ANALYSIS - Page 74

മുഖ്യമന്ത്രി പറഞ്ഞാൽ രാജിയെന്ന് മന്ത്രി തോമസ് ചാണ്ടി; കോടതി വിധിയിൽ പ്രതികൂല പരാമർശമുണ്ടെങ്കിൽ രാജിവെക്കുമെന്ന നിലപാട് തോമസ് ചാണ്ടി മാറ്റി; ഡൽഹി യാത്ര റദ്ദാക്കി തിരുവനന്തപുരത്തെത്താൻ മുഖ്യമന്ത്രി നിർദ്ദേശിച്ചതോടെ കാര്യങ്ങൾ വ്യക്തം; മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നാൽ നൂറിരട്ടി ശക്തിയോടെ തിരിച്ചുവരുമെന്നും തോമസ് ചാണ്ടി   
കോടതി വിധി തനിക്ക് അനുകൂലം, വാക്കാലുള്ള പരാമർശം കൊണ്ടൊന്നും ഞാൻ രാജിവെക്കില്ല; വിധിന്യായത്തിൽ എതിരായി എന്തെങ്കിലും ഉണ്ടെങ്കിൽ ആ സെക്കന്റിൽ രാജി; കലക്ടർ നൽകിയത് വെറും റിപ്പോർട്ട്, ഉത്തരവായിട്ടുമില്ല; ഹൈക്കോടതി എടുത്തു കുടഞ്ഞിട്ടും തോമസ് ചാണ്ടി നാലുകാലിൽ തന്നെ! രാജിവെക്കാൻ ഒരുക്കമല്ലെന്ന് സൂചിപ്പിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ; പണക്കൊഴുപ്പുള്ള മന്ത്രിയെ സംരക്ഷിച്ചു നിർത്താൻ തലസ്ഥാനത്തും തിരക്കിട്ട നീക്കങ്ങൾ
എൻസിപി ഭാരവാഹി യോഗത്തിലെ പൊതുവികാരം തോമസ് ചാണ്ടി രാജിവെക്കണം എന്നു തന്നെ; രാജി വേണ്ടെന്ന ആവശ്യം ഉയർത്തി പ്രതിരോധിക്കാൻ ശ്രമിച്ച ടി പി പീതാംബരൻ മാസ്റ്റർക്കെതിരെ രോഷപ്രകടനം; രാജി അനിവാര്യമെന്ന അഭിപ്രായം സംസ്ഥാന നേതൃത്വം കേന്ദ്രനേതാവ് പ്രഫുൽ പട്ടേലിനെ അറിയിച്ചു; ശരദ് പവാറിന്റെ അനുമതി തേടിയ ശേഷം മുഖ്യമന്ത്രിയെ വിവരം അറിയിക്കും; തോമസ് ചാണ്ടിയുടെ രാജി ഇന്ന് രാത്രിയോ നാളെയോ ഉണ്ടാകാൻ സാധ്യത
വിധിയുടെ വിശദാംശങ്ങളും എൻസിപിയുടെ തീരുമാനവും അറിയട്ടെ;  ഉചിതമായ തീരുമാനം തക്ക സമയത്ത് കൈക്കൊള്ളും; തോമസ് ചാണ്ടിയുടെ രാജിവിഷയത്തിൽ കോടതി എതിരായപ്പോൾ മൗനം വെടിഞ്ഞ് വായ് തുറന്ന് മുഖ്യമന്ത്രിയും; പിണറായി വിജയന്റെ ആദ്യ പ്രതികരണവും ചാണ്ടിയെ പൂർണമായും കൈവിടാതെ
തോമസ് ചാണ്ടി രാജിവെക്കുന്നതാണ് ഉചിതമെന്ന് എൻസിപി ഭാരവാഹി യോഗത്തിൽ പൊതുവികാരം; ചാണ്ടിയുടെ നിലപാട് പാർട്ടിയെ നാണം കെടുത്തിയെന്ന് ഒരു വിഭാഗം; തീരുമാനം കേന്ദ്രനേതൃത്വത്തിന് വിടാമെന്ന് സംസ്ഥാന നേതൃത്വം; യോഗത്തിൽ രൂക്ഷമായ ബഹളം; കോടതി പരാമർശത്തോടെ രാജിയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്ന തിരിച്ചറിവിൽ നാഷണലിസ്റ്റ് കോൺഗ്രസ്
കൊടുത്തും കൊണ്ടും പാർട്ടിയെ മുന്നിൽ നിന്ന് നയിച്ചു; കതിരൂർ കേസോടെ താരപദവിയുമെത്തി; യുഎപിഎ കേസിൽ കുടുങ്ങിയതോടെ കണ്ണൂരിന് പുറത്തും താരപ്രചാരകനായി; കുടക് വഴി കാസർഗോട്ടെത്തി സുധാകരനെ മുട്ടുകുത്തിച്ചത് പ്രസംഗത്തിൽ കത്തികയറി; ജയരാജനെതിരായ ശാസനയ്ക്ക് പിന്നിൽ പാർട്ടിയിലെ താത്വിക പ്രാസംഗികരോ? വ്യക്തിപൂജയിലെ വിമർശനത്തിൽ എത്തും പിടിയും കിട്ടാതെ കണ്ണൂരിലെ സഖാക്കൾ
