NATIONAL - Page 127

മീടൂവിൽ കുടുങ്ങിയ എംജെ അക്‌ബർ കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചതായി സൂചന; രാജി കത്ത് ഇമെയിൽ വഴി പ്രധാനമന്ത്രിക്ക് കൈമാറിയെന്ന് റിപ്പോർട്ട്; ഔദ്യോഗിക പ്രഖ്യാപനം വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം; വിശ്വസ്തനെ മോദി കൈവിടുന്നത് സമ്മർദ്ദം അതിശക്തമായപ്പോൾ; അക്‌ബറിനെ രാജിവയ്‌പ്പിക്കുന്നത് തെരഞ്ഞെടുപ്പ് അടുത്തതിനാലെന്നും റിപ്പോർട്ട്
മീ ടു വെളിപ്പെടുത്തലിൽ എം.ജെ അക്‌ബറിന് കുരുക്ക് മുറുകുന്നു ; 18ാം വയസിൽ ഇന്റേൺഷിപ്പ് ചെയ്യുന്ന സമയത്ത് തന്നെ പീഡിപ്പിച്ചുവെന്ന ആരോപണവുമായി വിദേശ മാധ്യമ പ്രവർത്തക; തന്റെ തോളിൽ പിടിച്ചു വലിച്ച് ബലമായി ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്‌തെന്ന് യുവതി; മീ ടു വെളിപ്പെടുത്തലിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം; നിയമവശം പരിശോധിക്കുമെന്നും പൊതുജനാഭിപ്രായം തേടുമെന്നും അധികൃതർ
ഒൻപത് വനിതാ മാധ്യമ പ്രവർത്തകർക്ക് പുറമേ സിനിമ-രാഷ്ട്രീയ മേഖലകളിലെയും പലരും പരാതിയുമായി രംഗത്ത്; പെണ്ണുപിടി അലങ്കാരമാക്കി മാറ്റിയ ആൾ ഇനി നേതാവായി തുടരരുതെന്ന് വിശ്വസിക്കുന്നവർ ഏറെ; മന്ത്രിമാരായ മനേക ഗാന്ധിയും സ്മൃതി ഇറാനിയും ഉറച്ച നിലപാട് എടുത്തതും പ്രതിസന്ധി മൂർച്ഛിക്കാൻ ഇടയാക്കി; ഞായറാഴ്‌ച്ച തിരിച്ചു വന്നാൽ ഉടൻ എം ജെ അക്‌ബർ രാജിവെച്ചേക്കും
ഹോട്ടലിലേക്ക് അഭിമുഖത്തിന് രാത്രി വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന് പ്രിയാരമണി; ഏഷ്യൻ ഏജിൽ പ്രവർത്തിക്കുമ്പോൾ അശ്ലീലം പറഞ്ഞ് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് വയറിലെ ലേഖിക; രാത്രിയിൽ ഹോട്ടലിലേക്ക് വിളിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ഇന്ത്യാടുഡേ ലേഖിക; ഡെയ്‌ലി ടെലഗ്രാഫിലെ ജോലിക്കിടെ പീഡനശ്രമം ഉണ്ടായെന്ന് മറ്റൊരു യുവതി; കേന്ദ്രമന്ത്രിക്കെതിരെ ആരോപണവുമായെത്തിയത് ഒമ്പത് വനിതാ പത്രപ്രവർത്തകർ; എംജെ അക്‌ബർ ഊരാക്കുടുക്കിലായിട്ടും കുലുങ്ങാതെ മോദി; മൗനത്തിൽ ബിജെപിയിലും പ്രതിഷേധം
തെലുങ്കാനയിലെ സീറ്റ് വിഭജന ചർച്ചയിൽ കോൺഗ്രസിനു മേൽ സമ്മർദം ചെലുത്തി പ്രതിപക്ഷ കക്ഷികൾ; രണ്ടു ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാക്കണമെന്ന മുന്നറിയിപ്പുമായി ടിജെഎസ്: തർക്കം മൂത്തതോടെ വിശാല സഖ്യത്തിൽ വിള്ളൽ വീഴാൻ സാധ്യത
