Money - Page 12

പാക്കിസ്ഥാനിൽ അസിയയെ തൂക്കികൊല്ലണം എന്നലറിക്കൊണ്ട് കൊലവിളി മുഴക്കുന്ന ഈ ജനക്കൂട്ടത്തെ നോക്കൂ; അക്ഷരാഭ്യാസമില്ലാത്തവർ മുതൽ ഗവേഷണബിരുദധാരികൾ വരെ അവർക്കിടയിലുണ്ടാവും; ഈ ജനക്കൂട്ടം ആർത്തിരമ്പാൻ കാരണം അവരുടെ മസ്തിഷ്‌ക്കത്തെ കീഴടക്കിയ മതവൈറസുകളാണ്; അസിയ പിടഞ്ഞു ചാകുന്നത് അവർക്ക് കൺകുളിർക്കെ കാണണം; വിശ്വാസികളാണവർ, പാവം ഭക്തർ, നിഷ്‌കളങ്കരായ വിശ്വാസികൾ; സി രവിചന്ദ്രൻ എഴുതുന്നു; തടവറയല്ലേ സുഖപ്രദം!
ആദ്യസമാഗമത്തിൽ കന്യകാത്വം മുറിഞ്ഞ് കിടക്കയിലെ വെള്ളവിരിപ്പിൽ രക്തം പുരണ്ടില്ലെങ്കിൽ അവൾ പുറത്ത്; ഈ കന്യകാത്വപരീക്ഷയും ഇന്ത്യയിൽ ഇപ്പോഴുമുണ്ട്; രക്തംചിന്തുന്ന പ്ലാനുകളുമായി നടക്കുന്ന അഭിനവ ആചാരസംരക്ഷകർ കണ്ടുപഠിക്കണം പ്രാകൃതഗോത്രാചാരത്തോട് യുദ്ധം ചെയ്യുന്ന മഹാരാഷ്ട്രയിലെ ഈ യുവതീയുവാക്കളെ; രജീഷ് പാലവിള എഴുതുന്നു
ഉർജിത് പട്ടേലിനെയും ഗുരുമൂർത്തിയെയും ജെയ്റ്റ്‌ലിയെയും അടിച്ചു പുറത്താക്കി രാജ്യദ്രോഹം ചുമത്തി കുറ്റ വിചാരണ ചെയ്യുകയാണ് വേണ്ടത്; ഇത് പോലെയുള്ളവരെ ചുമന്നാൽ സിംബാംബ്വെയിൽ കണ്ടത് പോലെ ഒരു ചാക്ക് നോട്ട് കൊടുത്തു ഒരു കിലോ അരി വാങ്ങേണ്ട അവസ്ഥ വരും: ബൈജു സ്വാമി എഴുതുന്നു
ശബരിമല ക്ഷേത്രം മലയരന്മാർക്ക് പതിച്ചു കൊടുത്താൽ എന്തോ വലിയ വിപ്ലവം നടക്കുമെന്ന് വിചാരിക്കുന്നത് തെറ്റാണ്; അധികാരം കിട്ടിയാൽ താഴമൺ തന്ത്രിമാരുടെ അതേ അനുഷ്ഠാനങ്ങളും ആചാരങ്ങളും അണുവിട തെറ്റാതെ മലയരയൻ പൂജാരിയും പിന്തുടരും; ദേവസ്വം ബോർഡിന്റെ ആദ്യ ദളിത് പൂജാരിയായ യദു കൃഷ്ണൻ പറയുന്നത് ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ ക്ഷേത്രം അടച്ചിടണമെന്നാണ്; ദളിതൻ, ആദിവാസി തുടങ്ങിയ പദങ്ങൾ പുരോഗമനത്തിന്റെ മറുപേരാണെന്നുള്ള തോന്നലിന് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ല
ഞാൻ ആ ഹിന്ദുവല്ല ഈ ഹിന്ദുവാണ്: ഗീതാ പ്രഭാഷണം നടത്തുന്ന സന്യാസിയെ കത്തിച്ചു കൊല്ലാൻ നോക്കുന്ന ഭഗവത് ഗീതയെ ആത്മാവിൽ ചേർത്തു നടന്ന മറ്റൊരു ഹിന്ദുവിനെ വെടിവച്ചു കൊന്ന ഹിന്ദുവല്ല ഞാൻ; അമ്പലങ്ങളെക്കുറിച്ചും ദേവിയെക്കുറിച്ചും പുസ്തകമെഴുതുന്ന, അറിവുള്ള ഭക്തയെ നാടാകെ പുലഭ്യം പറയുന്ന ഹിന്ദുവല്ല ഞാൻ: തനൂജ ഭട്ടതിരി എഴുതുന്നു
