Bahrain - Page 85

മൃതദേഹം കാണപ്പെട്ടത് കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിൽ; ദേഹത്ത് പലയിടത്തും മുറിവുകളും വലിച്ചിഴച്ച പാടുകളും; തലയ്ക്കും ഗുരുതരമായ പരിക്ക്; തട്ടിക്കൊണ്ടു പോയ ശേഷം കെവിൻ നേരിടേണ്ടി വന്നത് അതിക്രൂരമായ മർദ്ദനം; സഹോദരിയെ പ്രണയിച്ചു വിവാഹം കഴിച്ച ദളിത് ക്രൈസ്തവ യുവാവിനോട് സഹോദരനും ഗുണ്ടാസംഘവും പക തീർത്തത് നീചമായി; പ്രിയപ്പെട്ടവൻ തിരിച്ചുവരില്ലെന്നറിഞ്ഞ് ബോധം കെട്ടുവീണ നീനു ആശുപത്രിയിൽ
കെവിനെ തട്ടിക്കൊണ്ടു പോയത് തെന്മലയിലെ ഡിവൈഎഫ്‌ഐ നേതാവിന്റെ നേതൃത്വത്തിലെന്ന് വ്യക്തമായതോടെ സംഭവം രാഷ്ട്രീയവൽക്കരിച്ച് കോൺഗ്രസും ബിജെപിയും; ഗാന്ധിനഗർ പൊലീസ് സ്‌റ്റേഷനിലേക്ക് വിവിധ സംഘടനകളുടെ മാർച്ച്; ചെന്നിത്തലയും തിരുവഞ്ചൂരും വാഴക്കനും അടക്കം അനേകം നേതാക്കൾ രംഗത്ത്; പൊലീസ് സ്‌റ്റേഷന് മുമ്പിൽ കനത്ത സംഘർഷം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ദിവസം തന്നെ വാർത്ത വന്നതിന്റെ തിരിച്ചടി ഭയന്ന് സിപിഎം
സമ്പന്നനായ പെൺവീട്ടുകാരെ ചൊടിപ്പിച്ചത് കെവിൻ മതംമാറിയ ദളിത് ക്രിസ്ത്യാനി ആയത്; കൊലപാതകത്തിൽ കലാശിച്ചത് പട്ടികജാതിയിൽ നിന്നും ക്രിസ്തുമതം സ്വീകരിച്ചെങ്കിലും അംഗീകരിക്കാൻ വയ്യാത്ത സവർണ മനോഭാവം; തട്ടിക്കൊണ്ടു പോയത് ദളിതനായ ബന്ധുവിന്റെ വീട്ടിൽ നിന്നും; കേരളത്തെ നടുക്കിയ കൊലപാതകം ദുരഭിമാനക്കൊല തന്നെ
എന്റെ ഭർത്താവിനെ അവർ കൊല്ലുമെന്ന് പറഞ്ഞ് കണ്ണീരോടെ അവൾ യാചിച്ചെങ്കിലും മുഖ്യമന്ത്രിയുടെ സന്ദർശനം കഴിയാതെ ഒന്നും ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞ് പൊലീസ് തിരിച്ചയച്ചു; ശനിയാഴ്‌ച്ച രാത്രിയിൽ വീടാക്രമിച്ചു ഗുണ്ടകൾ പിടിച്ചു കൊണ്ടുപോയിട്ടും പൊലീസ് അനങ്ങിയത് ഞായറാഴ്‌ച്ച വൈകീട്ട്; തട്ടിക്കൊണ്ടു പോയത് സഹോദരനാണെന്ന് വ്യക്തമായിട്ടും യുവാവിനെ മരണത്തിനു വിട്ടുകൊടുക്കാൻ പൊലീസ് കാത്തുനിന്നു
കോട്ടയത്തു ഒരുമിച്ചു പഠിച്ചപ്പോൾ മൊട്ടിട്ട പ്രണയം; ഒരേ സമുദായക്കാരായിട്ടും വീട്ടുകാർ എതിർത്തു; വിവാഹം നടത്തി തരാൻ മൂന്നൂ വർഷം നിർബന്ധിച്ചിട്ടും സമ്മതിക്കാതെ വന്നപ്പോൾ വെള്ളിയാഴ്‌ച്ച വീട്ടിൽ നിന്നും ഇറങ്ങിപ്പോയി രജിസ്റ്റർ നടത്തി; ശനിയാഴ്‌ച്ച രാത്രി യുവാവിന്റെ വീട്ടിൽ എത്തി സംഘർഷം സൃഷ്ടിച്ചു തട്ടിക്കൊണ്ടു പോയിട്ടും ഗാന്ധിനഗർ പൊലീസ് അനങ്ങിയില്ല; പ്രണയിച്ചതിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ട യുവാവിനോട് മാപ്പു ചോദിച്ചു കേരളം