കേരളത്തെ കമ്യൂണിസ്റ്റുകളുടെ സ്വപ്നഭൂമിയായി ചിത്രീകരിച്ചപ്പോൾ പ്രസ്ഥാനത്തിന്റെ കേന്ദ്രബിന്ദുവായി തോമസ് ഐസക്കിനെ എടുത്തു കാട്ടിയതും വ്യക്തിപൂജ; പാർട്ടിക്ക് അതീതനാകാൻ ആരും ശ്രമിച്ചാലും കളി മാറുമെന്ന് മുന്നറിയിപ്പ്; കണ്ണൂർ ജില്ലാ ഘടകത്തിന്റെ സംഘടനാപരമായ ഗുണമേന്മയിൽ ഇടിവുണ്ടാകുന്നു; ജയരാജനെ ദൈവദൂതനാക്കിയ രാഗേഷിനും തിരിച്ചടി; വിശ്വസ്തനെ ബലികൊടുത്ത് ഐസക്കിലേക്ക് ചർച്ച എത്തിക്കാൻ സിപിഎമ്മിലെ ഔദ്യോഗിക പക്ഷം
ആറ് മിനിറ്റിൽ തീർക്കുന്നത് ചെങ്കോടി തൻ നേരത് കാക്കും നേരുള്ളൊരു ധീരസഖാവിനെ; ജയരാജനെ കുരുക്കിയ സംഗീത ആൽബം നാട്ടുമൊഴിയിലുള്ള വാഴ്‌ത്തുപാട്ട്; ആൽബവുമായി തനിക്ക് ബന്ധമില്ലെന്ന് ജയരാജനും ജില്ലാ സെക്രട്ടറി ഒന്നും അറിഞ്ഞില്ലെന്ന് പുറച്ചേരി കലാസമിതിയും അവകാശപ്പെടുന്ന വീഡിയോ ഇങ്ങനെ
തോമസ് ചാണ്ടിയോട് മന്ത്രിസഭയിൽ നിന്നും കടക്ക് പുറത്ത് പറയാനുള്ള ആർജ്ജവം മുഖ്യമന്ത്രി കാണിക്കണമെന്ന് കുമ്മനം രാജശേഖരൻ; ഉമ്മൻ ചാണ്ടി ഇത് വരെ തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാത്ത് എന്തേയെന്നും ബിജെപി അധ്യക്ഷൻ ചോദ്യം; ഗതാഗത മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപിയുടെ സെക്രട്ടറിയേറ്റ് ഉപരോധ സമരം നടത്തി; എൽഡിഎഫ് യോഗം രാജിക്കാര്യം മുഖ്യമന്ത്രിക്ക് വിട്ടതോടെ സമരത്തിൽ പ്രവർത്തക പങ്കാളിത്തം പ്രതീക്ഷിച്ചതിനേക്കാൾ കുറവ്
ഫേസ്‌ബുക്ക് പോസ്റ്റിലെ വരികൾ എന്നെ പ്രകീർത്തിക്കുന്നതാണ് എന്നു പറഞ്ഞു;  പ്രാസംഗികർക്കായി നൽകിയ കുറിപ്പിൽ പുകഴ്‌ത്തുന്ന വാചകങ്ങൾ അച്ചടിച്ചു വന്നതും ആയുധമാക്കി; ഷട്ടിൽ ടൂർണമെന്റുകളിൽ പോലും ഉദ്ഘാടകനായെത്തി വ്യക്തിപ്രഭാവം ഉയർത്തി; പി ജയരാജനെതിരായ സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ കുറ്റപത്രത്തിലെ ആരോപണങ്ങൾ ഇങ്ങനെ;  വിഷയം സെക്രട്ടറിയേറ്റിൽ അവതരിപ്പിച്ചത് എം വി ഗോവിന്ദൻ മാസ്റ്റർ; വിമർശിക്കാൻ മുന്നിൽ നിന്നത് കണ്ണൂരിലെ നേതാക്കളും
വിഎസിനെ ബിംബം പേറുന്ന കഴുത എന്നു വിളിച്ച് അന്ന് അധിക്ഷേപിച്ചു; പാർട്ടിക്ക് അതീതനായി വളരാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് വിമർശനം കടുപ്പിച്ചു; ഇപ്പോൾ ബൂമറാങ്ങ് പോലെ പഴയ ആരോപണങ്ങൾ തിരിച്ചടിക്കുന്നു; സ്വയം മഹത്വവത്ക്കരിക്കാൻ ശ്രമിക്കുകയാണെന്ന പാർട്ടിയുടെ ആരോപണം ജയരാജന് കാലം കരുതിവെച്ച ശിക്ഷയോ?
പി ജയരാജനെ വാഴ്‌ത്തുന്ന പ്രചരണം അണികൾ കവലകൾ തോറും പ്രദർശിപ്പിച്ചത് കതിരൂർ മനോജ് വധക്കേസ് അന്വേഷണ കാലത്ത്; ഡോക്യുമെന്ററി പുറത്തിറക്കിയതിന് പിന്നിൽ ഒരുകൂട്ടം അനുഭാവികൾ മാത്രം; ഇല്ലാത്ത കാരണങ്ങൾ നിരത്തി പാർട്ടി ചവിട്ടിത്താഴ്‌ത്താൻ ശ്രമിക്കുന്നത് ചില സംസ്ഥാന നേതാക്കളുടെ അസൂയയും ഭയവും കൊണ്ട്; പാർട്ടികൊണ്ട് സാമ്പാദ്യം പെരുപ്പിക്കാത്ത നേതാവിനെ കൈവിടാതെ പ്രവർത്തകർ