ANALYSIS - Page 32

രമേശ് ചെന്നിത്തലയുടെയും കെ.സുധാകരന്റെയും വാക്കുകേട്ടാൽ ബിജെപിയുടെ ബി ടീമെന്ന പഴി ഇനിയും കേൾക്കേണ്ടി വരും; മുല്ലപ്പള്ളിയുടെ മിതവാദത്തിന് ശരിവച്ച് രാഹുൽ ഗാന്ധി; ശബരിമല വിഷയത്തിൽ കൊടി പിടിച്ചുള്ള സമരം വേണ്ടാ; തീവ്ര സമരത്തിലേക്ക് പോകുന്നത് കോൺഗ്രസ് നിലപാടിന് വിരുദ്ധം; ആചാരങ്ങളെ പിന്തുണയ്ക്കുന്ന സ്ത്രീകളുടെ വികാരം മാനിക്കണം; നേതാക്കൾ പ്രകോപനപരമായ സമരങ്ങളിലേക്ക് നീങ്ങരുതെന്നും ഹൈക്കമാൻഡ്
ഇരുമുടിക്കെട്ടും കൈയിലേന്തി ഒറ്റയ്‌ക്കോ രണ്ടുപേരായോ മാലയണിഞ്ഞ് കറുപ്പണിഞ്ഞ് നിലയ്ക്കലെത്തുക; നിലയ്ക്കലെത്തിയാൽ ഫോണിൽ ബന്ധപ്പെട്ടണം...എല്ലാ സജ്ജീകരണങ്ങളും ചെയ്തുതരും ; തീർത്ഥാടക വേഷത്തിൽ ശബരിമലയിലെത്തി കലാപം നടത്താൻ ആഹ്വാനം ചെയ്യുന്ന എഎച്ച്പി നേതാവിന്റെ ശബ്ദസന്ദേശം പുറത്തുവിട്ട് ദേവസ്വം മന്ത്രി; ഓഡിയോയ്ക്ക് പിന്നിൽ ആർഎസ്എസ് നേതാവെന്ന് ആരോപണം; ബിജെപി രാഷ്ട്രീയലാഭത്തിന് വേണ്ടി സംഘർഷം സൃഷ്ടിക്കുകയാണെന്നും കടകംപള്ളി
കേന്ദ്രത്തിന് കടുംപിടുത്തം! സർക്കാരിന് തിരിച്ചടി; മന്ത്രിമാരുടെ വിദേശ പര്യടനത്തിന് അനുമതിയില്ല; അപേക്ഷ കേന്ദ്രം നിരസിച്ചു; അറിയിപ്പ് ചീഫ് സെക്രട്ടറി ടോം ജോസിനു ലഭിച്ചു; അപേക്ഷ നിരസിച്ചത് ചീഫ് സെക്രട്ടറി കത്ത് നൽകിയതിന് പിന്നാലെ; റദ്ദാക്കുന്നത് 17മന്ത്രിമാരുടെ യാത്ര; മുഖ്യമന്ത്രി നാളെ യുഎഇയിലേക്ക്
എനിക്ക് ഇത്തവണ ഒരുജോലിയേയുള്ളു; പ്രചാരണത്തിന് ഇറങ്ങാതിരിക്കുകയോ പ്രസംഗിക്കാതിരിക്കുകയോ ചെയ്യുക; ഞാൻ പ്രസംഗിച്ചാൽ കോൺഗ്രസിന് വോട്ടുകുറയും; മധ്യപ്രദേശിൽ ദിഗ് വിജയ് സിങ്ങിന്റെ പ്രസ്താവന ആയുധമാക്കി ബിജെപി; സിംഗിന്റെ പോസ്റ്റർ പോലും കാണാനില്ലെന്ന് ശിവരാജ്‌സിങ് ചൗഹാൻ
ശബരിമല സമരത്തിലൂടെ കോൺഗ്രസിനെ ബിജെപി വിഴുങ്ങുകയാണോ? 182 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്ന സിറ്റിങ് വാർഡിൽ കോൺഗ്രസ് മൂന്നാംസ്ഥാനത്ത്; കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന ബിജെപി വിജയിച്ചപ്പോൾ തൊട്ടുപിന്നിലെത്തിയത് സിപിഎം; കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്ത് മാത്രമായിരുന്ന സിപിഎം രണ്ടാംസ്ഥാനത്തെത്തിയപ്പോൾ വോട്ടുകളും വർധിച്ചു; നഷ്ടം മൊത്തം കോൺഗ്രസിന്; നാവായിക്കുളം ഉപതെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയമാറ്റത്തിന്റെ സാമ്പിളോ?
