EXCLUSIVE - Page 113

നിർമ്മൽ കൃഷ്ണ ചിട്ടിഫണ്ട് തട്ടിപ്പിൽ മുൻ മന്ത്രിയെ തമിഴ്‌നാട് പൊലീസ് ഉടൻ ചോദ്യം ചെയ്യും; നേതാവിന്റെ പേഴ്‌സണൽ സ്റ്റാഫുകളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ചത് സുപ്രധാന വിവരങ്ങൾ; നിലവിൽ എംഎൽഎ കൂടിയായ രാഷ്ട്രീയ നേതാവിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ ഉപദേശകൻ ഹരികൃഷ്ണനെ ചോദ്യം ചെയ്തത് 12 മണിക്കൂർ; നാട്ടുകാരെ പറ്റിച്ച് സഹസ്ര കോടികളുമായി മുങ്ങിയ നേതാവ് ഒളിവു ജീവിതം നയിക്കുന്നതും മുൻ മന്ത്രിയുടെയും ഹരികൃഷണന്റെയും തണലിലെന്ന് സൂചനകൾ
തമ്പാനൂരിൽ നിന്ന് ശ്രീകണ്ഠേശ്വരത്തേക്ക് ലോറൻസ് നടന്നത് വെറുതെയായില്ല; ക്ഷേത്രത്തിന് മുന്നിലിരുന്ന ടീച്ചർ ആദ്യം പറഞ്ഞത് മകനെ കാത്തിരിക്കുന്നു എന്ന്; സ്നേഹ പൂർവ്വം വിളിച്ചപ്പോൾ ശീവേലി കഴിഞ്ഞ ശേഷം വരാമെന്ന് മറുപടി; ഭക്ഷണം കഴിച്ചോ എന്റെ കൂടെ വരുന്നോ.. എന്ന ദിവ്യ എസ് അയ്യരുടെ ചോദ്യം അമ്മയുടെ കണ്ണുനിറച്ചു; നെഞ്ചോടു ചേർത്ത് കാറിൽ കയറ്റി സബ്കളക്ടർ വൽസല ടീച്ചറെ എത്തിച്ചത് സുരക്ഷിത കേന്ദ്രത്തിൽ: തെരുവിൽ അലഞ്ഞ ഇസ്ലാഹിയ സ്‌കൂൾ മുൻ അദ്ധ്യാപികക്ക് ആശ്വാസമായത് സോഷ്യൽ മീഡിയാ ഇടപെടൽ
മുന്നിൽ നിന്ന് നയിക്കുന്നത് ബിനീഷ് കോടിയേരി; എസ് കെ നായരെ വെട്ടി ഉപദേശകന്റെ റോളിൽ തിളങ്ങുന്നത് ശിവൻകുട്ടിയും; ടിസിയുടെ കാലം കഴിഞ്ഞതോടെ ക്രിക്കറ്റിൽ പിടിമുറുക്കാൻ കരുതലോടെ കരുനീക്കി സി.പി.എം; മാത്യുവിനും ശ്രീശാന്തിനും കളി വീട്ടിലിരുന്ന് ടിവിയിൽ കാണേണ്ടി വരും; തിരുവനന്തപുരത്തെ ട്വന്റി ട്വന്റിയിലെ കാണാകാഴ്ചകൾ ഇങ്ങനെ
പടയൊരുക്കം പണി കൊടുത്തത് വീക്ഷണത്തിന്! ചെന്നിത്തലയുടെ യാത്രയുടെ മറവിൽ പാർട്ടി മുഖപത്രത്തെ മറയാക്കി നേതാക്കളുടെ കൂട്ടപ്പിരിവ്; പിരിവ് യുഡിഎഫ് കോഴിക്കോട് ജില്ലാ ചെയർമാൻ അഡ്വ: പി.ശങ്കരന്റെ നേതൃത്വത്തിൽ; പിരിക്കുന്ന പണം അക്കൗണ്ടിലേക്കോ അതോ നേതാക്കളുടെ പോക്കറ്റിലേക്കോ? സപ്ലിമെന്റടിക്കാൻ പരസ്യം കിട്ടാതെ കോൺഗ്രസ് നേതൃത്വത്തെ ശരണം പ്രാപിച്ച് വീക്ഷണം മാനേജ്‌മെന്റ്
