Money - Page 40

കടലിൽ പോയവരുടെ കൂട്ടത്തിൽ എന്റെ പപ്പയുമുണ്ടായിരുന്നു; ഭാഗ്യത്തിന് കുറച്ച് ദൂരം പോയപ്പോൾ വള്ളത്തിലെ ലൈറ്റിന്റെ ചാർജ് തീർന്നു തുടങ്ങിയതു കൊണ്ടു മടങ്ങി; കടപ്പുറത്തു കിടക്കുന്ന കുറേ മുക്കുവന്മാരെയല്ലാതെ മറ്റാരെയും ഈ അപകടം ബാധിച്ചിട്ടേയില്ലെന്ന് മനസിലാവുന്നിടത്താണ് ഞങ്ങളുടെയൊക്കെ പ്രസക്തി തിരിച്ചറിയുന്നത്: സിന്ധു മരിയ നെപ്പോളിയൻ എഴുതുന്നു
ഓഖിയിൽ സർക്കാറിന് വീഴ്‌ച്ച പറ്റിയെന്ന് സ്ഥാപിക്കാൻ മാധ്യമങ്ങൾ ആരുടെയെങ്കിലും അച്ചാരം വാങ്ങിയോ? ദുരന്തങ്ങളുണ്ടാവുമ്പോൾ ഒരാഴ്‌ച്ചയ്ക്കുള്ള വിഭവം കിട്ടിപ്പോയി എന്ന് ചിന്തിക്കുന്നവരാണോ നമ്മുടെ മാധ്യമ പ്രവർത്തകർ? ഇത്തരം സന്ദർഭങ്ങളിൽ ഇവർ ഓഫീസിൽ ലഡു വിതരണം നടത്തുന്നുണ്ടാവുമോ? ദുരന്തങ്ങൾ ഉത്സവങ്ങളല്ലെന്ന് വിശദീകരിച്ച് എം സ്വരാജ് എംഎൽഎ എഴുതുന്നു
ഇന്ത്യൻ മിലിട്ടറിയെക്കാളം വലിയ സൈന്യമാണ് നമ്മുടെ മത്സ്യത്തൊഴിലാളികൾ; അവരുടെ രക്ഷയ്ക്ക് എന്തു സജ്ജീകരണമാണ് നമുക്ക് ഉള്ളത്? ബോട്ടുകളും മത്സ്യബന്ധന ഉപാധികളും കാലങ്ങളായി മെച്ചപ്പെടുമ്പോഴും അവരുടെ രക്ഷയ്ക്ക് എന്താണ് ഒന്നും ഇല്ലാത്തത്? അവരുടെ രക്ഷയ്ക്ക് വേണ്ടത് എന്തെല്ലാമെന്ന് എണ്ണിപ്പറഞ്ഞ് ഒരു കുറിപ്പ്
പരസ്പരം പഴി ചാരുകയും ന്യായീകരിക്കുകയും ചെയ്തതുകൊണ്ട് ആർക്കും ഒരു ഗുണവും ഉണ്ടാകില്ല; ഇപ്പോൾ രക്ഷാ പ്രവർത്തനത്തിലും ദുരന്ത നിവാരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക; അതിന് ശേഷം മതി കുറ്റപ്പെടുത്തലുകളും തെറ്റു തിരുത്തലും മറ്റു നടപടികളും; ലക്ഷദ്വീപിലെ കാര്യങ്ങൾ എങ്ങനെ പോകുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്; മുരളി തുമ്മാരുകുടി എഴുതുന്നു
നമ്മൾ എന്ത് എഴുതണം എന്നത് ഒരു മതവിഭാഗത്തിലെ ന്യൂനപക്ഷം തീരുമാനിക്കും എന്നത് വല്ലാത്ത ഗതികേടാണ്; ഹാദിയ മതപരിവർത്തനത്തിന്റെ ഇരയാണ്; അനാവശ്യ പ്രശ്‌നങ്ങൾ സൃഷ്ടിച്ചത് ഹിന്ദുക്കളോ അഖിലയുടെ മാതാപിതാക്കളോ അല്ല; മതന്യൂനപക്ഷത്തിലെ ന്യൂനപക്ഷമാണ്; ഫേസ്‌ബുക്കിൽ ഹിന്ദു അനുകൂല പോസ്റ്റുകൾ എഴുതുക ഏറ്റവും റിസ്‌ക്കുള്ളത്
കേരളത്തിലേക്ക് വരുന്ന ഒരു കാറ്റല്ല ഇപ്പോഴത്തേത്; വേഗത 75 കിലോമീറ്റർ എങ്കിലും നാളെയാവുമ്പോഴേക്കും കേരള തീരം വിട്ടു പോവും: കാറ്റും കടൽ ക്ഷോഭവും കാണാനും സെൽഫി എടുക്കാനും പോകരുത്; ഭീതിപരത്തുന്ന വാട്ട്‌സ് ആപ്പ് സന്ദേശങ്ങളിൽ വിശ്വസിക്കാതിരിക്കുക; അങ്ങനെ ഒന്ന് കിട്ടിയാൽ ഫോർവേഡ് ചെയ്യാതിരിക്കുക: തിരുവനന്തപുരത്തെ ചുഴലിക്കാറ്റ് മുരളി തുമ്മാരുകുടി എഴുതുന്നു
