You Searched For "അമ്മ"

മോഹൻലാലും മമ്മൂട്ടിയും മലയാള സിനിമയുടെ തൂണുകൾ; ഇവരിൽ ഒരാൾ സംഘടനയുടെ തലപ്പത്ത് വേണം; താഴെത്തട്ടിൽ മറ്റ് ഭാരവാഹികളായി ഒരേ ആളുകൾ തുടരുന്നത് ശരിയല്ല; പലതവണ ഭാരവാഹികളായവർ അള്ളിപ്പിടിച്ചു കിടക്കുന്നു; പാവപ്പെട്ടവർക്ക് വീടിന് താൻ നൽകിയ ഭൂമി അവർ സ്വീകരിച്ചില്ല; അമ്മയിലെ മത്സരത്തെ കുറിച്ച് നാസർ ലത്തീഫിന് പറയാനുള്ളത്
എല്ലാവരേയും വിളിച്ച് വോട്ട് അഭ്യർത്ഥിച്ച് മണിയൻപിള്ള; രാജുവിന്റെ പടയോട്ടത്തിൽ ശ്വേതാ മേനോൻ നേരിടുന്നത് കടുത്ത വെല്ലുവിളി; സേഫ് സോണിലുള്ളത് ആശാ ശരത്; എക്‌സിക്യൂട്ടീവിൽ ലാൽ മാജിക്കിനും സാധ്യതകൾ; അമ്മയിൽ നടക്കുന്നത് വാശിയേറിയ പ്രചരണം; ഔദ്യോഗികക്കാരെ ജയിപ്പിക്കാൻ തന്ത്രങ്ങളുമായി മോഹൻലാൽ; താര സംഘടനയിൽ ഇത്തവണ അട്ടിമറി ?
അമ്മ ഉണ്ടാക്കിയെന്ന് അവകാശവാദം ഉന്നയിക്കുന്നവരല്ല ഔദ്യോഗിക പാനലിലെ ഇവരാരും; അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ അടിത്തറ ഇളക്കും എന്ന വീരവാദം മുഴക്കിയവരുമല്ല; മണിയൻപിള്ളയെ തോൽപ്പിക്കാൻ കച്ചമുറുക്കി മോഹൻലാൽ; സിദ്ദിഖിന്റെ വോട്ടഭ്യർത്ഥനയും പോരാട്ട ചൂടിന് തെളിവ്
ഞാൻ മൂന്നാം നമ്പർ ലൈഫ് മെമ്പർഷിപ്പുകാരനെന്ന് മണിയൻപിള്ള; കൈനീട്ടം എന്ന പ്രത്യേക ആനുകൂല്യം സ്വീകരിക്കുന്നവർ എന്ന ഒറ്റക്കാരണം കൊണ്ട് ആ അംഗങ്ങളെ മാറ്റി നിർത്തുന്ന ജനാധിപത്യ വിരുദ്ധതയെന്ന് നാസർ ലത്തീഫ്; വോട്ടിന്റെ മൂല്യം തിരിച്ചറിയുന്നുവെന്ന് ലാലും; അമ്മയിലെ മക്കൾക്കിടയിൽ പോര് ശക്തം; അട്ടിമറി ചെറുക്കാൻ മോഹൻലാലും മമ്മൂട്ടിയും ദിലീപും ഒരുമിക്കുമ്പോൾ
{{ഞാന്‍ അമ്മയിലേയ്ക്ക് നോമിനേഷന്‍ കൊടുത്തത് സിദ്ദിക്ക പറഞ്ഞിട്ട്; വെളിപ്പെടുത്തലുമായി വിജയ് ബാബു; പത്രിക പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയപ്പോള്‍ ഒപ്പിട്ടില്ല; വക്കീലന്മാര്‍ ആ അപേക്ഷ തള്ളിയപ്പോള്‍ സാങ്കേതികത്വത്തിലെ സ്ഥാനാര്‍ത്ഥിയെന്ന് പറഞ്ഞത് മോഹന്‍ലാലും കൂട്ടരും; കാര്യങ്ങള്‍ അങ്ങനെ അല്ലെന്ന് പറഞ്ഞ് വിജയ് ബാബുവും; അമ്മയില്‍ പിടിമുറുക്കാന്‍ ഫ്രൈഡേ ഹൗസും}}