ശബരിമല യുവതി പ്രവേശനം: വിശ്വാസികളുമായി ഏറ്റുമുട്ടലിനില്ല; സർക്കാർ നേരിട്ട് ഒരു നടപടിയുമെടുത്തിട്ടില്ല; നടപ്പാക്കുന്നത് കോടതി വിധി; വിധിയെ ഓർഡിനൻസോ നിയമനിർമ്മാണം കൊണ്ടോ മറികടക്കാനാകില്ല; പ്രക്ഷോഭത്തിനിറങ്ങിയ കോൺഗ്രസിൽ രൂഢമൂലമായത് ആർഎസ്എസ് മനസ്; ശരിയായ നിലപാട് സ്വീകരിച്ചത് എസ്എൻഡിപിയും കെപിഎംഎസും; എൽഡിഎഫിന്റെ നിലപാട് വിശദീകരിച്ച് മുഖ്യമന്ത്രി
അയ്യപ്പഭക്തരെ വെല്ലുവിളിച്ച് ആരും സന്നിധാനത്തെത്തില്ലെന്ന് കെ.സുധാകരൻ പറയുമ്പോൾ സ്ത്രീകളെ തടയുക കോൺഗ്രസ് നയമല്ലെന്ന് മുല്ലപ്പള്ളി; നിലയ്ക്കലിൽ ഏകദിന ഉപവാസത്തിനായി സുധാകരൻ കണ്ണൂരിൽ നിന്ന് പുറപ്പെട്ടപ്പോൾ പാർട്ടി അദ്ധ്യക്ഷന് വേറിട്ടസ്വരം; സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത എഐസിസി സമരത്തിന് പച്ചക്കൊടി വീശിയത് കെപിസിസിയുടെ താൽപര്യം കണക്കിലെടുത്ത്; സമരം അതിരുവിടരുതെന്നും മുല്ലപ്പള്ളിക്ക് രാഹുലിന്റെ നിർദ്ദേശം
മുല്ലപ്പള്ളിയുടെ തലയെണ്ണൽ ഫലം കണ്ടു തുടങ്ങി; സമരം ആഹ്വാനം ചെയ്ത് മുങ്ങുന്ന പരിപാടി ഇനി നടപ്പില്ല; റഫേൽ അഴിമതിക്കെതിരായെ ധർണയിൽ പങ്കെടുക്കാൻ നേതാക്കൾ കൂട്ടത്തോടെയെത്തി; കാരണമില്ലാതെ സമരത്തിൽ പങ്കെടുക്കാത്തവർക്ക് നടപടിയുറപ്പ്; കോൺഗ്രസിനെ കേഡർ പാർട്ടിക്ക് സമാനമാക്കാനുള്ള മുല്ലപ്പള്ളിയുടെ ശ്രമത്തിന് കൈയടിച്ച് കോൺഗ്രസ് അണികൾ; പാർട്ടി ഉയർത്തെഴുനേൽക്കുമെന്ന് നേതാക്കളും
വാഹനങ്ങളിലായി റാഫേൽ വിമാനത്തിന്റെ മോഡലുകൾ; ത്രിവർണ പതാകയും തൊപ്പിയുമേന്തി എത്തിയത് ആയിരത്തിലേറെ പ്രവർത്തകർ; യുദ്ധവിമാന ഇടപാട് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയെന്ന് മുദ്രാവാക്യം വിളി; കാവൽകാരന്റെ മോഷണം തുറന്നുകാട്ടി നേതാക്കളുടെ പ്രസംഗങ്ങൾ; രാഹുൽ ഗാന്ധി തുടങ്ങിവെച്ച റാഫേൽ അഴിമതി ആയുധം ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ചീകിമിനുക്കി കേരളത്തിലെ കോൺഗ്രസുകാർ; ഗ്രൂപ്പു വൈരം മറന്ന് പുത്തൻ ഉന്മേഷത്തിൽ നേതാക്കൾ എത്തിയപ്പോൾ ആവേശമായത് തൃശ്ശൂരിലെ വൻ ജനസഞ്ചയം
മന്ത്രിമാരുടെ വിദേശ യാത്ര; അനുമതി തേടി ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചു; കത്തിൽ വ്യക്തമാക്കിയത് യാത്രയുടെ ഉദ്ദേശ്യവും ഫണ്ട് ലഭിക്കേണ്ട ആവശ്യകതയും; അനിശ്ചിതത്വം 17 മന്ത്രിമാരുടെ യാത്രയിൽ; ചീഫ് സെക്രട്ടറി കത്ത് നൽകിയ സാഹചര്യത്തിൽ അപേക്ഷ തള്ളിക്കളയില്ലെന്ന വിശ്വാസത്തിൽ സർക്കാർ; യാത്ര 17 മുതൽ 21 വരെ
വിശ്വാസികളുമായി ഏറ്റുമുട്ടലിനില്ല; വിശ്വാസത്തെ അതിന്റെ വഴിക്ക് വിടുക; ശബരിമലയിൽ സ്ത്രീകൾ കയറണോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് സ്ത്രീകൾ തന്നെയാണ്; വിശ്വാസികൾക്കായി വേണ്ടത് നിരന്തര ബോധവത്ക്കരണം; എഴുത്തുകാരെയും സാംസ്കാരിക നായകരെയും ഉൾപ്പെടുത്തി നവോത്ഥാന സദസ്സകൾ നടത്തണം; പിണറായി സർക്കാരിനെ താഴെയിറക്കാനുള്ള സംഘപരിവാറിന്റെ കുത്തിത്തിരിപ്പുകൾക്കെതിരെ ജാഗ്രത വേണം; അണികളെ ജാഗരൂകരാക്കാൻ സിപിഎം തെളിക്കുന്ന വഴി ഇങ്ങനെ
ശബരിമലയുടെ മറവിൽ സംഘപരിവാർ ലക്ഷ്യമിടുന്നത് ഇടതുപക്ഷത്തെ ഉന്മൂലനം ചെയ്യാനുള്ള രണ്ടാം വിമോചന സമരമെന്ന് ചുള്ളിക്കാട്; സ്ത്രീകൾ സ്വയം ആർത്തവം അശുദ്ധിയാണെന്ന് കരുതുന്നത് അടിമകൾ അടിമത്തത്തിൽ അഭിമാനിക്കുന്നതുപോലെയെന്ന് സാറാ ജോസഫ്; ശബരിമലയുടെ പേരിൽ നടക്കുന്നത് ദുരാചാര സംരക്ഷണ സമരമെന്ന് കുരീപ്പുഴ ശ്രീകുമാർ; ശബരിമല വിഷയത്തിൽ സർക്കാറിന് പിന്തുണയുമായി എഴുത്തുകാർ; സാംസ്കാരിക പ്രവർത്തകരെ രംഗത്തിറക്കി ബോധവത്ക്കരണത്തിന് സിപിഎമ്മും