അറേൻജ്ഡ് മാര്യേജ് അസംബന്ധമെന്ന് കരുതുന്ന ലോകവും സ്വവർഗ്ഗാനുരാഗികളെ വധശിക്ഷക്ക് വിധിക്കുന്ന ലോകവും നമ്മുടെ ചുറ്റുമുണ്ട്. മാറുന്ന സാമൂഹ്യനിയമങ്ങളോട് ചേർന്നില്ലെങ്കിൽ മതങ്ങൾ കലഹരണപ്പെടുമെന്ന് മതത്തെ നയിക്കുന്നവർക്ക് മനസ്സിലാകും; ഇപ്പോഴത്തെ മാർപ്പാപ്പ ഒക്കെ ചെയ്യാൻ ശ്രമിക്കുന്നത് ഇതാണ്; കമ്പനികൾ പൂട്ടുന്നത് ദശകങ്ങളിൽ ആണെങ്കിൽ മതങ്ങൾ അടച്ചു പൂട്ടുന്നത് സഹസ്രാബ്ദങ്ങളിൽ ആണ്; മതം മാറ്റത്തെ കുറിച്ച് മുരളി തുമ്മാരുകുടി പറയുന്നത് ഇങ്ങനെ
എന്താടാ കാര്യം? അമ്മാവാ കോഴിക്കോട്ടേക്ക് ഒരു ട്രാൻസ്‌ഫെർ, ഒന്ന് കാൻസൽ ചെയ്യിച്ചു തരണം; നിന്റെ വല്യച്ഛൻ അല്ലെ മന്ത്രി, പറഞ്ഞൂടെ? അത് നടക്കൂല...ഉം ,അപേക്ഷ കൊണ്ട് വന്നിട്ടുണ്ടോ? ഉണ്ട്.. ഇങ്ങു തന്നേരെ... അടുത്ത ആഴ്ച ഗോപാലകൃഷ്ണൻ പഴയ പോസ്റ്റിലേക്ക് തിരികെ വന്നു: ഇ ചന്ദ്രശേഖരൻ നായർ മന്ത്രിയായിരിക്കുമ്പോൾ സഹോദര പുത്രനോട് പറഞ്ഞത് എന്ത്? 
ഹാദിയ വിഷയം കുടുംബ വിഷയത്തിനപ്പുറം രാഷ്ട്രീയമാക്കി മാറ്റിയ സംഘികൾക്കും സുഡാപ്പികൾക്കും വേണം ചുട്ട അടി കൊടുക്കേണ്ടത്; ആർഎസ്എസുകാരനും രാഹുൽ ഈശ്വരന്മാരും കളിക്കുന്നത് തീക്കളി; കളി കണ്ട് നോക്കി നിന്ന സംസ്ഥാന സർക്കാറിനും നൽകിയ കനത്ത തിരിച്ചടിയാണ് സുപ്രീം കോടതി വിധി; മാധ്യമങ്ങൾ ഇത്തിരി മാധ്യമ ധർമം പാലിക്കണം: ശ്രീവിദ്യ ശ്രീകുമാർ എഴുതുന്നു
വൈക്കംകാരൻ മുഹമ്മദ് ബഷീറും വൈക്കം ചെമ്പുകാരൻ മമ്മൂട്ടിയും ആ അമ്മക്ക് മുസ്ലീങ്ങളായ നല്ല നാട്ടുകാരല്ലായിരിക്കാം; പ്രശസ്തർ ഉണ്ടായിട്ടും അശോകനും, ഭാര്യക്കും ഒരു ഷെഫിൻ ജഹാൻ വേണ്ടി വന്നു മുസ്ലീങ്ങൾ മുഴുവൻ മോശം എന്ന് മനസ്സിലാക്കുവാൻ; കേരളത്തിൽ ആദ്യത്തേതും അവസാനത്തേതുമല്ല മതം മാറിയുള്ള വിവാഹങ്ങൾ
ഭർത്താവിന് അയാളുടെ ഭാര്യയുടെ രക്ഷാകർത്താവാകാൻ കഴിയില്ല. ഭാര്യ ഒരു സ്ഥാവര സ്വത്തല്ല ഹാദിയ കേസിലെ ന്യായാധിപന്റെ അഭിപ്രായത്തിന് രണ്ടു തലങ്ങൾ; ഇരുപത്തിനാലു കഴിഞ്ഞ ഒരു യുവാവിന്റെ രക്ഷാകർത്തൃസ്ഥാനവുമായി ബന്ധപ്പെട്ട് ഇവിടെ തർക്കങ്ങൾ ഉണ്ടാവുമോ ? ഒരു സ്ത്രീയുടെ രക്ഷാകർത്തൃപദവിക്കു വേണ്ടിയുള്ള വടംവലിയാണ് നടക്കുന്നത്; അതിന് മതത്തിന്റെ പരിധികളൊന്നുമില്ല; തലശ്ശേരി ബ്രണ്ണൻ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ രാജശ്രീയ്ക്ക് പറയാനുള്ളത്
അയ്യേ...ഇതെവിടുന്ന് കിട്ടി ഈ പെല കളർ എന്ന ചോദ്യം റൂംമേറ്റിന്റെ വക; പെല കളറിനെന്താ കുഴപ്പം.. ഞാൻ ഒരു പെലയത്തിയാ അതാ ചോദിച്ചത്? ഇതൊക്കെ തമാശ ആയി എടുത്തുകൂടെ രമ്യാ, എന്ന ക്രിസ്ത്യാനി കൊച്ചിന്റെ ചോദ്യം എന്റെ ടെമ്പ് തെറ്റിച്ചു; ഞങ്ങളുടെ നാട്ടിലെ യേശുവിനെയും മഗ്ദലനമറിയത്തെയും വച്ചുള്ള മറ്റൊരു രണ്ടുവരി തമാശ ഞാനും പറഞ്ഞു: ജാതിക്കുമേൽ പണവും പദവിയും പറക്കില്ലെന്ന അനുഭവങ്ങളുമായി ഒരു കുറിപ്പ്