരമേറ്റത്തിന് തൊട്ട് പിന്നാലെയാണ് ഖത്തറിന്റെ നയം മാറ്റം. ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ നിര്‍ണായക വഴിത്തിരിവുകള്‍ ഉണ്ടാകുമെന്നതിനുള്ള തെളിവാണ് ഖത്തറിന്റെ നയം മാറ്റം.
യുഎസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ഖത്തറിന്റെ നയം മാറ്റം. ഏകദേശം 10 ദിവസം മുന്‍പാണ് അഭ്യര്‍ഥന നടത്തിയത്. എന്നാല്‍ തീരുമാനം വരുന്നത് ട്രംപ് അധികാരമേറ്റതിന് പിന്നാലെയാണ്. ഇതോടെ ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ ട്രംപ് നിര്‍ണായക സ്വാധീനം ചെലുത്തുമെന്ന വാദത്തില്‍ കൂടുതല്‍ വ്യക്തത വരികയാണ്. എന്നാല്‍ എത്ര ദിവസത്തിനുള്ളില്‍ രാജ്യം വിടണമെന്ന നിര്‍ദേശമാണ് നല്‍കിയതെന്നത് വ്യക്തമല്ല. ഏതായാലും ഖത്തറില്‍ നിന്നും ഹമാസിന് പുറത്തേക്ക് പോകേണ്ടി വരും. ഖത്തറിന് പുറത്തുള്ള പ്രധാന നേതാക്കളെ എല്ലാം ഇസ്രയേല്‍ വകവരുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഖത്തറിലുള്ള ആരും പുറത്തേക്ക് പോകുന്നുമില്ല. ഇത് മനസ്സിലാക്കിയാണ് അമേരിക്ക സമ്മര്‍ദ്ദവുമായി എത്തുന്നത്.
2012 മുതല്‍ ഹമാസിന്റെ രാഷ്ട്രീയ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഓഫീസ് പ്രവര്‍ത്തിക്കുന്നത് ഖത്തറിലെ ദോഹയിലാണ്. ഈ സാന്നിധ്യം ഇനി അംഗീകരിക്കാനാവില്ലെന്നാണ് യുഎസ് ഖത്തറിനെ അറിയിച്ചത്. ഗാസയില്‍ നടക്കുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനായി യുഎസും ഈജിപ്തും നടത്തിയ ചര്‍ച്ചകളില്‍ ഖത്തറും പങ്കാളിയായിരുന്നു. സമാധാന കരാറിന് വഴങ്ങാന്‍ ഹമാസിനോട് നിര്‍ദേശിക്കണമെന്ന് യുഎസ് ഖത്തറിനോട് ആവശ്യപ്പെട്ടിരുന്നു. ഹമാസ് ഖത്തറില്‍ തുടരുന്നത് ഇരു രാജ്യങ്ങളുടെയും ബന്ധം വഷളാക്കുമെന്നും വൈറ്റ്ഹൗസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതാണ് ഖത്തര്‍ അംഗീകരിക്കുന്നത്.
പലസ്തീന്‍-ഇസ്രായേല്‍ യുദ്ധവുമായി ബന്ധപ്പെട്ട് ബന്ദികളെ മോചിപ്പിക്കണമെന്ന ആവശ്യവും ഹമാസ് അംഗീകരിച്ചിരുന്നില്ല. ഒടുവില്‍ ഒക്ടോബര്‍ മധ്യത്തില്‍ നടന്ന ഏറ്റവും പുതിയ ചര്‍ച്ചകളില്‍ ഹമാസ് ഇടക്കാല വെടിനിര്‍ത്തല്‍ ആവശ്യവും നിരസിച്ചതിന് പിന്നാലെയാണ് യുഎസ് നിലപാട് കടുപ്പിച്ചത്. ഹമാസ് നേതാക്കളെ ഒരു അമേരിക്കന്‍ പങ്കാളിയുടെയും തലസ്ഥാനങ്ങളിലേക്ക് ഇനി സ്വാഗതം ചെയ്യേണ്ടതില്ലെന്നാണ് നിലപാടെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇസ്മയില്‍ ഹനിയ ആയിരുന്നു ഹമാസിന്റെ എല്ലാം എല്ലാം. ഇറാനില്‍ പോയ ഹനിയയെ ഇസ്രയേല്‍ വകവരുത്തി. അതിന് ശേഷം യാഹ്യ സിന്‍വറും കൊല്ലപ്പെട്ടു. ഹനിയയെ പോലെ ഖത്തറില്‍ അഭയം തേടിയവരെ എല്ലാം ഇല്ലതാക്കുകയാണ് ഇസ്രയേല്‍ പദ്ധതി. ഇതിന്റെ ഭാഗമാണ് ഖത്തറിന് അമേരിക്ക നല്ഡകിയ നിര്‍ദ്ദേശം.
ഹമാസിനോടുള്ള ആതിഥ്യം അവസാനിപ്പിക്കാന്‍ ഖത്തറിനോട് പറയണമെന്ന് ആവശ്യപ്പെട്ട് 14 റിപ്പബ്ലിക്കന്‍ യുഎസ് സെനറ്റര്‍മാര്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന് കത്ത് നല്‍കിയിരുന്നു. നേതാക്കളുടെ അക്കൗണ്ടുംവസ്തുവകകളും മരവിപ്പിക്കണമെന്നും ഖത്തറില്‍ നിന്ന് നേതാക്കളെ പൂര്‍ണമായും പുറത്താക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതും ഖത്തര്‍ ചെയ്യുമോ എന്നത് നിര്‍ണ്ണായകമാണ്. ഏതായാലും അമേരിക്കന്‍ പ്രസിഡന്റായി ജനുവരിയില്‍ ട്രംപ് ചുമതല ഏല്‍ക്കുമ്പോള്‍ പശ്ചിമേഷ്യയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് സാധ്യത ഏറെയാണ്. ട്രംപിസം പശ്ചിമേഷ്യയെ മാറ്റി മറിക്കുമെന്നാണ് വിലയിരുത്തല്‍ വരുന്നത്.