JUDICIAL - Page 170

ജനം പരിഭ്രാന്തിയിൽ; മുല്ലപ്പെരിയാർ ജലനിരപ്പ് 139 അടിക്ക് താഴെ ആക്കണമെന്ന് കേരളം സുപ്രീംകോടതിയിൽ; എതിർപ്പുമായി തമിഴ്‌നാടും; ജനങ്ങളുടെ ജീവനെ ബാധിക്കുന്ന വിഷയത്തെ രാഷ്ട്രീയമായി മാത്രം കാണരുതെന്ന് കോടതിയും; ജലനിരപ്പ് എത്രവരെ ആകാമെന്ന അറിയിക്കാൻ ജല കമ്മീഷന് നിർദ്ദേശം
ഒടുവിൽ അനുപമയ്ക്ക് നീതി ലഭിക്കുന്നു; അനുപമയുടെ കുട്ടിയുടെ ദത്തു നടപടികൾക്ക് താൽക്കാലിക സ്റ്റേ; നവംബർ ഒന്നിന് വിശദമായ വാദം കേൾക്കും; നിർണായക ഉത്തരവ് പുറപ്പെടുവിച്ചത് തിരുവനന്തപുരം കുടുംബ കോടതി; ഒപ്പം നിന്നവർക്ക് നന്ദി, പിതാവിനെതിരെ അടക്കം നിയമ പോരാട്ടം തുടരുമെന്ന് അനുപമ
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം; മംഗളൂരുവിൽ പൊലീസുകാർ നടത്തിയ വെടിവെപ്പിൽ തെറ്റില്ലന്ന് കർണാടക സർക്കാർ; പൊലീസുകാർക്കെതിരെ പ്രാഥമിക  അന്വഷണം പോലും നടത്തിയില്ലെന്ന് ഹർജിക്കാർ ഹൈക്കോടതിയിൽ
പൊലീസുകാരെ ഹണി ട്രാപ്പിൽ  കുടുക്കി ലക്ഷങ്ങൾ തട്ടിയ കേസ്: അഞ്ചൽ അശ്വതിക്ക് മുൻകൂർ ജാമ്യമില്ല; പ്രതിക്കെതിരായ ആരോപണം ഗൗരവം ഏറിയതെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ജില്ലാ കോടതി; പൊലീസുകാരും ആയുള്ള സംഭാഷണം അടങ്ങിയ പെൻഡ്രൈവും അശ്വതിയെ തുണച്ചില്ല
അമ്പൂരി രാഖി മോൾ കൊലക്കേസിലെ വിചാരണ പുരോഗമിക്കുന്നു; ഇൻക്വസ്റ്റ് വീഡിയോയും ഫോട്ടോസും അടങ്ങുന്ന സിഡി കോടതിയിൽ തുറന്നപ്പോൾ ശൂന്യം; സിഡിയുടെ മാസ്റ്റർ പ്രിന്റ് ഇല്ലാത്തതിനാൽ ഡോക്ടറെ വിസ്തരിക്കാനാവില്ലെന്ന് പ്രോസിക്യൂഷൻ; ഡോക്ടറുടെ വിസ്താരം മാറ്റി
24കാരിയായ യുവതിയെ വ്യാജ പേരിൽ ഫോണിലൂടെ പരിചയപ്പെട്ടു; വിവാഹ വാഗ്ദാനം നൽകി നിരന്തരം പീഡിപ്പിച്ചു; വിവാഹം ആലോചിച്ച് എത്തിയപ്പോൾ ആവശ്യപ്പെട്ടത് 101 പവന്റെ ആഭരണവും വൻ തുക സ്ത്രീധനവും; 70 പവൻ നൽകാമെന്ന് പറഞ്ഞിട്ടും വഞ്ചന; പ്രതിക്ക് 20 വർഷം കഠിനതടവ്
പഞ്ചസാരയും മണ്ണെണ്ണയും കൊണ്ട് മരക്കുറ്റികൾക്ക് തീയിട്ടു തെളിവു നശിപ്പിച്ചിട്ടും ചാരത്തിൽ നിന്നും ഉയർത്തെഴുനേറ്റ കേസ്; 16 വർഷം മുമ്പ് സ്‌കൂളിൽ നിന്നും 2.88 ലക്ഷത്തിന്റെ മരങ്ങൾ മുറിച്ചു കടത്തിയ കേസിൽ വിചാരണ തുടരുന്നു; വിചാരണക്കിടെ ഒന്നാം പ്രതി മരണപ്പെട്ട കേസ് അന്തിമ ഘട്ടത്തിൽ