Bharath - Page 218

എല്ലാരും പ്രാർത്ഥിക്ക്യാ, അല്ലാതെന്താ, വേറൊന്നും പറയാനില്ല; ആശുപത്രിയിലേക്ക് യാത്രതിരിക്കും മുമ്പ് നിറചിരിയോടെ അശ്വതി പറഞ്ഞത് ഇങ്ങനെ; മടങ്ങി വരാത്ത യാത്രയാണെന്ന് അറിഞ്ഞതോടെ കണ്ണീരോടെ സഹപ്രവർത്തകർ; മെഡിക്കൽ കോളേജിലെത്താൻ വൈകിയത് മരണത്തിന് കാരണമായതായെന്ന ആക്ഷേപവും ശക്തം
സ്വാമി ശാന്തിമയാനന്ദയുടെ ഭൗതികശരീരം പച്ചാളം ശാന്തികവാടത്തിൽ സംസ്‌ക്കരിച്ചു; ചിതാഭസ്മം ഇന്ന് പെരിയാറ്റിൽ നിമജ്ജനം ചെയ്യും: മൂന്നു പതിറ്റാണ്ടിലേറെയായി ശ്രീരാമകൃഷ്ണ മഠവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സ്വാമി ശാന്തിമയാനന്ദയ്ക്ക് ആദരാഞ്ജലികളുമായി അനേകർ
സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മോഹൻ എം.ശാന്തന ഗൗഡർ അന്തരിച്ചു; മരണം സംഭവിച്ചത് ശനിയാഴ്ച അർദ്ധരാത്രിയോടെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ: ദീർഘനാളായി അസുഖ ബാധിതനായിരുന്നതായി റിപ്പോർട്ട്
കോവിഡ് ബാധിച്ചു മരിച്ച ഷെഫ് റെനിൽ ജേക്കബിന്റെ സംസ്‌ക്കാരം ഇന്ന്: കേക്ക് മേക്കിങ്, പേസ്ട്രി നിർമ്മാണ മേഖലയിൽ പ്രശസ്തനായ റെനിലിനെ തേടി എത്തിയത് ഒട്ടേറെ പുരസ്‌ക്കാരങ്ങൾ: യുഎസ് കപ്പലായ റോയൽ കരീബിയനിൽ 12 വർഷം ജോലി ചെയ്ത റെനിൽ രുചി വിളമ്പിയത് നിരവധി വിദേശ കപ്പലുകളിലും ഹോട്ടലുകളിലും
സമസ്ത കേന്ദ്രമുശാവറ കൂടിയാലോചനാസമിതിയിലെ ഏറ്റവും പ്രായംകൂടിയ പണ്ഡിതൻ; പഴയകാല സമസ്ത പണ്ഡിതനിരയിൽ അഫ്‌സൽ- ഉൽ- ഉലമ ബിരുദംനേടിയ അപൂർവ വ്യക്തിത്വം: അന്തരിച്ച ഒ കുട്ടി മുസ്ലിയാർക്ക് ആദരാഞ്ജലികൾ
അദ്ധ്യാപനത്തിൽനിന്നു വിരമിച്ച ശേഷം രചിച്ചത് 26 പുസ്തകങ്ങൾ; തേടി എത്തിയത് മാമ്മൻ മാപ്പിള നോവൽ അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങൾ: അന്തരിച്ച കവി സുകുമാർ കക്കാടിന്റെ സംസ്‌ക്കാരം കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടത്തി: ആദരാഞ്ജലിയുമായി സാംസ്കാരിക കേരളം