നെഹ്‌റുവിൽനിന്ന് മോദിയിലേക്ക് പ്രകാശ വർഷങ്ങളുടെ ദൂരമുണ്ട്; ഡാമുകളും ഫാക്ടറികളും ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളാണ് പറഞ്ഞ  ഒരിക്കലും മതത്തെ രാഷ്ട്രീയത്തിൽ കലർത്താത്ത  യുദ്ധവിരോധിയായ മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം; അംബേദ്ക്കറെയും പട്ടേലിനെയുമൊക്കെ  ഉയർത്തിക്കാട്ടുകയും നെഹ്‌റു ഉൾപ്പെടെയുള്ളവരെ  തള്ളിക്കളയുന്നതുമാണ് ഇന്നത്തെ പൊളിറ്റിക്‌സ്; ഇന്ത്യയുടെ എല്ലാ കുഴപ്പത്തിനും കാരണം നെഹ്‌റുവാണെന്ന പരിവാർ പ്രചാരണത്തെ പൊളിച്ചടുക്കി സി.രവിചന്ദ്രൻ
വിശ്വാസം പാക്കേജ് ആയാണ് തലക്കുള്ളിൽ കയറ്റപ്പെടുന്നത്; ആ പാക്കേജിലുള്ള വിശ്വാസസാമാനങ്ങൾ ഒറ്റക്കൊറ്റക്കായി ഉപേക്ഷിക്കാൻ ആദ്യമൊക്കെ വലിയ പ്രയാസമായിരിക്കും; അതിന്റെ ഉദാഹരണമാണ് സ്ത്രീകൾ തന്നെ സ്വയം ഞങ്ങൾക്ക് ശുദ്ധിയില്ല എന്ന മുദ്രാവാക്യവുമായി നാടു ചുറ്റുന്നത്; വിശ്വാസം, അതല്ലേ എല്ലാം; സജീവൻ അന്തിക്കാട് എഴുതുന്നു
ബഹുമാനപ്പെട്ട മുഖ്യമന്ത്രീ.. വിശ്വാസ സംഹിതകളുടെ നിലനിൽപ്പിന് വേണ്ടി തെരുവിലിറങ്ങിയവർ ഏതെങ്കിലും ഒരു കൊടിയുടെ കീഴിൽ അണിനിരന്നവർ ആണ് എന്ന് ധരിക്കരുത്; പോരായ്മകൾ ഉണ്ടാവാം. എന്നുകരുതി ഒരു വിഭാഗത്തെ മുഴുവൻ അടച്ചാക്ഷേപിക്കുന്ന നിങ്ങളുടെ ധിക്കാരപരമായ ആക്രോശം മാന്യതയ്ക്ക് ചേർന്നതല്ല: തന്ത്രി സമൂഹത്തെ വിമർശിച്ച പിണറായിക്ക് മറുപടിയായി പുടയൂർ ജയനാരായണൻ എഴുതുന്നു
പന്തളം രാജവംശം എന്നൊന്ന് കേരളചരിത്രത്തിൽ ഇല്ല; അങ്ങനെ ഒരു രാജ്യമോ രാജാവോ ഉണ്ടായിരുന്നില്ല; പാണ്ഡ്യദേശത്ത് നിന്ന് തിരുമല നായക്കനെ പേടിച്ചു ജീവരക്ഷക്ക് അഭയാർഥികളായി വന്നവരാണ് പൂഞ്ഞാർ, പന്തളം പ്രദേശങ്ങളിലെ ജന്മികളുടെ കാരുണ്യത്തോടെ സ്വന്തം ക്ഷത്രിയ വംശ സ്ഥാനങ്ങൾ നേടിയെടുത്തത്; നാട്ടുകാരിൽ നിന്ന് സ്ഥലം വിലക്ക് വാങ്ങി രാജ്യം സ്ഥാപിച്ച ആദ്യത്തെ രാജ കുടുംബവും ഇവരായിരിക്കും
പ്രക്ഷോഭങ്ങളും വിമോചനസമര ഭീഷണികളും ഒരു ഭാഗത്ത് ഹിമാലയം കണക്കേ ഉയരുമ്പോഴും പ്രഖ്യാപിച്ച സമീപനങ്ങളിൽ നിന്ന് ഒരടി പിന്നോട്ടില്ല എന്ന് പറയാനുള്ള തന്റേടമുണ്ടല്ലോ അതിനാണ് നിലപാട്; പിണറായി ഇരിക്കുന്ന കസേരയിൽ ചെന്നിത്തലയെങ്ങാനും ആയിരുന്നെങ്കിൽ ഉടുതുണിയിൽ മൂത്രമൊഴിച്ച് വർഗ്ഗീയക്കോമരങ്ങൾക്ക് മുന്നിൽ ഇപ്പോൾ സാഷ്ടാംഗം കിടന്നിട്ടുണ്ടാകും: ബഷീർ വള്ളിക്കുന്ന് എഴുതുന്നു
എത്രനാൾ നിങ്ങൾ കൂവി വിളിക്കും? എത്രനാൾ ഭീക്ഷണിപ്പെടുത്തും, എത്ര നാൾ അക്രമം കാട്ടും? എത്ര നാൾ അയ്യപ്പനാമം ജപിച്ച ചുണ്ടു കൊണ്ട് അവരുടെയും അവരുടെ അമ്മമാരുടെയും ലൈംഗിക അവയത്തെചേർത്ത് തെറി വിളിക്കും? പതിയെ നിങ്ങൾക്കും ഇത് മടുക്കും, ബോറടിക്കും: അയ്യപ്പഭക്തരുടെ മറവിൽ നിൽക്കുന്ന സംഘപരിവാറുകാരോട് ജയ്കുമാർ ചോദിക്കുന്നു