DANCE

എന്നെ തല്ലു.. എന്നെ തല്ലു... എന്ന് പറഞ്ഞാൽ പിന്നെ എന്താ ചെയ്യാ...! ശ്രീജിത്ത് പന്തളത്തിന് കിട്ടിയ പണി കണ്ടാൽ ചിരിച്ച് മരിക്കും; വഴിയെ പോയ പണിയെ തോട്ടി വെച്ച് പിടിക്കുന്നത് കണ്ടിട്ടുണ്ടോ...? ശെടാ..!
അല്ല ഇതാണോ എല്ലാം ശരിയാക്കൽ; നാട്ടുകാരുടെ നെഞ്ചത്ത് കേറി എല്ലാം ശരിയാക്കുന്നത് നിർത്താനായില്ലെ സർക്കാരെ; പഴയ അലൈന്മെന്റ് മാറ്റി പുതിയ അലൈന്മെന്റ് വരുത്തിയത് ആർക്ക് വേണ്ടിയാണ്; ശെടാ....
അവനവൻ ഇരിക്കേണ്ട സ്ഥലത്ത് അവനവൻ ഇരുന്നില്ലെങ്കിൽ ഇതാകും അവസ്ഥ; ചെങ്കൊടി പാറിയ സ്ഥലത്ത് താമരയും പറന്നു തുടങ്ങി എന്ന് കാണുമ്പോൾ അത് അവനവൻ കുരുക്കുന്ന കുരുക്കാണ് എന്ന് സഖാക്കൾ എപ്പോൾ തിരിച്ചറിയും; ശെടാ..!
മാണിയെ പറപ്പിക്കാനും ചാണ്ടിയെ സിക്സറടിക്കാനും പോയ സിപിഐയുടെ ഒരു ഗതിയെ; ക്യാമറയിൽ ലോകം കണ്ട കാര്യങ്ങൾ ന്യായീകരിച്ച് മിസ്റ്റർ പെർഫക്ടാണെന്ന് പറയാൻ ഉളുപ്പില്ലെ; അങ്ങനെ ആളാവാൻ പോയ സിപിഐയുടെ കാര്യം ഗുദാ ഹവാ; ശെടാ..!
ജാതി മത രഹിത കേരളം എന്ന വാർത്ത ആഘോഷമാക്കിയ നായരും മേനോനുമെല്ലാം ജാതി രഹിത കേരളത്തിന്റെ വക്താക്കൾ;  വിദ്യാഭ്യാസ മന്ത്രി വെളിപ്പെടുത്തിയ കണക്കുകളിലാണെങ്കിൽ തെറ്റുണ്ടെന്ന് കണ്ടപ്പോൾ പലരും ഓടടാ ഓട്ടം; എതാണ് ജാതിയില്ലാത്തത് എന്താണ് മതരഹിതം എന്ന് തിരിച്ചറിയാതെ മലയാളികൾ; ശെടാ...
മല്ലികാ സുകുമാരൻ പറഞ്ഞതിലെന്താണ് തെറ്റ്? പൃഥ്വിരാജ് 45 ലക്ഷം രൂപ ടാക്സ് അടച്ചിട്ടാണ് ലംബോർഗിനിയിറക്കിയത്; പിന്നെ നല്ല റോഡ് സ്വപ്നം കണ്ടുകൂടേ.. ഓരോ കിലോമീറ്റർ റോഡിനും നിങ്ങൾ മുക്കുന്നതാണ് മഴയിൽ തോടായും വേനലിൽ കിണറായും ഞങ്ങൾ അനുഭവിക്കുന്നത്. ശ്ശെടാ... !