GADGETS - Page 7

ശബരിമലയിൽ രക്തച്ചൊരിച്ചിൽ ഉണ്ടാവുമോ എന്ന് ആരും ഭയപ്പെടേണ്ട; കേന്ദ്രത്തിന്റെ കഴുകൻ കണ്ണുകൾ ശബരിമലയിൽ തന്നെയുണ്ട്; തോൽക്കാതിരിക്കാനായി ബിജെപി പ്രസിഡന്റിന്റെ പ്രസംഗം വളച്ചൊടിച്ചും യുവതികളെ കയറ്റാൻ ജനം ടിവി ശ്രമിക്കുന്നു എന്നൊക്കെ പറഞ്ഞ് എത്രനാൾ പുകമറ സൃഷ്ടിച്ച് തുടരാൻ സാധിക്കും?
അഞ്ചുവട്ടം പരിശോധിച്ചേ ഭക്തരെ മലകയറ്റൂ എന്നൊക്കെ പറയാനുള്ള വിവരക്കേട് എങ്ങനെയാണ് പൊലീസിന് ഉണ്ടാകുന്നത്? പൊലീസിനെയും പട്ടാളത്തെയും ഇറക്കിയാണോ കലാപകാരികളെ കൈകാര്യം ചെയ്യുന്നതുപോലെ ഭക്തരെ നേരിടേണ്ടത്?  കോടതിയലക്ഷ്യമായി ചെന്നിട്ടുപോലും കണ്ണുതുറക്കാത്ത സുപ്രീം കോടതിക്കു വേണ്ടിയാണോ ഈ പിടിവാശി?
അറ്റോർണി ജനറലിന്റെ പിൻവലിയലും റിട്ട് ഹർജ്ജി മൂന്നംഗ ബെഞ്ചിന് കൈമാറിയതും റിവ്യു ഹർജ്ജികൾ ഒരുമിച്ച് പരിശോധിക്കാൻ തീരുമാനിച്ചതും അയ്യപ്പഭക്തർക്ക് ആനുഗ്രഹമാകും; മൗലികാവകാശങ്ങൾ തമ്മിൽ മത്സരിക്കുമ്പോൾ ജനവികാരം പരിഗണിക്കാൻ സുപ്രീം കോടതിക്ക് മനസ്സില്ലാതെ വരുമോ?
കറ കളഞ്ഞ ഒരു അയ്യപ്പ ഭക്തനെ പൊലീസ് തല്ലികൊന്നു എന്ന് കേട്ടാൽ ആരുടെയാണ് ചോര തിളയ്ക്കാത്തത്? നുണ പ്രചരിപ്പിച്ച് ചോര തിളപ്പിച്ചാണോ ഭഗവാന്റെ ഇഷ്ടത്തിന് വേണ്ടി സമരം ചെയ്യേണ്ടത്? മുതലെടുക്കാനായി കലാപം ഉണ്ടാക്കാതിരിക്കാനുള്ള വിവേകമാണ് നേതാക്കൾക്ക് ഉണ്ടാവേണ്ടത്; ശബരിമല യുവതി പ്രവേശന വിഷയത്തിൽ ലക്ഷ്യം തെറ്റിയാൽ നഷ്ടം ഭക്തർക്ക് തന്നെ
മനോരമയെയും മാതൃഭൂമിയെയും ഒരാഴ്ച എങ്കിലും മറികടക്കാൻ ഇത്രയോളം പോന്ന ജനം ടിവിക്ക് കഴിഞ്ഞെങ്കിൽ അതുപിണറായി സർക്കാരിനുള്ള മുന്നറിയിപ്പ് തന്നെയാണ്; ജനഹിതത്തിന് എതിരായി നിൽക്കുന്ന ഭരണകൂടത്തിനുള്ള താക്കീത്; സംഘപരിവാറിന് അടിത്തറയുണ്ടാക്കാൻ സിപിഎം പണിയെടുക്കുകയാണെന്ന് ഇതുതെളിയിക്കുന്നു; ഈ മുന്നറിയിപ്പ് തിരിച്ചറിഞ്ഞ് ശബരിമല വിഷയത്തിൽ സാവകാശം ചോദിക്കാനെങ്കിലും സർക്കാരിന് കഴിയുമോ? ഇൻസ്റ്റന്റ് റസ്‌പോൺസ്
ഒരു ദിവസം 32 രൂപ പോലും എടുക്കാനില്ലാത്ത കോടിക്കണക്കിന് പട്ടിണി പാവങ്ങളുടെ കണ്ണുനീർ താങ്കളുടെമേൽ പതിക്കാതിരിക്കാൻ മോദി ഉണർന്നിരുന്ന് പ്രാർത്ഥിക്കുക; കുടിവെള്ളമോ കക്കൂസോ ഇല്ലാതെ ചേരികളിൽ നരകിക്കുന്ന ലക്ഷങ്ങളുടെ ശാപം ഈ സർക്കാരിന്റെമേൽ പതിക്കാതിരിക്കട്ടെ; വെറും 460 കോടി മുടക്കി ചൊവ്വയിലേയ്ക്ക് ഉപഗ്രഹം അയച്ച നമുക്ക് എന്തിനാണ് പ്രതിമ നിർമ്മിക്കാൻ 3000 കോടി? പട്ടിണിമാറ്റിയാണ് പ്രതിമ നിർമ്മിച്ചല്ല സർക്കാരെ ഐക്യം തെളിയിക്കേണ്ടത്
നാമജപത്തിൽ പങ്കെടുത്തവരും സെൽഫിയെടുത്തവരും അടക്കം 3500 പേരാണ് ശബരിമലയുടെ പേരിൽ അറസ്റ്റിലായത്; വിവരക്കേട് പറഞ്ഞതിന് രാഹുൽ ഈശ്വറിനെ രണ്ട് തവണ പിടികൂടി; എന്നിട്ടും കലാപത്തിന് ആഹ്വാനം നൽകിയ അമിത്ഷായേയും സുരേന്ദ്രനെയും തൊടാൻ എന്താണ് പേടി? പിടികിട്ടാപ്പുള്ളിയായ തൊഗാഡിയ വീട്ടുമുറ്റത്തെത്തിയിട്ടും എന്തേ അനങ്ങിയില്ല?