രണ്ട് വർഷത്തെ കാലാവധി നിശ്ചയിച്ച് നിർമ്മാണം തുടങ്ങിയത് ഒന്നര ദശാബ്ദം മുമ്പ്; ആസൂത്രണത്തിലെ പാളിച്ചമൂലം ഇതിനകം നഷ്ടമായത് ശതകോടികൾ; ഡിസംബറിലെ കമ്മീഷനിൽ 200 കോടി കൂടി വെള്ളത്തിലാക്കുമോ എന്നും ആശങ്ക; ചൈനീസ് സാങ്കേതികവിദ്യയിൽ ഉയരുന്ന ഭൂതത്താൻകെട്ട് പദ്ധതിക്ക് എന്ത് സംഭവിക്കും? ഒന്നും പറയാനാകാതെ വൈദ്യുതി ബോർഡും
സ്ഥലം എംപിയോട് ചർച്ച ചെയ്യാതെ ഉദ്ഘാടനം തീരുമാനിച്ചു; മുഖ്യമന്ത്രിയെ ചടങ്ങിൽ നിന്ന് മാറ്റി നിർത്തി ബിജുവിന്റെ ഇടപെടൽ; ആരോഗ്യമന്ത്രിയും യുവ സി.പി.എം നേതാവും തമ്മിലുള്ള തർക്കങ്ങൾ വിനയാകുന്നത് പാവം രോഗികൾക്ക്; അത്യാഹിത ഭാഗത്തിലെ ഭ്രാന്ത് പിടിച്ച വീൽച്ചെയൽ; പണിപൂർത്തിയായ കെട്ടിടവും പദ്ധതികളും കൊണ്ട് ആർക്കും ഗുണമില്ല; ശാപമോക്ഷം കാത്ത് തൃശൂർ മെഡിക്കൽ കോളേജ്
വാങ്ങിയത് 2500 സ്‌ക്വയർഫീറ്റിന്റെ വില; പണിതുകൊടുത്തത് 1500ൽ താഴെയും; നിർമ്മാണത്തിന് ഉപയോഗിച്ചത് നിലവാരം കുറഞ്ഞ മെറ്റീരിയലുകളും; കോടികൾ അഡ്വാൻസ് കൊടുത്തവർക്ക് ഇനിയും താക്കോലും നൽകിയില്ല; രണ്ടരക്കോടിയും മൂന്നരക്കോടിയും ലോണെടുത്തവർക്ക് പിന്നാലെ ബാങ്കുകളും; കായൽക്കരയിലെ താമസം മോഹിച്ചവർക്ക് നൽകിയത് എട്ടിന്റെ പണി; കൊച്ചിയിൽ ടാറ്റയുടെ ഫ്‌ലാറ്റ് തട്ടിപ്പിൽ കുടുങ്ങിയത് മുന്നൂറിലേറെ പേർ
ആമിയിൽ അഭിനയിക്കരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല; ലൗജിഹാദ് പ്രചരിപ്പിക്കുന്ന ചിത്രത്തിൽ നിന്ന് പൃഥ്വിരാജ് പോലും പിന്മാറി; കമലിനൊപ്പം സഹകരിച്ച ലേഡി സൂപ്പർസ്റ്റാറിനെ കൈവിടാനുറച്ച് പരിവാറുകാർ; നടിയെ ആക്രമിച്ച കേസിൽ താരരാജാവിന് വേണ്ടി കേന്ദ്ര ഏജൻസിയെ എത്തിക്കാൻ കരുനീക്കം സജീവം; ഹൈക്കോടതി വിധി അനുകൂലമാകുമെന്ന് പ്രതീക്ഷ; ദിലീപിനെ രക്ഷിക്കാൻ മുമ്പിലുള്ളത് ബിജെപി നേതാക്കൾ
