STATE - Page 275

മുത്തലാഖ് ബില്ലിൽ കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം സംഭവിക്കാൻ പാടില്ലാത്തത്; ഇത് രാജ്യതാൽപര്യത്തിനും പാർട്ടി താൽപര്യത്തിനും എതിര്; അണികൾക്കും പാർട്ടിക്കും കടുത്ത അതൃപ്തിയെന്നത് നഗ്നമായ സത്യം; പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി സാദിഖലി ശിഹാബ് തങ്ങൾ; മുത്തലാഖിലെ മുങ്ങൽ കുഞ്ഞാപ്പയ്ക്ക് ഐസ്‌ക്രീം കേസിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി തന്നെ
കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടിയെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് ഹൈദരലി ശിഹാബ് തങ്ങൾ; വിഷയം പാർട്ടിയിൽ ചർച്ച ചെയ്യുമെന്നും മുസ്ലിംലീഗ് അധ്യക്ഷൻ; രാജ്യസഭയിൽ ബിൽ വരുമ്പോൾ എതിർത്ത് വോട്ടു ചെയ്യാനും എംപിമാരോട് നിർദ്ദേശിച്ചെന്ന് തങ്ങൾ; അണികളുടെ എതിർപ്പും പ്രതിപക്ഷത്തിന്റെ മുതലെടുപ്പും കൂടിയായപ്പോൾ ലീഗിലെ അനിഷേധ്യ നേതാവിനെ താക്കീത് ചെയ്യാൻ പാണക്കാട് തങ്ങൾക്ക് മേൽ സമ്മർദ്ദം
യുഡിഎഫിന്റെ വനിതാ സംഗമ വേദിക്കു മുന്നിൽ വനിതാ മതിലിന്റെ പ്രതിഷേധ തിരുവാതിര ! ഡിവൈഎഫ്‌ഐ പ്രവർത്തകരും വനിതകളും തമ്മിൽ ഉന്തും തള്ളുമുണ്ടായതിന് പിന്നാലെ മുദ്രാവാക്യം വിളികളുമായി കലാപരിപാടിക്ക് അന്ത്യം; കൂക്കിവിളിച്ച് കലാസംഘത്തെ യുഡിഎഫ് വനിതകൾ യാത്രയാക്കിയതോടെ ചിന്നക്കട ബസ്‌ബേയിൽ ബഹളമയം
ദലിത് വോട്ട് ബാങ്കിനെ ഒപ്പം നിർത്താൻ ചരിത്രം വിസ്മരിച്ച ദലിത് രാജാവിന് സ്മരണാഞ്ജലിയർപ്പിച്ച് ബിജെപി; തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് യുപിയിൽ ആദരിച്ചത് പതിനൊന്നാം നൂറ്റാണ്ടിൽ ബഹ്‌റൈച്ച് ഭരിച്ചിരുന്ന രാജാവ് സുഹേൽദേവ് രാജ് ബാറിനെ; രാജാവിന്റെ പേരിലുള്ള തപാൽ സ്റ്റാംമ്പ് പുറത്തിറക്കിയത് മോദി; ബിജെപിയുടെ ആദരിക്കൽ രാഷ്ട്രീയം ലക്ഷ്യം കാണുമോ എന്ന സംശയത്തിൽ രാഷ്ട്രീയ നിരീക്ഷകർ
മലപ്പുറത്ത് ന്യൂനപക്ഷ സംരക്ഷകരുടെ മത്സരം കടുക്കുന്നു; മുത്തലാഖിനെ തള്ളാനും കൊള്ളാനും കഴിയാതെ ഇടത് പാർട്ടികൾ; കുഞ്ഞാലിക്കുട്ടി പാർലമെന്റിൽ എത്താതിരുന്നത് നേട്ടമാക്കാനുറച്ച് സിപിഎമ്മും മറ്റു മുസ്ലിം പാർട്ടികളും; മലപ്പുറം എംപിയുടെ മണ്ഡലത്തിലേക്ക് മാർച്ചും; ചന്ദ്രികയുടെ പ്രതിസന്ധി പരിഹരിക്കാൻ സുപ്രധാന മീറ്റിംഗിൽ പങ്കെടുക്കേണ്ടതുകൊണ്ടെന്ന് വിശദീകരണം നൽകി കുഞ്ഞാലിക്കുട്ടി
വനിതാ മതിൽ വർഗീയ മതിൽ അല്ലെന്ന് തുഷാർ വെള്ളാപ്പള്ളി; മതിൽ പണിയുന്നത് ശബരിമലക്ക് എതിരാണെന്ന് ആരും പറഞ്ഞിട്ടില്ല; സർക്കാർ പരിപാടി ആയതിനാൽ ആർക്കും പങ്കെടുക്കാം; ലോക്‌സഭ തിരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിയിൽ നിന്നു തന്നെ ബിഡിജെഎസ് മത്സരിക്കും; അക്കീരമൺ പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാത്തതിനാൽ അദ്ദേഹത്തിന് കാര്യങ്ങൾ അറിയില്ല: വിവാദത്തിൽ നിലപാട് വ്യക്തമാക്കി ബിഡിജെഎസ് അധ്യക്ഷൻ
