ASSEMBLY - Page 57

ഐസക്കിനെ നിയമസഭാ സമിതിക്ക് മുന്നിലേക്ക് എത്തിച്ചത് സിപിഎമ്മിലെ വിഭാഗീയതയോ? ചരിത്രത്തിൽ ആദ്യമായി ധനമന്ത്രി എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പിലെത്തുമ്പോൾ ക്ഷീണം ഐസക്കിന് തന്നെ; സമിതിയിലും സഭയിലും ഭൂരിപക്ഷമുള്ളതിനാൽ മന്ത്രിക്കെതിരെ നടപടിക്ക് സാധ്യതയില്ല; ശിക്ഷ വിധിക്കാനുള്ള കോടതിയല്ലെന്ന് പറഞ്ഞ് അതൃപ്തി പരസ്യമാക്കി ഐസക്കും
പരാതിയിലും ധനമന്ത്രിയുടെ വിശദീകരണത്തിലും കഴമ്പുണ്ട്; അതുകൊണ്ടാണ് എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടത്; കേവലം അവകാശ ലംഘനവുമായി മാത്രം ബന്ധപ്പെട്ട പ്രശ്നമല്ലിത്; അസാധാരണ സാഹചര്യം ഉയർന്നു വന്നിട്ടുണ്ട്; സിഎജി റിപ്പോർട്ടിന്റെ ക്രമത്തിൽ തന്നെ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്; സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ വിശദീകരണം
കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ടിലെ ചോർച്ച: ധനമന്ത്രി തോമസ് ഐസകിനെതിരായ പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ് നിയമസഭാ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു സ്പീക്കർ; ധനമന്ത്രിയോട് വിശദീകരണം തേടുന്നത് സഭാ ചരിത്രത്തിൽ ആദ്യം; മന്ത്രി നേരിട്ടെത്തി വിശദീകരണം നൽകിയിട്ടും പ്രതിപക്ഷ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് തീരുമാനത്തിനൊപ്പം ശ്രീരാമകൃഷ്ണൻ
മൂന്ന് മുഖ്യമന്ത്രിമാരെ സംഭാവന ചെയ്തു, 15 മന്ത്രിമാരെയും; നിയമസഭയിലെ ആ കിടിലോൽക്കിടിലം കന്നിക്കാരുടെ ബാച്ച് 1970-77ലേത്! എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, പിണറായി വിജയനും മുഖ്യമന്ത്രിമാരായപ്പോൾ മന്ത്രിക്കസേരയിലെത്തിയത് എം വി രാഘവനും എ.സി. ഷൺമുഖദാദും വക്കം പുരുഷോത്തമൻ, കെ. പങ്കജാക്ഷൻ, പി.ജെ. ജോസഫ് തുടങ്ങിയ വമ്പന്മരും
ബജറ്റ് പ്രസംഗം പോലെയുണ്ട്..എന്തിനാണ് കിണറ് കുഴിച്ച കഥയും മോട്ടോർ വച്ച കഥയും മത്സ്യകൃഷിയെക്കുറിച്ചും പറയുന്നതെന്ന് ചെന്നിത്തല; താങ്കൾ മത്സ്യം കഴിക്കാത്തതുകൊണ്ടാണ് ശ്രദ്ധിക്കാത്തത് എന്ന് പിണറായി; പശുവിനെക്കുറിച്ചൊന്നും പറഞ്ഞില്ലല്ലോ, അടുത്ത ബജറ്റിന് വല്ലതും ബാക്കി വയ്ക്കുമോ എന്ന് പി.ജെ.ജോസഫ്; കൂട്ടച്ചിരികൾക്കും മൂന്നേമുക്കാൽ മണിക്കൂറിലെ മുഖ്യമന്ത്രിയുടെ റെക്കോഡ് പ്രസംഗത്തിനും അപ്പുറം അവിശ്വാസപ്രമേയ ചർച്ചയിൽ കാമ്പുള്ള മറുപടികളില്ല; വിശ്വാസപ്രമേയമായോ എന്ന് പ്രതിപക്ഷത്തിനും സംശയം
പ്രതിപക്ഷത്തിന് സ്വയം വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്; അടിത്തറക്ക് മീതേ മേൽക്കൂര നിലംപൊത്തിയ നിലയിലാണ് കോൺ​ഗ്രസ് പാർട്ടി; നല്ല വാഗ്ദാനവുമായി ബിജെപി എപ്പോ വരുമെന്ന് കാത്തിരിക്കുന്ന നേതാക്കളാണ് കോൺഗ്രസിലുള്ളത്; ഇത്രമേൽ അധപതിച്ച പാർട്ടിയെ കേരളത്തിലെ ജനം എങ്ങനെ വിശ്വസിക്കും എന്നും പരിഹാസം; പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചിടത്ത് സർക്കാരിന്റെ പ്രോ​ഗ്രസ് റിപ്പോർട്ടുമായി മുഖ്യമന്ത്രി; ആരോപണങ്ങളുടെ കുന്തമുനകൾക്കിടയിലും ആത്മവിശ്വാസം കൈവിടാതെ പിണറായി വിജയൻ
