PARLIAMENT - Page 28

രാജ്യസഭാ ഉപാധ്യക്ഷനായി ഹരിവംശ് നാരായൺ സിങിനെ തെരഞ്ഞെടുത്തു; രണ്ടാമൂഴത്തിൽ തെരഞ്ഞെടുക്കപ്പെട്ടത് ശബ്ദ വോട്ടോടെ; ജെഡിയു നേതാവ് ഇക്കുറി പരാജയപ്പെടുത്തിയത് പ്രതിപക്ഷ സഖ്യസ്ഥാനാർത്ഥിയായ ആർജെഡി എംപി പ്രൊഫ. മനോജ് ഝായെ; അഭിനന്ദനം അറിയിച്ച് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്
ചെളിയിൽ പൊതിഞ്ഞിരുന്ന് ശംഖ് വിളിച്ചാൽ കൊറോണ പമ്പകടക്കുമെന്ന് സ്വയം വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ബിജെപി നേതാവിനും കോവിഡ് ബാധ; രാജസ്ഥാനിൽ നിന്നുള്ള ലോക്സഭാം​ഗമായ സുഖ്ബീർ സിങ് ജോൻപുരിയയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത് പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിൽ
തിരുവനന്തപുരത്തെ സ്വർണക്കടത്ത് നടന്നത് നയതന്ത്ര ബാ​ഗിലായിരുന്നെന്ന് കേന്ദ്ര സർക്കാർ; കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾക്ക് വൻ രാഷ്ട്രീയസ്വാധീനവും; കസ്റ്റംസും എൻഐഐയും പഴുതില്ലാത്ത അന്വേഷണം നടത്തുന്നതിനൊപ്പം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് സമാന്തര അന്വേഷണം തുടരുമെന്നും കേന്ദ്രധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ; പാർലമെന്റിലെ വെളിപ്പെടുത്തലോടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് മന്ത്രി സ്ഥാനത്ത്‌ തുടരാനുള്ള അർഹത നഷ്ടപ്പെട്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
നമുക്കുചുറ്റും നാം കാണുന്ന ചിലർ; അവരുടെ, പുറംലോകമറിയാത്ത വ്യഥകൾ; പരസ്യപ്പെടുത്താൻ മടിച്ച ആഗ്രഹങ്ങൾ; എരിഞ്ഞടങ്ങാൻ വിടാതെ ഊതികത്തിച്ച് മരിക്കാതെ കാക്കുന്ന സ്വപ്നങ്ങൾ; ഇന്നത്തെ സമൂഹത്തിന്റെ നേർക്കാഴ്‌ച്ചയുമായി രവികുമാർ അമ്പാടിയുടെ ചെറുകഥാ സമാഹാരം
ശബരിമലയിലെ യുവതീപ്രവേശന വിഷയം ലോക്‌സഭയിലും ആളിക്കത്തി; കേന്ദ്ര നിയമം വേണമെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാൽ, സംസ്ഥാന സർക്കാർ വാദം വിവരിച്ച് കെ കരുണാകരൻ; മതത്തെ യുക്തികൊണ്ട് അളക്കരുതെന്ന് പറഞ്ഞ് ബിജെപി എംപി മീനാക്ഷി ലേഖിയും; ക്ഷേത്രാചാരങ്ങൾ തീരുമാനിക്കേണ്ടത് കോടതിയുടെ ജോലി അല്ലെന്നും ട്രാൻസ് ജെന്ററുകൾ എന്നു പറഞ്ഞ് ആംബുലൻസിൽ ആക്ടിവിസ്റ്റ് യുവതികളെ മല കയറ്റിയെന്നും ആരോപണം മീനാക്ഷി ലേഖി
രാജ്യസഭയിൽ അവതരിപ്പിക്കാൻ കഴിയാതെ മുത്തലാഖ് ബിൽ; ഉച്ചയ്ക്ക് ശേഷവും പ്രതിപക്ഷ ബഹളം തുടർന്നപ്പോൾ സഭ പിരിഞ്ഞു; സഭ മറ്റന്നാൾ വീണ്ടും കൂടുമ്പോൾ ചർച്ചയ്‌ക്കെടുക്കും; സെലക്റ്റ് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം പരിഗണിച്ചില്ല; സഭ പിരിഞ്ഞത് ബഹളത്തിനിടയിൽ എങ്ങനെ ചർച്ച ചെയ്യും എന്ന് ചോദിച്ച്; ലോക്‌സഭയിൽ പാസായിട്ടും രാജ്യസഭയിൽ ഏറ്റ തിരിച്ചടി മറികടക്കാൻ പുതു തന്ത്രങ്ങൾ തേടി കേന്ദ്രവും