പാർട്ടിക്ക് വിശദീകരണം നൽകി; വിവാഹത്തിൽ പങ്കെടുത്തതു കൊണ്ടല്ല മുത്തലാഖ് വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നത്; ചന്ദ്രികയുടെ ഗവേണിങ് ബോർഡിയിൽ പങ്കെടുക്കാനാണ്  വിട്ടുനിന്നത്; ബില്ലിനെ എന്നും എതിർത്തിട്ടുള്ള ആളാണ് താൻ; വോട്ടെടുപ്പ് ഉണ്ടാകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ എങ്ങനെയും പാർലമെന്റിൽ വരുമായിരുന്നു; ടൈം മാനേജ്‌മെന്റിൽ പ്രശ്‌നങ്ങൾ വരുന്നു: പാണക്കാട് തങ്ങൾക്ക് വിശദീകരണം നൽകി കുഞ്ഞാലിക്കുട്ടി; നേതാവിന് വീഴ്‌ച്ച പറ്റിയെന്ന് സാദിഖലി ശിഹാബ് തങ്ങളും
മുത്തലാഖിനെ മറന്ന് ബിസിനസ് പാർട്‌നറുടെ മകളുടെ നിക്കാഹിന് പോയ പി കെ കുഞ്ഞാലിക്കുട്ടിയെ പാണക്കാട് തങ്ങളും കൈവിട്ടു; പാർലമെന്റിലെ മുത്തലാഖ് ചർച്ചയിൽ നിന്നും വിട്ടു നിന്നതിൽ ലീഗ് എംപിയോട് വിശദീകരണം ചോദിച്ച് ഹൈദരാലി തങ്ങൾ; പ്രതിപക്ഷം ആയുധമാക്കുകയും ലീഗ് അണികൾ സോഷ്യൽ മീഡിയയിൽ രോഷത്തോടെ രംഗത്തെത്തുകയും ചെയ്തതോടെ കണ്ണിൽ പൊടിയിടൽ തന്ത്രം പയറ്റി മുസ്ലിംലീഗ്
പ്രധാന നേതാവിന് ലോക്‌സഭാ സീറ്റ് വാഗ്ദാനം ലഭിച്ചതോടെ പ്രധാന സഖ്യകക്ഷിയായ ബിഡിജെഎസ് രംഗം വിട്ടു; ഗൗരിയമ്മക്കൊപ്പം ചേർന്നാൽ ഇടതു മുന്നണി വഴി എംഎൽഎ പദവിയെന്ന സാധ്യത ഉദിച്ചതോടെ രാജൻ ബാബുവും വിടുന്നു; മാണിയോ പി സി ജോർജ്ജോ കൂടെ കൂട്ടിയാൽ വിടാൻ തയ്യാറെടുത്ത് പി സി തോമസ്; കൂടെയെന്ന് പറഞ്ഞു നടന്ന പി സി ജോർജ്ജും അവസാനം ചുവടുമാറ്റുന്നു; കേന്ദ്രത്തിൽ ബിജെപി ഭരണം വരില്ലെന്ന് ഉറപ്പായതോടെ തട്ടീം മുട്ടീം കൂടെ കൂട്ടിയ കടലാസു പാർട്ടിക്കാർ പോലും കേരളത്തിലെ എൻഡിഎ സഖ്യം ഉപേക്ഷിക്കുന്നു
തിരഞ്ഞെടുപ്പിൽ കിട്ടിയ തിളക്കം സത്യപ്രതിജ്ഞയിൽ പ്രതിഫലിക്കുന്നില്ല; നിയമസഭാ തിരഞ്ഞെടുപ്പ് വന്ന് 18 ദിവസം കഴിഞ്ഞിട്ടും സത്യപ്രതിജ്ഞ ചെയ്യാനാവാതെ തെലങ്കാനയിലെ എംഎൽഎമാർ; മുഖ്യമന്ത്രി കെസിആറും ആഭ്യന്തര മന്ത്രി മെഹ്മൂദ് അലിയും മാത്രം സത്യപ്രതിജ്ഞ ചെയ്തു; മന്ത്രിസഭാ വികസനം ജനുവരി ആദ്യവാരമാകാമെന്നും സൂചന
മതേതരം എന്നൊരു വാക്ക് അവരുടെ നിഘണ്ടുവിൽ പോലുമില്ല; അത്തരക്കാരുമായി ഒരു സഹകരണത്തിനുമില്ല; ആകെ യോജിപ്പുണ്ടായിരുന്നത് ശബരിമലയിലെ യുവതി പ്രവേശനത്തെ എതിർത്തതിൽ മാത്രം; കറുപ്പുടുത്ത് ഒ രാജഗോപാലുമായി നിയമസഭയിൽ ചേർന്നിരുന്നതൊക്കെ ഇനി പഴങ്കഥ; ബിജെപി സഖ്യവിഷയത്തിൽ മലക്കം മറിഞ്ഞ് പൂഞ്ഞാർ എംഎൽഎ; സഹകരണം യുഡിഎഫുമായിട്ടെന്ന് പ്രഖ്യാപിച്ച് പിസി ജോർജ്
സെക്രട്ടേറിയറ്റിന് മുന്നിൽ ബിജെപിയുടെ തീപ്പൊരി വനിത നേതാവ് നിരാഹാരം കിടന്നത് പത്ത് ദിവസം; ആരോഗ്യ സ്ഥിതി മോശമായിട്ടും പിന്മാറാൻ തയ്യാറാകാതെ സമരം തുടർന്ന് ശോഭ സുരേന്ദ്രൻ; ഒടുവിൽ അറസ്റ്റ് ചെയ്ത് മാറ്റി പൊലീസും; ആശുപത്രിയിലേക്ക് മാറ്റിയത് ആരോഗ്യ നില വഷളായപ്പോൾ; ബിജെപി സംസ്ഥന വൈസ് പ്രസഡന്റ് എൻ. ശിവരാജൻ നിരാഹാരം തുടരും; ശോഭ പെൺ സിംഹമെന്ന് ശ്രീധരൻ പിള്ള