പ്രതിപക്ഷത്തിന് അവരിൽ തന്നെ അവിശ്വാസം ഉള്ളതുകൊണ്ടാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്;  ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള ശ്രമം വിലപ്പോവില്ല; യുഡിഎഫിലെ ബന്ധങ്ങൾ  ശിഥിലമായി; യുഡിഎഫിലെ ഒരു വിഭാഗം എംഎൽഎമാർ തന്നെ വിട്ടു നിന്നു; നല്ലൊരു വാഗ്ദാനവുമായി ബിജെപി വരുന്നതും കാത്തിരിക്കുന്ന നേതാക്കളാണ് കോൺഗ്രസിൽ; അടിമുടി ബിജെപിയാകാൻ കാത്തിരിക്കുന്ന പാർട്ടിയെ ജനങ്ങൾ എങ്ങനെ വിശ്വസിക്കും? നിയമസഭയിൽ അവിശ്വാസ പ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി
ആകെ പോൾ ചെയ്ത 130 വോട്ടുകളിൽ 88 വോട്ടുകളും നേടി എം വി ശ്രേയാംസ് കുമാർ രാജ്യസഭയിലേക്ക്; യുഡിഎഫ് സ്ഥാനാർത്ഥി ലാൽ വർഗീസ് കൽപകവാടിക്ക് ലഭിച്ചത് 41 വോട്ടുകൾ; വോട്ട് അസാധുവാക്കി പൂഞ്ഞാർ എംഎൽഎ പി സി ജോർജ്ജ്; നിയമസഭയിൽ അവിശ്വാസ ചർച്ചകൾ കൊടുംപിരി കൊള്ളവെ നടന്ന രാജ്യസഭാ ഉപതെരഞ്ഞെടുപ്പിലെ വിശേഷങ്ങൾ ഇങ്ങനെ..
ദേശീയ-സംസ്ഥാന ഹൈവേകളോട് ചേർന്ന് കിടക്കുന്ന 14 കണ്ണായ സ്ഥലങ്ങളിൽ വഴിയോരവിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കാൻ പൊതുസ്വത്ത് സ്വകാര്യ കുത്തകകൾക്ക് തീറെഴുതുന്നു; മുഖ്യമന്ത്രി ഈ തീരുമാനമെടുത്തത് പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പദ്ധതി നിർദ്ദേശം തള്ളിക്കൊണ്ട്; തീരുമാനം എടുത്തത് ഡിസംബറിൽ ചേർന്ന യോഗത്തിൽ; റവന്യു വകുപ്പിനെ മറികടന്നാണ് പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കിയതെന്നും ചെന്നിത്തല; സർക്കാരിനെതിരെ നിയമസഭയിൽ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ്
പ്രധാന പ്രശ്നം തൊഴിലില്ലായ്മ; വ്യവസായങ്ങളെ ആക്ഷേപിക്കുന്നതാണ് പുരോഗമനമെന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും എന്നും ഒ രാജ​ഗോപാൽ; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുകയോ പ്രതിക്കൂലിക്കുകയോ ചെയ്യുന്നില്ലെന്നും ബിജെപി എംഎൽഎ
മുഖ്യമന്ത്രി ജൂനിയർ മാൻഡ്രേക്കല്ല സീനിയർ മാൻഡ്രേക്കാണ്; ആദ്യം വി എസ് അച്യുതാനന്ദനെയും പിന്നെ പാർട്ടി സെക്രട്ടറിയേയും ക്വാറന്റൈനിലാക്കി; കള്ളക്കടത്ത് വഴി ഖുറാൻ പഠിപ്പാക്കാമെന്ന് പഠിപ്പിച്ച മന്ത്രിയാണ് ജലീൽ; ഖുർആൻ തിരിച്ചു കൊടുക്കാമെന്ന് പറയുമ്പോഴും സ്വർണം തിരിച്ചു കൊടുക്കില്ലെന്നാണ് ജലീൽ പറയുന്നത്; കളവു മുതൽ അങ്ങാടിയിൽ വിൽക്കാൻ വരുമ്പോഴാണ് എല്ലാ കള്ളന്മാരും പിടിക്കപ്പെടുന്നത്; അഴിമതിയുടെ നാറ്റം സുഗന്ധമായാണ് ഭരണപക്ഷത്തിന് തോന്നുന്നത്; ആഞ്ഞടിച്ചു കെ എം ഷാജി
ലൈഫ് മിഷനെ സർക്കാർ കൈക്കൂലി മിഷനാക്കി മാറ്റി; വടക്കാഞ്ചേരിയിലെ പദ്ധതിയിൽ കൈക്കൂലി വാങ്ങിയത് 9.5 കോടി രൂപ! സ്വർണ്ണക്കടത്തിന്റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസ്; എല്ലാ നിയമങ്ങളേയും വാട്‌സ്ആപ്പ് വഴി അട്ടിമറിച്ച വിപ്ലവകാരിയാണ് ജലീൽ; തട്ടിപ്പിന് അല്ല ഖുർആനെ മറയാക്കേണ്ടത്; ഈ സർക്കാരിന്റെ തല അമിത്ഷായുടെ കക്ഷത്തിൽ; സ്വപ്നയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് വിശ്വസിക്കാനാകില്ല; സർക്കാറിന്റെ വീഴ്‌ച്ചകൾ എണ്ണിപ്പറഞ്ഞ് അവിശ്വാസം പ്രമേയം അവതരിപ്പിച്ച് വിഡി സതീശൻ എംഎൽഎ