ANALYSIS - Page 62

സിപിഎം നേതൃത്വത്തിന് എതിർപ്പില്ല; ആവശ്യം വന്നാൽ ഒഴിഞ്ഞുതരാമെന്ന് തോമസ് ചാണ്ടിക്കും ശശീന്ദ്രനും ഉറപ്പ് നൽകി; എൻസിപിയിലെ രണ്ടുവിഭാഗത്തിനും ഒരുപോലെ സ്വീകാര്യനായി; കോവൂർ കുഞ്ഞുമോന്റെ മന്ത്രിസ്ഥാന സാധ്യത കൂടി; പ്രതീക്ഷ നഷ്ടപ്പെട്ടതോടെ എല്ലാം ഉപേക്ഷിച്ച് ഗണേശ് കുമാറും
ഹോമങ്ങളും പൂജാദികർമങ്ങളും നടത്തുന്നതിലൂടെ മനുഷ്യസമൂഹത്തിന്റെ ബോധം ഉയർത്തിക്കൊണ്ടുവരാൻ സാധിക്കും; പൂജാദികാര്യങ്ങൾ മനുഷ്യനു നന്മയുണ്ടാക്കും; സിപിഎം. കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്റെ ആധ്യാത്മിക പ്രഭാഷണം വിവാദമാകുന്നു; ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിന് എംഎൽഎമാരെ വിമർശിച്ച പിണറായി വിജയനും ഗുരുവായൂരിൽ വഴിപാട് കഴിച്ച കടകംപള്ളിയെ വിമർശിച്ച കോടിയേരി ബാലകൃഷ്ണനും ജയരാജന്റെ വിവാദ പ്രസംഗത്തിൽ എന്ത് നിലപാടെടുക്കുമെന്ന ആകാംഷയിൽ പാർട്ടി പ്രവർത്തകർ
മുന്നണി വിടുന്ന കാര്യം ഫോൺ ചെയ്തു പോലും അറിയിക്കാനുള്ള മര്യാദ വീരേന്ദ്രകുമാർ കാണിച്ചില്ല; വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെ; ജെഡിയു വന്നതുകൊണ്ട് കോൺഗ്രസിന് കാര്യമായ നേട്ടം ഒന്നും ഉണ്ടായില്ല; ജെഡിയുവിനെതിരെ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല
നേതാക്കളെക്കുറിച്ചു മിണ്ടിയാൽ ബൽറാമിന്റെ നാവു പിഴുതെടുക്കും; മറ്റുള്ളവരെ തെറി പറയുന്ന അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന നേതാവ്; എകെജിയെ കുറിച്ച് വിവാദ പരാമർശം നടത്തിയ കോൺഗ്രസ് എംഎൽഎയോട് കലിപ്പു തീരാതെ സിപിഎം; എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിലെ പരിപാടികളിൽ നിന്നും മാറ്റി നിർത്തും
ഹാർദിക് പട്ടേൽ മാതൃകയിൽ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി സംവരണ വിരുദ്ധ പ്രക്ഷോഭം തുടങ്ങാൻ ആലോചിച്ച് സുകുമാരൻ നായർ; സംവരണാനുകൂല്യം ഇല്ലാത്ത സമുദായങ്ങളെ ചേർത്ത് ചെറു പാർട്ടി ഉണ്ടാക്കാനുള്ള അണിയറ നീക്കങ്ങൾ സജീവം; അരങ്ങിലും അണിയറയിലും നിറഞ്ഞു നിൽക്കുന്നത് എൻഎസ്എസ് നേതാക്കൾ; സോളാറിൽ പണം നഷ്ടപ്പെട്ട മല്ലേലിൽ ശ്രീധരൻ നായർ പണം മുടക്കും
