FOREIGN AFFAIRS - Page 33

ഓരോ പതിനൊന്ന് മിനിട്ടിലും യുകെ തീരങ്ങളില്‍ ഒരു അനധികൃത കുടിയേറ്റക്കാരന്‍ എത്തുന്നു; സ്റ്റാര്‍മാര്‍ അധികാരത്തിലെത്തിയ ശേഷം എത്തിയത് 50000 പേര്‍; അനധികൃത കുടിയേറ്റക്കാരെ കൊണ്ട് പൊറുതി മുട്ടി ബ്രിട്ടന്‍; അനധികൃതമായി ജോലിക്കെത്തുന്നവര്‍ക്ക് എതിരെയും കര്‍ശന നടപടി തുടങ്ങി
നൂറു കണക്കിന് മൈലുകള്‍ താണ്ടി പോര്‍ച്ചുഗല്‍ തീരത്ത് എത്തിയ അനധികൃത കുടിയേറ്റക്കാരെ കയ്യോടെ പൊക്കി നാട് കടത്തി പോലീസ്; നിയമവിരുദ്ധമായി എത്തുന്നവരെ പാലൂട്ടി ഹോട്ടലില്‍ വളര്‍ത്തുന്ന ബ്രിട്ടന്‍ പോര്‍ച്ചുഗലിനെ കണ്ടു പഠിക്കുമോ?
അമേരിക്കന്‍ മണ്ണിലെത്താന്‍ സന്നദ്ധത കാണിച്ച പുടിന്റെ തീരുമാനം ആദരണീയമെന്ന് ട്രംപ്; യുക്രൈന്‍ -റഷ്യ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ ലോകവും; ട്രംപ് -പുടിന്‍ ഉച്ചകോടിക്ക് അലാസ്‌ക തിരഞ്ഞെടുത്തതിന് ചരിത്രപരമായും കാരണങ്ങള്‍; റഷ്യയുടെയും അതിര്‍ത്തി പങ്കിടുന്ന പ്രദേശം ഒരുകാലത്ത് റഷ്യന്‍ സാമ്രാജ്യത്വത്തിന്റെ ഭാഗം
ട്രംപുമായുള്ള ഉച്ചകോടിക്ക് തൊട്ടുമുമ്പ് വരെ പരമാവധി നേട്ടം കൊയ്യാന്‍ ഉറച്ച് പുടിന്‍; അലാസ്‌കയിലേക്ക് റഷ്യന്‍ പ്രസിഡന്റ് പറക്കുന്നതിന് മോടി കൂട്ടാന്‍ യുക്രെയിനില്‍ മിന്നലാക്രമണം; രണ്ടുനാള്‍ കൊണ്ട് 10 കിലോമീറ്ററിലേറെ ഭൂപ്രദേശം പിടിച്ചെടുത്തു; റഷ്യന്‍ പടയാളികളെ തുരത്താന്‍ സകല അടവും പയറ്റി യുക്രെയിന്‍ സേനയും
പാക്കിസ്ഥാനില്‍ ആണവ ബട്ടന്റെ നിയന്ത്രണം മതഭ്രാന്തന്റെ കയ്യില്‍; ഭാവിയില്‍ ഏറ്റുമുട്ടലുണ്ടായാല്‍ റിലയന്‍സ് എണ്ണ ശുദ്ധീകരണ ശാല തകര്‍ക്കുമെന്ന് മുകേഷ് അംബാനിയുടെ പേരെടുത്ത് പറഞ്ഞ് അസിം മുനീര്‍; ആണവയുദ്ധത്തിനും മടിക്കില്ല; പാക്കിസ്ഥാനില്‍ സൈന്യം ജനകീയ ഭരണം അട്ടിമറിച്ചെന്ന വിലയിരുത്തല്‍ ശക്തമാകുന്നു
ഇന്ത്യ ജലം നല്‍കാതിരുന്നാല്‍ യുദ്ധമല്ലാതെ മറ്റു വഴികളില്ല; ആ യുദ്ധത്തില്‍ ഇന്ത്യ പരാജയപ്പെടും;  ആറ് നദികളുടെ അധികാരം പാക്കിസ്ഥാന്‍ പിടിച്ചെടുക്കും; ഭീഷണിയുമായി ബിലാവല്‍ ഭൂട്ടോ;  മറുഭാഗത്ത് വെള്ളത്തിനായി അഭ്യര്‍ത്ഥനയുമായി പാക്ക് വിദേശകാര്യ മന്ത്രാലയം