കോൺഗ്രസിനെ ഉണർത്തിയും കേന്ദ്രത്തെ തളർത്തിയും റഫാലിൽ വീണ്ടും വെളിപ്പെടുത്തൽ; റിലയൻസിനെ പങ്കാളിയാക്കണമെന്ന് കരാറിൽ നിർബന്ധിത വ്യവസ്ഥ; വെളിപ്പെടുത്തൽ നടത്തിയത് ഫ്രഞ്ച് മാധ്യമമായ മീഡിയ പാർട്ട്; ദ സോൾട്ട് ഏവിയേഷന്റെ രേഖകൾ ഇത് വ്യക്തമാക്കുന്നെന്നും മാധ്യമം; ഇടപാടിൽ അന്വേഷണം വേണമെന്ന പരാതിയിൽ സുപ്രീംകോടതിയിൽ വാദം തുടങ്ങി; ഇടപാടിലേക്ക് നയിച്ച നടപടികൾ ഈമാസം മുപ്പത്തിയൊന്നിന് മുൻപ് മുദ്രവച്ച കവറിൽ കൈമാറണമെന്ന് സുപ്രീം കോടതി
ഫോൺകോളിനോ ഇമെയിലിനോ വാട്‌സാപ്പ് സന്ദേശത്തിനോ മറുപടി നൽകാതെ എം.ജെ.അക്‌ബർ മൗനത്തിൽ; ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി ഏഷ്യൻ ഏജ് മുൻ മാധ്യമപ്രവർത്തകയും; കൂടുതൽ വെളിപ്പെടുത്തലുകൾ വന്നതോടെ കേന്ദ്ര വിദേശകാര്യസഹമന്ത്രിയുടെ നില പരുങ്ങലിൽ; അക്‌ബർ കാര്യം വിശദീകരിക്കുകയോ രാജി വച്ചൊഴിയുകയോ വേണമെന്ന് കോൺഗ്രസ്; മോദി സർക്കാരിനെ പിടിച്ചുലച്ച് മീ ടൂ വിവാദം ചൂടുപിടിക്കുമ്പോൾ ആകെ പ്രതികരിച്ചത് മേനക ഗാന്ധി മാത്രം
രാജസ്ഥാനിൽ കോൺഗ്രസിന് വൻവിജയം ഉറപ്പ്; മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും മുൻതൂക്കം കോൺഗ്രസിന് തന്നെ; സെമി ഫൈനലിൽ വൻ വിജയ പ്രതീക്ഷയോടെ കോൺഗ്രസ്; സഖ്യശ്രമം പാളിയെങ്കിലും പ്ലാൻ ബിയുമായി പ്രതിപക്ഷ പാർട്ടികളെ കൈവിടാതെ രാഹുൽ
ഉത്തർപ്രദേശിന് പുറത്ത് ദളിതർക്കിടയിലുള്ള സ്വാധീനം ഉപയോഗിച്ച് കടുത്ത വിലപേശലിനായി മായാവതി രംഗത്ത്; എന്തെങ്കിലും കിട്ടിയാലാവട്ടെ എന്ന് കരുതി അഖിലേഷും; മോദി വിരുദ്ധ സഖ്യം പരാജയപ്പെട്ടെങ്കിലും യുപി വീണ്ടെടുക്കാം എന്ന പ്രതീക്ഷയിൽ പ്രകോപനം ഒഴിവാക്കി രാഹുൽ ഗാന്ധി: പ്രതിപക്ഷ ഐക്യം പരാജയപ്പെട്ടെങ്കിലും സെമി ഫൈനലിൽ ജീവന്മരണ പോരാട്ടത്തിനിറങ്ങാൻ ഒരുങ്ങി കോൺഗ്രസ്: അഞ്ച് നിയമ സഭകളിലെ തിരഞ്ഞെടുപ്പ് കോൺഗ്രസിനും ബിജെപിക്കും ഒരു പോലെ നിർണ്ണായകം
കുമ്മനം മാറി ശ്രീധരൻ പിള്ള വന്നെങ്കിലും കേരളത്തിൽ ബിജെപി നിലം തൊടില്ല; 16 സീറ്റുകൾ വരെ സ്വന്തമാക്കി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് കുതിപ്പു നടത്തും; ദക്ഷിണേന്ത്യയിൽ വിയർത്താലും ഉത്തരേന്ത്യയുടെ മികവിൽ ബിജെപി അധികാരം നിലനിർത്തും; മോദിയുടെ ജനപ്രീതി ഇടിയുമ്പോൾ രാഹുൽ ഗാന്ധി നിലമെച്ചപ്പെടുത്തുന്നു; മഹാസഖ്യത്തിന് മുന്നിലും എൻഡിഎ വിയർക്കില്ലെന്ന് സർവേഫലം
രാജിവെച്ചെന്ന വാർത്തകൾ അടിസ്ഥാന രഹിതം; കോൺഗ്രസിലെ മുതിർന്ന നേതാക്കളുമായി താൻ അകലുന്നു എന്ന തരത്തിലുള്ള കിംവദന്തികളിൽ സത്യത്തിന്റെ അംശം ഇല്ല ; രാജി സംബന്ധിച്ച് പുറത്ത് വരുന്നത് വ്യാജ വാർത്തയാണെന്ന് വ്യക്തമാക്കി ദിവ്യ സ്പന്ദന; രാഹുലാണ് തന്നെ ചുമതലകൾ ഏൽപ്പിച്ചതെന്നും അദ്ദേഹത്തിന് തന്നെ പൂർണ്ണ വിശ്വാസമാണെന്നും ദിവ്യ