ദേശീയ നേതാവാകാൻ ഡൽഹിയിലേക്ക് പോയ കുഞ്ഞാലിക്കുട്ടി മുൻഗാമികളെ പറയിപ്പിക്കുമോ? ലോക്‌സഭയിൽ കുഞ്ഞാലിക്കുട്ടിയുടെ ഹാജർ 45 ശതമാനം മാത്രം; ഇ.ടിക്കുള്ളത് 80 ശതമാനവും; മുത്തലാഖ് ചർച്ചയിൽ പങ്കെടുക്കാതെ മുങ്ങിയതിന് പാർട്ടിയിൽ നിന്നും താക്കീത് കിട്ടിയതോടെ നല്ലകുട്ടിയായി കുഞ്ഞാലിക്കുട്ടി; മുത്തലാഖ് ബിൽ വർഗീയ ബില്ലെന്നും ബില്ലിനെ പരാജയപ്പെടുത്താൻ മുൻകൈയെടുക്കുമെന്ന് ലീഗ് നേതാവ്
ലോക്‌സഭ പാസാക്കിയ മുത്തലാഖ് ബിൽ രാജ്യസഭയിലെത്തുമ്പോൾ കച്ചമുറുക്കി ബിജെപിയും കോൺഗ്രസും; നിർബന്ധമായും സഭയിൽ ഹാജരാകണമെന്ന് എംപിമാരെ അറിയിച്ച് ഇരു പാർട്ടികളും; മുത്തലാഖ് ചൊല്ലുന്നയാൾക്ക് 3 വർഷം തടവ് എന്നത് ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്ന് കോൺഗ്രസ്; മുത്തലാഖ് ബില്ലിനെതിരെ രാജ്യസഭയിൽ പ്രതിപക്ഷത്തിന്റെ പടയൊരുക്കം
ഒന്നും രണ്ടും മൂന്നും തലാഖ് ചൊല്ലി മുസ്ലിം ഭാര്യമാരെ ഒഴിവാക്കുന്നത് ഇനി നിയമവിരുദ്ധവും ക്രിമിനൽ കുറ്റവും! മുത്തലാഖ് ബിൽ ലോക്സഭയിൽ പാസ്സാക്കിയത് പ്രതിപക്ഷ പാർട്ടികളുടെ ഭേദഗതികളും എതിർപ്പും മറികടന്ന്; ബിൽ പാസായത് 12നെതിരെ 245 വോട്ടുകൾക്ക്; പ്രതിഷേധിച്ച് കോൺഗ്രസും അണ്ണാ ഡിഎംകെയും എസ്‌പിയും വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ച് ഇറങ്ങിപ്പോയി; മുത്തലാഖ് ബിൽ മുസ്ലിം പുരുഷന്മാരെ കുറ്റക്കാരാക്കുന്നതിന് മാത്രമുള്ളതെന്ന് പറഞ്ഞ് എതിർത്ത് സിപിഎമ്മും
മുത്തലാഖ് ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു; എതിർപ്പുമായി കോൺഗ്രസും സിപിഎമ്മും; സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം; മുത്തലാഖ് ബിൽ മതത്തിനോ വിശ്വാസങ്ങൾക്കോ എതിരല്ലെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ്; ലക്ഷ്യം സ്ത്രീകളുടെ അവകാശങ്ങളും നീതിയും ഉറപ്പാക്കുക; 20 ഇസ്‌ലാമിക രാജ്യങ്ങൾ നിരോധിച്ച മുത്തലാഖ് നിർത്തലാക്കാൻ മതേതര രാജ്യത്തിന് സാധിക്കില്ലെയെന്നും കേന്ദ്രമന്ത്രി
നിലയ്ക്കലിലെ സുരേഷ് ഗോപി മൊമന്റ് യതീഷ് ചന്ദ്രക്ക് വിനയാകുന്നു; എസ്‌പിക്കെതിരെ ലോക്‌സഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ; കേന്ദ്രമന്ത്രിയെന്ന ബഹുമാനം തനിക്ക് തന്നില്ലെന്നും ഉദ്യോഗസ്ഥന്റെ പെരുമാറ്റം ധിക്കാരത്തോടെയെന്ന് ആരോപണം; നോട്ടീസ് പരിഗണിക്കാമെന്ന് ഉറപ്പു നൽകി സ്പീക്കർ സുമിത്രാ മഹാജൻ; വിളിച്ചു വരുത്തി ശാസിക്കാൻ സാധ്യതയേറി