GADGETS - Page 12

അമേരിക്കൻ സാമ്രാജ്യത്തിന് മുമ്പിൽ ഇന്ത്യയെ അടിയറവ് വെക്കരുത്; വളർന്നു പന്തലിക്കുന്ന ചൈനയോട് ഏറ്റുമുട്ടാൻ അവർ ഇന്ത്യയെ ഉപകരണം ആക്കുയാണ്; അമേരിക്കയ്ക്ക് ദാസ്യപണി ചെയ്തിട്ട് ഇന്ധന വിലകൂട്ടി നമ്മൾ നേടുന്നത് പട്ടിണിമാത്രമാണ്; ഒരോ ആശ്ലേഷത്തിലും വീഴുന്നത് ഇന്ത്യയുടെ രൂപയുടെ മൂല്യവും രാജ്യത്തിന്റെ സുരക്ഷയുമാണ്; മോദി സർക്കാർ ഇനിയെങ്കിലും ഈ രാജ്യത്തിന് വേണ്ടി നിലപാട് എടുക്കുക
ദുരിതത്തിൽ ആയ മലയാളികളെ കാക്കാൻ ലോകം ഒരുമിക്കുമ്പോഴും ലജ്ജയില്ലാതെ കാശ് വാങ്ങി പരസ്യം കൊടുക്കുന്ന മാധ്യമങ്ങളെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്? പാവങ്ങളുടെ പോക്കറ്റ് പിഴിഞ്ഞെടുക്കുന്നതിൽ നിന്നും ഒരു നയാ പൈസ പോലും പത്ര മുതാളിമാർക്ക് പള്ള വീർപ്പിക്കാൻ കൊടുക്കില്ലെന്ന് തീരുമാനിക്കാൻ പിണറായി വിജയന് ധൈര്യമുണ്ടോ?
കരിമ്പൂച്ചകളും 500 പൊലീസുകാരുമില്ലാതെ യാത്രചെയ്യാൻ സാധിക്കാത്തവിധം ആരെയാണ് ഇങ്ങനെ ഭയപ്പെടുന്നത് മിസ്റ്റർ പിണറായി? മോദിക്ക് പഠിക്കുന്നതിനേക്കാൾ ഭയങ്കരമാണ് സഖാവേ കരുണാകരനു പഠിക്കുന്നത്; ഭൂമിയിലേക്ക് ഇറങ്ങി നടക്കൂ... സഖാക്കൾ താങ്കൾക്ക് സുരക്ഷയൊരുക്കും... വിനു വി ജോണിനെ തെറിവിളിച്ചാൽ താങ്കളുടെ കയ്യിലെ കെവിന്റെ രക്തക്കറ മായുകയില്ല; ഇൻസ്റ്റന്റ് റസ്‌പോൺസ്
ആ പെൺകുട്ടിയുടെ കടൽപോലൊഴുകുന്ന കണ്ണുനീർ നമ്മുടെമേൽ ഇടിത്തീയായി വീഴാതിരിക്കട്ടെ; ആ അമ്മയുടെ നെഞ്ചുപൊട്ടുന്ന നിലവിളി നമ്മുടെ കുലം മുടിക്കാതിരിക്കട്ടെ; ആ പിതാവിന്റെ അടക്കിപ്പിടിച്ച വേദന പൊട്ടിയൊഴുകുമ്പോൾ നമ്മളും ഒഴുകി പോകാതിരിക്കട്ടെ-ഇൻസ്റ്റന്റ് റെസ്‌പോൺസ്
ലോക്കപ്പിലെ കൊലയ്ക്ക് ശേഷം ഗുണ്ടകളുടെ കൈയിൽ നിരപരാധികളെ വിട്ടു കൊടുക്കുന്ന രീതിയിലേയ്ക്ക് പൊലീസ് അധപതിച്ചിരിക്കുന്നു; ദളിതരുടെ ജീവന് പുല്ലുവില കല്പിച്ച തെമ്മാടിക്കൂട്ടായ്മയായി പൊലീസ് മാറുന്നു; 23-ാം വയസിൽ വിവാഹത്തിന്റെ മൂന്നാം ദിവസം വൈധവ്യം ബാധിച്ച ഈ പെൺകുട്ടിയുടെ വിധിയിൽ താങ്കൾക്കും ഇല്ലേ പങ്ക് മുഖ്യമന്ത്രി?-ഇൻസ്‌റ്റെന്റ് റെസ്‌പോൺസ്
പ്രതിപക്ഷ ഐക്യത്തിന് കാഹളം ഊതുമ്പോൾ ഉമ്മൻ ചാണ്ടി ഒന്നാംതരം ഇടനിലക്കാരൻ; കേരളം കൂടി കൈവിട്ടു പോകാതിരിക്കാൻ ബൽറാമിനെയും വിഷ്ണുനാഥിനെയും പോലെയുള്ളവരെ രംഗത്തിറക്കണം; സുധാകരനും വിഡി സതീശനും നിർണായക പദവിനൽകണം; ഇൻസ്റ്റന്റ് റസ്‌പോൺസ്