സുപ്രീം കോടതി വിധി പിണറായി വിജയന്റെയും കേരള സർക്കാരിന്റെയും അഹങ്കാരത്തിനുമേൽ ഏറ്റ പ്രഹരം; യാചിക്കേണ്ടപ്പോൾ ആജ്ഞാപിക്കരുത് എന്നു തിരിച്ചറിയാൻ വൈകരുത്; കാശുണ്ടാക്കാൻ പ്രളയദുരന്തത്തെ മാറ്റിത്തീർക്കരുത്; ശബരിമല വിഷയത്തിലെ പിടിവാശിയും അവസാനിപ്പിക്കേണ്ടത് ഇതേ തിരിച്ചടിയോടെ
അഭിപ്രായം പറഞ്ഞതിന്റെ പേരിൽ കൊല്ലാൻ ശ്രമിക്കുന്നവരെ വെറുതേ വിട്ടുകൂടാ; പന്തളം കൊട്ടാരത്തെയും തന്ത്രി കുടുംബത്തെയും വലിച്ചിടുന്നത് ദുരൂഹം; സന്ദീപാനന്ദഗിരി സ്വാമിയെ കൊല്ലാൻ ശ്രമിച്ചയാളെ കണ്ടെത്തി അവർക്കെതിരേ രാജ്യദ്രോഹത്തിന് തന്നെ കേസെടുക്കണം
ബിജെപി സ്വാമി ശരണം മുദ്രാവാക്യം ആക്കുമ്പോൾ പേടിക്കേണ്ടത് ആരൊക്കെ? അമിത്ഷായുടെ പെർഫെക്ട് ലാന്റിംഗിൽ സിപിഎമ്മിനും കോൺഗ്രസിനും അടിപതറുമോ? കേന്ദ്രസർക്കാരും ബിജെപിയും നിലപാട് തിരുത്തുമ്പോൾ തെരുവിൽ ഇറങ്ങിയ അയ്യപ്പഭക്തർക്ക് സന്തോഷിക്കാം; എങ്കിലും സുപ്രീം കോടതിയെയും ജനാധിപത്യത്തെയും പുച്ഛിച്ചുകൊണ്ടുള്ള ആ കയ്യടിനേടൽ അപകടം തന്നെയാണ്; കേരളത്തിനുവേണ്ടി മാത്രമൊരു ഹിന്ദുത്വം സൃഷ്ടിച്ചുകൊണ്ടുള്ള ഈ പടയോട്ടം കരുതലോടെ കാണേണ്ടതുതന്നെ
ശബരിമലയിൽ പിണറായി വിജയൻ പിടിവാശി എടുക്കുന്നത് ബിജെപി അനുകൂല ഹിന്ദു ധ്രുവീകരണം ലക്ഷ്യമിട്ടുകൊണ്ടു തന്നെയോ? കേഡർ പാർട്ടിക്കാരുടെയും ന്യൂനപക്ഷത്തിന്റെയും പുരോഗമന പക്ഷത്തിന്റെയും വോട്ടുറപ്പിച്ച് കോൺഗ്രസിനെ കണ്ടംവഴി ഓടിക്കാനുള്ള കെണിയിൽ കോൺഗ്രസ് വീണുപോയോ? ശബരിമലയുടെ ബാക്കിപത്രം പുനരാലോചിക്കുമ്പോൾ
കലാപം സൃഷ്ടിക്കുന്നവരും കല്ലെറിയുന്നവരുമല്ല ഭഗവാന് കാവൽ നിൽക്കേണ്ടത്; പന്തളത്ത് സ്വഭാവികമായി രൂപപ്പെട്ട ആ ജനക്കൂട്ടമാണ്; നീതി തേടി സുപ്രീം കോടതിക്കും അപ്പുറമുള്ള ശക്തിക്ക് മുൻപിൽ സാഷ്ടാംഗം പ്രണമിച്ച് നിൽകുന്ന ഈ മനുഷ്യർക്കൊപ്പം നമുക്കും കൈകോർക്കാം; ഇൻസ്റ്റന്റ് റസ്‌പോൺസ്