ടാര്‍പോളിന്‍ ഷീറ്റ് വലിച്ചുകെട്ടിയ താല്‍ക്കാലിക ഷെഡ്ഡുകള്‍; കത്തുന്ന ചൂടില്‍ തറയില്‍ ഉറങ്ങുന്നത് കുട്ടികളും സ്ത്രീകളും; ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ സിറ്റി ഹാളിന് പുറത്ത് കുടിയേറ്റ ക്യാമ്പിലെ കാഴ്ച്ചകള്‍ ഞെട്ടിക്കുന്നത്; സുരക്ഷമായി മറ്റെവിടെയങ്കിലും താമസിപ്പിക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍
പാക്കിസ്ഥാന്‍ ഒരു തെമ്മാടി രാഷ്ട്രം പോലെ പെരുമാറുന്നു; പാക്ക് സൈനിക മേധാവിയുടെ പ്രസ്താവന ഐഎസും ലാദനും മുന്‍പു നടത്തിയ പ്രസ്താവനകള്‍ക്ക് സമാനം; അസിം മുനീര്‍ സ്യൂട്ട് ധരിച്ച ഒസാമ ബിന്‍ലാദന്‍; ഇന്ത്യക്കെതിരായ ആണവഭീഷണിയെ വിമര്‍ശിച്ച് പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥന്‍
ഇനി മതി...എല്ലാം ഇതോടെ നിർത്തൂ..; ഓരോ ദിവസവും ഗാസയിലെ ജനങ്ങൾ ജീവിക്കാൻ കഷ്ടപ്പെടുന്നു; അവരുടെ കണ്ണുകളിൽ യുദ്ധ ഭയം മാത്രം; നെതന്യാഹുവിനെതിരെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി
ഇതുകൊണ്ട് അവസാനിപ്പിക്കില്ല; എണ്ണ ഇറക്കുമതിയുടെ പേരില്‍ ഇന്ത്യക്കുമേല്‍ 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയത് റഷ്യക്ക് വന്‍ തിരിച്ചടി; റഷ്യന്‍ സമ്പദ്വ്യവസ്ഥ തകര്‍ച്ചയുടെ വക്കിലെന്നും ട്രംപ്; യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പുടിനുമായി ചര്‍ച്ച നടക്കാനിരിക്കവേ റഷ്യക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി യുഎസ് പ്രസിഡന്റ്
ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയെ വിദേശ ഭീകര സംഘടനയുടെ പട്ടികയില്‍ പെടുത്തി അമേരിക്ക; ഭീകരതയ്‌ക്കെതിരായ പോരാട്ടം പ്രഖ്യാപിച്ച് യുഎസ് പ്രഖ്യാപിച്ചത് അസിം മുനീര്‍ അമേരിക്ക സന്ദര്‍ശിക്കവേ; ഭീകരതയെ ചെറുക്കുന്നതിനുള്ള ട്രംപ് ഭരണകൂടത്തിന്റെ പ്രതിബദ്ധതയാണ് നടപടിയില്‍ പ്രതിഫലിച്ചതെന്ന് മാര്‍ക്കോ റൂബിയോ
ചൈനക്ക് ആശ്വാസം നല്‍കുന്ന നീക്കവുമായി ട്രംപ്; ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 145 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്തിയ നടപടി 90 ദിവസത്തേക്ക് മരവിപ്പിച്ചു; പകരം 30 ശതമാനം തീരുവ ഈടാക്കും; ചൈനയുമായി വ്യാപാര കരാര്‍ ഉടനെന്നും ട്രംപ്; കരാര്‍ ഉണ്ടാക്കിയാല്‍ വര്‍ഷാവസാനത്തില്‍ ചൈനീസ് പ്രസിഡന്റ് അമേരിക്ക സന്ദര്‍ശിക്കുമെന്നും യുഎസ് പ്രസിഡന്റ്