ടീം തായ് ഗ്രൂപ്പ് ഓഫീസിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന; കണ്ടെത്തിയത് 100 കോടി രൂപയുടെ നികുതി വെട്ടിപ്പ്; എം ഡി പി സി താഹിറിന്റെ വീട്ടിലെ പോർച്ചിൽ കണ്ടത് റോൾസ് റോയ്‌സും പോർഷെയും ലംബോർഗിനിയും ഫെരാരിയും അടക്കം പത്ത് ആഡംബര കാറുകൾ; നികുതി വെട്ടിക്കാൻ കാറുകളെല്ലാം രജിസ്റ്റർ ചെയ്തത് പോണ്ടിച്ചേരിയിൽ; ഇന്നലെ തുടങ്ങിയ രണ്ടാംഘട്ട പരിശോധന ഇപ്പോഴും തുടരുന്നു; നികുതി വെട്ടിപ്പിന്റെ കണക്ക് ഭീമമായ തോതിലെന്ന് സൂചന
കഴുത്തിൽ കുരുക്കിട്ട ശേഷം മരിച്ചെന്ന് തെറ്റിദ്ധരിപ്പിക്കാൻ ക്യാമറ കൈകൊണ്ട് തട്ടി മാറ്റി; ലൈവ് കണ്ട് പേടിച്ച് ഓടിയെത്തിവരോട് ചോദിച്ചത് ശംഭുവും; കരണത്ത് രണ്ട് പൊട്ടിച്ച് സഹപ്രവർത്തരുടെ പ്രതിഷേധം; എഫ് ബിയിലെ ആത്മഹത്യാ ശ്രമം തട്ടിപ്പ് നാടകമെന്ന് സുഹൃത്തുക്കൾ; കാമുകിയെ കൈയൊഴിയാനുള്ള തന്ത്രമെന്ന പരാതി കേട്ട് അമ്പരന്ന് അംബാനി മുതലാളിയും; മാസങ്ങൾക്കിടെ ന്യൂസ് 18 കേരളയിൽ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് മൂന്നാമത്തെ ജേർണലിസ്റ്റ്
കുവൈറ്റ് ചാണ്ടി വിലപേശുന്നത് നെഹ്റു ട്രോഫി വള്ളംകളി സമയത്ത് മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെ ഉന്നത നേതാക്കളെ റിസോർട്ടിൽ എത്തിച്ച് കുടിച്ച് കൂത്താടുന്ന ദൃശ്യങ്ങൾ പകർത്തിയെന്ന് റിപ്പോർട്ട്; ചതിക്കുഴിയിൽ വീണവരിൽ ഉന്നതനായ ഒരു ബിജെപി നേതാവടക്കം നിരവധി പേർ; തോമസ് ചാണ്ടിയെ തൊടാൻ ഇരട്ടച്ചങ്കൻ അറയ്ക്കുന്നത് എന്തുകൊണ്ട്?
ചുരുങ്ങിയ കാലം കൊണ്ട് ഐഎസ് ആശയങ്ങൾ കേരളത്തിൽ ആഴത്തിൽ വേരൂന്നി; അൽ മുഹാജിറൂൻ വെബ്‌സൈറ്റ് പൂട്ടിച്ചെങ്കിലും മലയാളത്തിൽ ഐ.എസ് ആശയങ്ങൾ സൈബർ ലോകത്ത് സുലഭം; ദഅവത്തും ജിഹാദും എന്ന പേരിൽ തീവ്രവാദ സംഘടനയുടെ ആശയ പ്രചരണം നടത്തുന്ന ഓൺലൈൻ പതിപ്പും സുരക്ഷാ ഏജൻസികൾക്ക് തലവേദന; പുസ്തകം ഓൺലൈനിലേക്ക് മാറ്റിയത് അഫ്ഗാനിൽ കൊല്ലപ്പെട്ട സജീർ അബ്ദുല്ല