ഒരു കോടി രൂപ വിലയുള്ള ഭൂമി അമ്മയ്ക്ക് സംഭാവന ചെയ്തത് ഇടവേള ബാബുവിനും ബാബുരാജിനും അറിയാം; ആ പ്രോജക്ട് നടക്കാതെ പോയത് എനിക്ക് നേട്ടമുണ്ടാകുമോ എന്ന ചിലരുടെ ഭയം കാരണം; സിദ്ദിഖിന്റെ നോട്ടീസിനെതിരെ പൊട്ടിത്തെറിച്ച് നടൻ നാസർ ലത്തീഫ്; താരസംഘടനയിൽ പ്രചരണ ചൂട് ശക്തമാകുമ്പോൾ
ആശാ ശരത്ത് വോട്ടിങ് ദിനത്തിൽ നേരിട്ട് കണ്ടവരോട് പോലും വോട്ട് ചോദിച്ചില്ല; നിവിൻ പോളിയും വോട്ട് ചെയ്യുന്നിടത്തേക്ക് തിരിഞ്ഞു നോക്കി പോലുമില്ല; മോഹൻലാലും സിദ്ദിഖും നേരിട്ട് കളത്തിൽ ഇറങ്ങിയിട്ടും ഔദ്യോഗിക പാനലിന് തിരിച്ചടി ഉണ്ടായതിന് പിന്നിൽ മത്സരിച്ച താരങ്ങളുടെ പിടിപ്പുകേട്; അമ്മയിൽ ജനാധിപത്യം ജയിക്കുമ്പോൾ
500 അംഗങ്ങളിൽ വോട്ട് ചെയ്യാനെത്തിയത് 310 പേർ; 224 വോട്ടുമായി മൂന്നിൽ രണ്ട് നേടി ക്രൗൺ പ്ലാസയിലെ അത്ഭുതമായി മണിയൻപിള്ള; നിർവാഹകസമിതിയിൽ ഏറ്റവുമധികം വോട്ട് ലഭിച്ചത് സുധീർ കരമനയ്ക്ക്; ഔദ്യോഗിക പാനലിനെ വെല്ലുവിളിച്ച വിജയ് ബാബുവിന് അഞ്ചാം സ്ഥാനം; അമ്മയിൽ ഹണി റോസിനും നിവിൻ പോളിക്ക് സംഭവിച്ചത് എന്തെന്ന് ആർക്കും അറിയില്ല
നിയമാവലിയിലെ പോരായ്മയിൽ കത്തികയറിയ ഷമ്മി തിലകൻ; ഇയാൾ വീഡിയോ ചിത്രീകരിക്കുന്നുവെന്ന് വിളിച്ചു പറഞ്ഞ സ്ഥാനാർത്ഥി; തിലകന്റെ മകനെ ഇന്ന് പുറത്താക്കേണ്ടെന്ന് പറഞ്ഞ് രക്ഷകന്റെ റോളിൽ മമ്മൂട്ടി; ഇയാൾ സംഘടനയ്ക്ക് എതിരാണെന്ന് ഇപ്പോൾ തെളിഞ്ഞില്ലേ എന്ന് ചോദിച്ച സിദ്ദിഖും; ക്രൗൺപ്ലാസിലെ വില്ലനായി ഷമ്മി; അമ്മയിൽ ആശാ ശരത്തിനെ ശ്വേതാ മേനോൻ തോൽപ്പിച്ച കഥ
ലൈഫ് മെമ്പർഷിപ്പിലെ ഒന്നാം പേരുകാരൻ സുരേഷ് ഗോപി; രണ്ടാമൻ ഗണേശും; വനിതാ സംവരണ കാർഡിറക്കി രാഷ്ട്രീയക്കാരെ പുറത്താക്കി മോഹൻലാൽ തന്ത്രവും; മൂന്നാം പേരുകാരൻ മണിയൻപിള്ള ചിരിക്കുമ്പോൾ വേദനിക്കുന്നത് മുകേഷിന്; വനിതകളിൽ പ്രിയങ്കരിയായി സുരഭി ലക്ഷ്മിയും; അമ്മയിലെ വോട്ട് നില ഇങ്ങനെ
ദൃശ്യങ്ങൾ പകർത്താൻ പാടില്ല എന്ന് അമ്മയുടെ ബൈലോയിൽ ഇല്ല; വിശദീകരണം ആവശ്യപ്പെട്ടാൽ എനിക്ക് കൃത്യമായ മറുപടി ഉണ്ട്; അമ്മ യോഗം പകർത്തിയെന്ന വിവാദത്തിൽ പ്രതികരണവുമായി ഷമ്മി തിലകൻ; അവരെക്കാളും യോഗ്യത തനിക്കുള്ളതു കൊണ്ടാണ് വിമർശനങ്ങളെന്നും മറുപടി