ആർഡി ബർമൻ-എസ്ഡി ബർമൻ-ബപ്പി ലാരി കാലഘട്ടത്തിന് ശേഷം ഹിന്ദി സംഗീത ലോകത്തെ ഞെട്ടിച്ച പ്രതിഭ; തരംഗമായത് ആഷിഖി ഹിറ്റായതോടെ; സംഗീത ലോകത്തിന് സംഭാവന ചെയ്തത് കുമാർ സാനു, ഉദിത് നാരായൺ, അൽകാ യാഗ്‌നിക്ക് തുടങ്ങിയ പ്രതിഭകളെ; ശ്രാവൺ റാത്തോഡ് കോവിഡിന് കീഴടങ്ങുമ്പോൾ കണ്ണീർ വാർത്ത് സംഗീത ലോകം
ഒരു ദശലക്ഷം ഡോളറിന് ഇൻഷുറൻസ് എടുത്ത കൂറ്റൻ സ്തനങ്ങൾ; 80 വയസ്സു കഴിഞ്ഞപ്പോഴും ബൂബ് ജോബിനായി ലോകം മുഴുവൻ കറങ്ങി; അമേരിക്കയിലെ ഏറ്റവും പ്രശസ്തയായ നീലച്ചിത്ര നായിക 93-ാം വയസ്സിൽ വിടപറയുമ്പോൾ
കാസിംകരി സേട്ടിന്റെ കൈയിലെ കുടവിപണന സാധ്യത മനസ്സിലാക്കിയത് അച്ഛൻ; കുട വാവച്ചൻ കുട നിർമ്മാണം തുടങ്ങിയപ്പോൾ ഒപ്പം കൂടിയ ഇളയ മകൻ; പഠനം പോലും വേണ്ടെന്ന് വ്ച്ച് ജീവിച്ചത് കുട നിർമ്മാണത്തിനൊപ്പം; പരസ്യത്തിലൂടെ പോപ്പിയെ ഹിറ്റാക്കി; അന്തരിച്ചത് ജേക്കബ് തോമസിന്റെ ഭാര്യാ പിതാവ്; ബേബിച്ചായൻ ഓർമ്മയാകുമ്പോൾ
ഏഷ്യൻ ഗെയിംസ്, കോമൺ വെൽത്ത് ഗെയിംസ് തുടങ്ങി 90 രാജ്യാന്തര മത്സരങ്ങൾ നിയന്ത്രിച്ച വനിത; കർണാടകയിൽ നിന്നുള്ള ആദ്യ വനിതാ അംപയർ: കോവിഡ് ബാധിച്ചു മരിച്ച ഹോക്കി അംപയർ അനുപമ പുച്ചിമണ്ടയ്ക്ക് ആദരാഞ്ജലികളുമായി കായിക ലോകം
25 വർഷക്കാലമായി കേരളത്തിലെ കുട വ്യവസായത്തിലെ മുടിചൂടാ മന്നൻ; മഴ മഴ, കുട കുട, മഴ വന്നാൽ പോപ്പി കുട... എന്റെ മഴക്കെന്റെ പോപ്പി.. തുടങ്ങി മനസ്സിൽ പതിഞ്ഞ പരസ്യ വാചകങ്ങളിലൂടെ മാർക്കറ്റു പിടിച്ചു; കുടയെ ലോകോത്തര ബ്രാൻഡാക്കിയ ബിസിനസ്മാൻ; പോപ്പി അംബ്രല്ല മാർട്ട് ഉടമ ടി.വി. സ്‌കറിയ വിട പറയുമ്പോൾ
ഒറ്റയ്ക്ക് തലകുനിച്ച്, കണ്ണുനിറഞ്ഞു മുൻപിൽ നടന്നു രാജ്ഞി; പുറത്ത് തടിച്ചു കൂടിയ പതിനായിരങ്ങളെ അകറ്റി പൊലീസ്; 1400 കൾ മുതലുള്ള 24 രാജകുടുംബാംഗങ്ങളെ അടക്കിയ സെയിന്റ് ജോർജ്ജ് ചാപ്പലിലെ പേടകത്തിനുള്ളിൽ അന്ത്യവിശ്രമം തുടങ്ങി പ്രിൻസ് ഫിലിപ്പ്