കപ്പിനും ചുണ്ടിനും ഇടയിൽ വച്ച് ഗണേശ് കുമാറിന് മന്ത്രിസ്ഥാനം നഷ്ടമാകുമോ? പിള്ളയുടെ ആവശ്യങ്ങൾ അതിരു കടന്നതോടെ ഡിമാൻഡുകൾ ഒന്നുമില്ലാത്ത കോവൂർ കുഞ്ഞുമോനെ ചേർത്ത് മന്ത്രിയാക്കാൻ ആലോചിച്ച് എൻസിപി; എന്തു പറഞ്ഞാലും ചെയ്യുമെന്ന് സമ്മതിച്ച് കുഞ്ഞുമോനും; എൻസിപിക്ക് അനുവദിച്ച മന്ത്രിസ്ഥാനം നഷ്ടമാകാതിരിക്കാൻ കൊണ്ട് പിടിച്ച ശ്രമം തുടരുന്നു
ഭരണം കയ്യാളുന്ന കക്ഷി തന്നെ ഒരു ജനപ്രതിനിധിയെ തടയുകയും നിയമം കൈയിലെടുക്കുകയും ചെയ്യുന്നത് നീതിന്യായ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണ്; ഒരു നിയമസഭാ സാമാജികനെന്ന നിലയിലുള്ള ബൽറാമിന്റെ അവകാശത്തെ കയ്യൂക്ക് കൊണ്ട് തടയുന്നതിനാണ് ശ്രമിക്കുന്നത്; ബൽറാമിന്റെ സംരക്ഷണത്തിന് സ്പീക്കർക്ക് കത്ത് നൽകി രമേശ് ചെന്നിത്തല
മന്ത്രിമാർ ആഴ്ചയിൽ നാല് ദിവസമെങ്കിലും തലസ്ഥാനത്ത് ഉണ്ടാവണമെന്ന് ഉത്തരവിറക്കിയ മുഖ്യമന്ത്രി ഇപ്പോൾ തലസ്ഥാനത്ത് എത്തുന്നത് വലപ്പോഴും; പാർട്ടി സമ്മേളനത്തിന്റെ തിരക്കിൽ കേരളം മുഴുവൻ കറങ്ങി പിണറായി വിജയൻ;ഭരണത്തിന്റെ പിടിവിട്ടെന്നാരോപിച്ച് പ്രതിപക്ഷം
ആദ്യം ബൽറാമിനെ വിമർശിച്ചവർ പോലും പതിയെ ബൽറാമിനൊപ്പം ചേർന്നു; വിമർശനം തിരുത്തി കോൺഗ്രസ് നേതൃത്വം പിന്തുണ നൽകി രംഗത്ത്; അബദ്ധത്തിൽ പറഞ്ഞ അഭിപ്രായത്തിന് അടിത്തറ പാകി ഉറച്ചു നിന്നു ബൽറാമും; ആക്രമണം തെരുവിലേക്ക് നീണ്ടതോടെ തൃത്താല എംഎൽഎയുടെ ഗ്രാഫ് ഉയർന്നു: സൈബർ ആക്രമണം പേടിച്ചോടുന്നവർ മാത്രം കണ്ടു ശീലിച്ച സിപിഎമ്മിന് ബൽറാമിന്റെ തേനീച്ചക്കൂട്ടിൽ കല്ലെറിഞ്ഞപ്പോൾ പണികിട്ടി
സംസ്ഥാനത്ത് ആദ്യമായാണ് ഒരു മുഖ്യമന്ത്രി 32 വകുപ്പുകളുടെ ചുമതല വഹിക്കുന്നത്; മുഖ്യമന്ത്രിക്ക് മറ്റാരെയും വിശ്വാസമില്ലാത്തതുകൊണ്ടാണ് ഇത്രയധികം വകുപ്പുകളുടെ ചുമതല നിർവഹിക്കുന്നത്; പിണറായി പാർട്ടി സെക്രട്ടറിയെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്ന് രമേശ് ചെന്നിത്തല
സ്‌കൂൾ പ്രിൻസിപ്പലിനും തോട്ടം തൊഴിലാളി സ്ത്രീകൾക്കും മറ്റേ പണിയാണ് എന്ന് ആക്ഷേപിച്ച മന്ത്രിയുള്ള പാർട്ടിയാണ് സിപിഎം; ബിഷപിനെ നികൃഷ്ടജീവിയെന്നും എൻകെ പ്രേമചന്ദ്രനെ പരനാറിയെന്നും രാഷ്ട്രപതിയായ എപിജെ അബ്ദുൾ കലാമിലെ ആകാശത്തേക്ക് വാണം വിട്ടവനെന്നും ആക്ഷേപിച്ചിട്ട് ഖേദം പ്രകടിപ്പിക്കാത്തവരാണ് മാർക്‌സിസ്റ്റ് പാർട്ടി നേതാക്കൾ; ബൽറാമിന് പിന്തുണയുമായി ഷാഫി പറമ്പിൽ