പത്തനാപുരത്തുകാരിയായ പെൺകുട്ടിയുമായി രജിസ്റ്റർ വിവാഹം നടത്തിയതിന്റെ പേരിൽ വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയ മാന്നാനം സ്വദേശിയായ യുവാവിനെ പുനലൂരിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തി; വെള്ളിയാഴ്ച വിവാഹം കഴിഞ്ഞ യുവാവിനെ അന്ന് രാത്രി തന്നെ തട്ടിക്കൊണ്ടു പോയത് സഹോദരൻ ആണെന്നാരോപിച്ച് നവവധു പരാതി കൊടുത്തതിന് പിന്നാലെ; കേരള മനസാക്ഷിയെ ഞെട്ടിച്ചു കൊണ്ട് അരങ്ങേറിയത് അതിക്രൂരമായ കൊലപാതകം
വെള്ളിയാഴ്ച പത്തനാപുരം സ്വദേശിനിയായ പെൺകുട്ടിയെ മാന്നാനത്തുള്ള യുവാവ് രജിസ്റ്റർ വിവാഹം നടത്തി; ശനിയാഴ്ച അർദ്ധരാത്രിയിൽ യുവാവിന്റെ വീടുകയറി വരനെ തട്ടിയെടുത്തുകൊണ്ട് പെൺകുട്ടിയുടെ സഹോദരങ്ങളും സംഘവും നാടുവിട്ടു; യുവാവിനെ തേടി മാതാപിതാക്കൾ
മോദി സ്വന്തം ചികിൽസയ്ക്ക് പോലും ഒരുരൂപ ചെലവാക്കിയിട്ടില്ല; പെട്രോൾ-ഡീസൽ നികുതിയിൽ നിന്ന് കിട്ടുന്ന പൈസയൊക്കെ കേരള സർക്കാർ എന്തുചെയ്യുന്നു? ശബരിമല സീസൺ വരേണ്ടി വന്നു ട്രെഷറി നിയന്ത്രണം നീക്കാൻ; ഇതൊക്കെ ആരെങ്കിലും അറിയുന്നുണ്ടോ?നിയാ മേരി മാത്യു എഴുതുന്നു കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അന്തരം
രണ്ടുലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചപ്പോൾ ജസ്‌നയെ കണ്ടവരേറെ! വിവരം നൽകുന്നവർക്ക് അഞ്ചുലക്ഷമായി പാരിതോഷികം ഉയർത്തുമ്പോൾ ഫലം കാണണമേയെന്ന പ്രാർത്ഥനയോടെ കുടുംബം; തിരോധാനം അന്വേഷിക്കാൻ രണ്ടാമത്തെ പ്രത്യേക സംഘത്തെ നിയോഗിച്ച് ഡിജിപി; സംഘത്തെ നയിക്കുക ഐജി മനോജ് എബ്രഹാം; 66 ദിവസം മുമ്പ് ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ ജസ്‌ന എവിടെ?
ബാംഗ്ലൂരിൽ നഴ്സിങ്ങ് പഠിക്കുമ്പോൾ കോളേജ് മാനേജ്‌മെന്റിന്റെ ക്രൂര പീഡനം സഹിക്കാനാവാതെ പാതിവഴിയിൽ പഠനം ഉപേക്ഷിച്ചു; നാട്ടിലെത്തി കാമുകനൊപ്പം പോയത് വീട്ടുകാരുടെ എതിർപ്പുകളേയും മറികടന്ന്; കഞ്ചാവിന് അടിമയെന്ന് അറിഞ്ഞത് ഒരുമിച്ച് ജീവിച്ച് തുടങ്ങിയപ്പോൾ; വിശാഖിന്റെ പീഡനം സഹിക്കാനാവാതെ അനുശ്രീ ജീവനൊടുക്കി; നാടിനെ നടുക്കിയ ആത്മഹത്യയിൽ വിശാഖ് പൊലീസ് കസ്റ്റഡിയിൽ
നവജാതശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ; കുട്ടിയെ കൊന്നത് പിതാവെന്ന് നാടോടി സ്ത്രീയുടെ പരാതി; മൃതദേഹം കണ്ടെത്തിയത് അങ്കമാലി സർക്കിൾ ഓഫീസ് പരിസരത്ത്; കുട്ടിയുടെ അച്ഛൻ മണികണ്ഠൻ പൊലീസ് കസ്റ്റഡിയിൽ; മദ്യലഹരിയിലുള്ള മാതാപിതാക്കൾ നൽകുന്നത് പരസ്പര വിരുദ്ധമായ മൊഴി
പകൽ സമയം കാവി വസ്ത്രം ധരിച്ച് മയിൽപ്പീലിയും കയ്യിലേന്തി ക്ഷേത്ര പരിസരങ്ങളിൽ കറങ്ങി നടക്കും; രാത്രിയാകമ്പോൾ കാണിക്ക വഞ്ചിയുമായി കടന്നു കളയും: ഹരിപ്പാട്ടെ അമ്പല കള്ളന്റെ വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തത് പത്ത് കാണിക്ക വഞ്ചിയും ക്ഷേത്രത്തിലെ പൂജാ സാധനങ്ങളും