മനോരമ ന്യൂസ് ഡസ്‌കിൽ ഇരിക്കുന്നവർക്ക് അൽപ്പം വെളിവ് പറഞ്ഞ് കൊടുക്കാൻ കണ്ടത്തിൽ കുടുംബത്തിൽ ആരെങ്കിലും ഉണ്ടോ? സാത്വികനായ ഒരു മനുഷ്യന് പദവി ലഭിച്ചപ്പോൾ ആർക്കാണ് ഇത്ര വിഷമം? കുമ്മനത്തെ ട്രോളാൻ എന്ത് യോഗ്യതയാണ് മന്ത്രി എംഎം മണിക്കുള്ളത്? വെറുപ്പിന്റെ രാഷ്ട്രീയം പടർത്തുന്നവരോട്-ഇൻസ്റ്റന്റ് റെസ്‌പോൺസ്
ആശുപത്രികളും സ്‌കൂളുകളും കണ്ണടച്ച് തുറക്കും മുൻപ് മാറി; സെക്രട്ടേറിയറ്റിൽ എല്ലാവരും സമയത്ത് ജോലിക്കെത്തുന്നു; വീടില്ലാത്തവരെ ഇനി മഷിയിട്ടാൽ കാണില്ല; പാവപ്പെട്ടവന് പെൻഷൻ ഉറപ്പ്; സർട്ടിഫിക്കറ്റുകൾക്ക് ഇനി കൈകൂലി കൊടുക്കേണ്ട: വിവാദങ്ങൾ കൊടിവെച്ചു മുന്നേറുമ്പോൾ കാണാതെ പോകുന്നത് പിണറായിയുടെ ചങ്കൂറ്റത്തിൽ മാറി മറിയുന്ന കേരളാ കാഴ്ചകൾആശുപത്രികളും സ്‌കൂളുകളും- ഇൻസ്റ്റന്റ് റെസ്‌പോൺസ്
ചിക്കൻ ഗുനിയയും ഡങ്കിപ്പനിയും എലിപ്പനിയുമൊക്കെ ലോക്കൽ ബ്രാൻഡുകളായപ്പോൾ ദാ എത്തി നിപ്പ! പരിഭ്രാന്തി പരത്തി കച്ചവടം കൊഴുപ്പിക്കാൻ ആശുപത്രി മുതലാളിമാർക്കു വേണ്ടി ആരാണ് ഓശാന പാടുന്നത്? വെള്ളം കുടിച്ചും പാരസെറ്റമോൾ കഴിച്ചും പനിബാധിതർ വീട്ടിൽ ഇരിക്കുന്നത് ഒഴിവാക്കാനുള്ള ഗൂഢാലോചനയല്ലിതെന്നു എങ്ങനെ തീർപ്പു കല്പിക്കും?ദിവസങ്ങളോളം ആശങ്ക പടർത്തിയ തെരുവു പട്ടികൾ ഇപ്പോൾ എവിടെ?
അന്ന് പികെ ശ്രീമതി... ഇന്ന് ശൈലജ ടീച്ചർ;  കേട്ടുകേൾവിയില്ലാത്ത മാരക രോഗങ്ങൾ കേരളത്തെ കീഴടക്കുമ്പോൾ ലജ്ജ തോന്നുന്നില്ലേ നിങ്ങൾക്ക് ആരോഗ്യമന്ത്രിയാണെന്ന് പറഞ്ഞ് ഞെളിഞ്ഞു നടക്കാൻ? ഈ മഹാ രോഗങ്ങൾ തടയാൻ കഴിവില്ലെങ്കിൽ രാജിവച്ച് പോകണം മന്ത്രി; നിസ്സഹായരായി പൊലിയുന്ന ഒരോ ജീവനും സർക്കാരേ നിങ്ങൾക്കും ഉത്തരവാദിത്തമുണ്ട്; മന്ത്രിപ്പണി നിർത്തി ഇറങ്ങിപ്പോകൂ ശൈലജ ടീച്ചറേ... - ഇൻസ്റ്റന്റ് റെസ്‌പോൺസ്
ഉഴവൂർ വിജയന് 25 ലക്ഷം നൽകുകയും രാമചന്ദ്രൻ നായരുടെ മകന് ക്ലാസ് വൺ ജോലിയോടൊപ്പം കടം എഴുതി തള്ളുകയും ചെയ്ത പിണറായി വിജയൻ എന്തുകൊണ്ടാണ് ലിനിയുടെ കാര്യത്തിൽ മൗനം പാലിക്കുന്നത്? മക്കൾക്ക് അന്ത്യചുംബനം പോലും നൽകാൻ കഴിയാതെ കടന്നുപോയ ഈ നഴ്സിന്റെ കണ്ണീരൊപ്പാൻ ആരുടെ അനുമതിയാണ് പിണറായീ താങ്കൾ കാത്തിരിക്കുന്നത്?-ഇൻസ്റ്റെന്റ് റെസ്‌പോൺസ്
ലിനീ.. നീ ആർക്കുവേണ്ടിയാണ് ജീവൻ ബലി കൊടുത്തത്? ജീവിക്കാനുള്ള ശമ്പളത്തിനുവേണ്ടി അവർ തെരുവിൽ കുത്തിയിരിക്കുമ്പോഴും പൃഷ്ഠം ചൊറിയുന്ന ആശുപത്രി മുതലാളിമാർ അറിയുക; നിങ്ങൾക്കുവേണ്ടി ഇവൾ സ്വയം മരണം തെരഞ്ഞെടുത്തതാണ്; എസി റൂമിൽ മാസ്‌ക് വച്ചുകൊണ്ട് നീയൊക്കെ ഞെളിഞ്ഞിരിക്കുമ്പോൾ നിന്റെയൊക്കെ കീശ വീർപ്പിക്കാനാണ് അവർ മരണവൈറസിനെ സ്വയം സ്വീകരിക്കുന്നത് - ഇൻസ്റ്റന്റ് റെസ്‌പോൺസ്