JUDICIAL - Page 265

കല്യാണം കഴിച്ച് കൊണ്ട് വന്ന വീട്ടിൽ വിവാഹ മോചനം കഴിയുന്നത് വരെ ജീവിക്കാൻ ഭാര്യക്ക് അവകാശമുണ്ട്; ഭർത്താവിന്റെ അച്ഛന്റെ പേരിലുള്ള വീട്ടിലും താമസിക്കാം; വിവാഹം കഴിച്ചുകൊണ്ടുവന്ന വീടാണ് യുവതിയുടെ ഭർതൃവീടെന്നും ബോംബെ ഹൈക്കോടതി
ബലപ്രയോഗത്തിലൂടെ മതംമാറ്റാൻ ശ്രമിക്കുന്നതും, പഴയ മതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നതും ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഹൈക്കോടതി; നിർബ്ബന്ധിതമായി മതം മാറ്റാനുള്ള കേന്ദ്രങ്ങൾ അടച്ചു പൂട്ടണം; മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണം; ശ്രുതിയുടെ വിവാഹം ലൗ ജിഹാദല്ലെന്നും ഹൈക്കോടതി
കുടുംബവഴക്കുകൾ മൂലമുള്ള കൊലപാതകം വരെ രാഷ്ട്രീയമായി ചിത്രീകരിക്കുന്നുവെന്ന് അഡ്വക്കേറ്റ് ജനറൽ; അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സ്വമേധയാ സമ്മതിച്ച് സിബിഐയും; ഒരു ജില്ലയിൽ മാത്രം എന്തുകൊണ്ടാണ് ഇത്രയധികം രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്നതെന്ന സംശയവുമായി ഹൈക്കോടതിയും; ഇനി നിർണ്ണായകം സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട്; കണ്ണൂരിലെ കൊലകളിൽ സിപിഎമ്മിനെ കുടുക്കാൻ വീണ്ടും കേന്ദ്ര ഏജൻസിയെത്തുമോ?
ഓരോന്നിനും അതിന്റേതായ സ്ഥലങ്ങളുണ്ട്; ക്യാംപസിലല്ല സമരം ചെയ്യേണ്ടത്; സമരം ചെയ്യേണ്ട വിദ്യാർത്ഥികൾ മറൈൻ ഡ്രൈവ് പോലെയുള്ള സ്ഥലങ്ങൾ സമരവേദിയാക്കുന്നതാണ് നല്ലതെന്നും ഹൈക്കോടതി; കലാലയങ്ങളിൽ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്ന് വീണ്ടും
ലാവലിനിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ഹർജി; മറ്റ് പ്രതികളെ ഒഴിവാക്കാതെ മുഖ്യമന്ത്രിയെ മാത്രം ഒഴിവാക്കിയ വിധി വിവേചനപരം; ഹർജി നൽകിയത് കേസിലെ നാലാം പ്രതിയും കെ.എസ്.ഇബി മുൻ ചീഫ് എൻജിനീയറുമായ കസ്തൂരിരംഗ അയ്യർ
10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ശബരീശനെ കണ്ടു തൊഴാനാകുമോ? വിശ്വാസമാണോ അവകാശമാണോ വലുത്? ഒരു സർക്കാർ നിലപാട് മറ്റൊരു സർക്കാരിന് തിരുത്താനാകുമോ? ശബരിമല സ്ത്രീപ്രവേശനത്തിൽ അന്തിമ തീരുമാനം ഭരണഘടനാ ബെഞ്ച് എടുക്കും; സുപ്രധാന വിധി പുറപ്പെടുവിച്ചത് ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ മൂന്നംഗ ബെഞ്ച്; കേസ് ഇനി പരിഗണിക്കുക സുപ്രീംകോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്
സോളാർ കേസിൽ ഇനിയും ട്വിസ്റ്റുകൾ അവശേഷിക്കുന്നോ? കെ സി വേണുഗോപാലിന്റെ പേര് പറയാൻ സരിതയെ ആരെങ്കിലും പ്രേരിപ്പിച്ചോ? ആലപ്പുഴ എംപി സമർപ്പിച്ച മാനനഷ്ട കേസിൽ ഹാജരാകാൻ സരിതയ്ക്ക് കോടതിയുടെ ഉത്തരവ്; ഏഷ്യാനെറ്റ്, കൈരളി ചാനൽ പ്രതിനിധികളും കോടതിയിൽ ഹാജരാകണമെന്ന് നോട്ടീസ്
തീയ്യതി മാറ്റിക്കളിച്ച് 16ന് ഹർത്താൽ പ്രഖ്യാപിച്ച യുഡിഎഫുകാർ കുടുങ്ങി! ഇന്ധന വിലവർദ്ധനവിനെതിരായ ജനദ്രോഹ ഹർത്താലിനെതിരെ വടിയെടുത്ത് ഹൈക്കോടതി; രമേശ് ചെന്നിത്തല ഹാജരായി വിശദീകരണം നൽകണം; ജനങ്ങൾക്ക് ഹർത്താലിനെക്കുറിച്ച് ഭയമുണ്ടെന്നും ഭയം അകറ്റേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും കോടതി
ഒടുവിൽ ആരുഷിയുടെ മാതാപിതാക്കൾ ജയിലിന് പുറത്തേക്ക്; മകളുടെ കൊലപാതകത്തിൽ തൽവാർ ദമ്പതികൾക്ക് പങ്കില്ലെന്ന് കോടതിയുടെ കണ്ടെത്തൽ; അലഹബാദ് ഹൈക്കോടതി നൽകിയത് സംശയത്തിന്റെ ആനുകൂല്യം; ഇരുവർക്കുമെതിരെ മതിയായ തെളിവില്ലെന്ന് വിലയിരുത്തി സിബിഐ കോടതി വിധി തള്ളി; ദേശീയ തലത്തിൽ കോളിളക്കം സൃഷ്ടിച്ച കൊലപാതക കേസിലെ പ്രതികൾ കുറ്റവിമുക്തർ
വക്കം ഷബീർ വധക്കേസിൽ നാല് പ്രതികൾക്ക് എട്ട് വർഷ തടവുശിക്ഷ; കൊലക്കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് ഗുരുതരവീഴ്ച; ബോധപൂർവമല്ലാത്ത നരഹത്യയെന്ന് വിധിയെഴുതി കോടതി; ആറാം പ്രതിയെ വെറുതെ വിട്ടു; വിധിയിൽ തൃപ്തിയില്ലെന്ന് ഉമ്മ; കേസിൽ നിർണായകമായത് സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്ന ആക്രമണ ദൃശ്യങ്ങൾ
സ്റ്റോപ്പ് മെമോ കർശനമായി പാലിച്ച് മാർത്താണ്ഡം കായൽ കയ്യേറ്റം ഒഴിപ്പിക്കണം; സർക്കാർ സ്വീകരിക്കുന്ന നടപടികൾ പത്തുദിവസത്തികം അറിയിക്കണം; തോമസ് ചാണ്ടിയുടെ കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ഹൈക്കോടതി; കോടതി ഇടപെട്ടതോടെ മന്ത്രിയെ സംരക്ഷിക്കാൻ വഴികൾ അടഞ്ഞ് സർക്കാരും